ആദ്യം സ്വത്ത് ചോദിച്ചു-കൊടുത്തില്ല, പിന്നെ കാമുകിയെ കൊണ്ട് പിതാവിനെ വശീകരിക്കാൻ ശ്രമിച്ചു- വിജയിച്ചില്ല, ഒടുവിൽ മകനും കാമുകിയും ചേർന്ന് പിതാവിനെ കുഴൽക്കിണറിൽ തള്ളിയിട്ട ശേഷം തീകൊളുത്തി കൊലപ്പെടുത്തി

ലഖ്‌നൗ: പല വിധത്തിലും പിതാവിന്റെ കൈയ്യിൽ നിന്നും സ്വത്ത് മേടിച്ചെടുക്കാൻ ശ്രമിച്ചെങ്കിലും അതെല്ലാം പാളിപ്പോയതോടെ മകനും കാമുകിയും ചേർന്ന് പിതാവിനെ കുഴൽക്കിണറിൽ തള്ളിയിട്ട ശേഷം ജീവനോടെ തീകൊളുത്തി കൊലപ്പെടുത്തി. ഉത്തർപ്രദേശിലെ റാംപുരിലാണ് സംഭവം. പ്രതികളായ ധർമ്മേഷ് റാവത്ത് (26), സംഗീത (24) എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തു. ധർമ്മേഷിന്റെ പിതാവ് രാമു റാവത്തിനെ (44) പ്രതികൾ കുഴൽക്കിണറിൽ തള്ളിയിട്ട ശേഷം തീകൊളുത്തുകയായിരുന്നു.

പിതാവിന്റെ കൈവശമുള്ള ഭൂമിയും മറ്റ് സ്വത്തുക്കളും ലഭിക്കാനായി പല വഴികളും ധർമേഷ് നോക്കിയിരുന്നു. ഒടുവിൽ കാമുകി സംഗീതയെക്കൊണ്ട് രാമുവിനെ വശീകരിച്ച് ബന്ധം സ്ഥാപിക്കാൻ ശ്രമിച്ചിരുന്നതായും പോലീസ് പറയുന്നു.

വ്യാഴാഴ്ച രാത്രി ഭക്ഷണം കഴിച്ച ശേഷം രാമു കൃഷി സ്ഥലത്തിന് കാവൽ നിൽക്കാൻ പോയി. പിന്നീട് വെള്ളിയാഴ്ച രാവിലെ രാമുവിന്റെ മൃതദേഹം കൃഷിസ്ഥലത്തെ 30 അടി ആഴമുള്ള കുഴൽക്കിണറിൽ നിന്ന് കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തുകയായിരുന്നു. തുടർന്ന് രാമുവിന്റെ മകൾ ജൂലി പോലീസിൽ പരാതി നൽകി.

ബസ് അപകടത്തിൽ ജീവഹാനി സംഭവിച്ചാൽ 6 മാസത്തേക്ക് പെർമിറ്റ് റദ്ദാക്കും, ഡ്രൈവർമാർക്കും കണ്ടക്ടർമാർക്കും ക്ലീനർമാർക്കും പൊലീസ് ക്ലിയറൻസ് നിർബന്ധം, മത്സരയോട്ടം തടയാൻ ജിയോ ടാഗ്, മാർച്ചിനുള്ളിൽ ബസുകളിൽ ക്യാമറകൾ സ്ഥാപിക്കണം- ഗതാഗതമന്ത്രി

കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ച പോലീസ് ധർമ്മേഷ് ഉൾപ്പെടെയുള്ളവരെ കസ്റ്റഡിയിലെടുത്തു. ചോദ്യം ചെയ്യലിനിടെ ധർമ്മേഷ് കുറ്റസമ്മതം നടത്തുകയായിരുന്നു. തനിക്ക് അവകാശപ്പെട്ട 1.549 ഏക്കർ കൃഷിഭൂമി പിതാവ് തരില്ല എന്ന സംശയത്തെ തുടർന്നാണ് കാമുകി സംഗീതയുമായി ചേർന്ന് ധർമ്മേഷ് ക്രൂരകൃത്യം നടത്തുകയായിരുന്നു.

സംഭവത്തേക്കുറുച്ച് പോലീസ് പറയുന്നതിങ്ങനെ: വ്യാഴാഴ്ച കൃഷിസ്ഥലത്ത് കാവൽ നിൽക്കാൻ പോയ രാമുവിനോട്, അവിടെയെത്തിയ ധർമ്മേഷും സംഗീതയും സ്വതത്തിന്റെ കാര്യം ഉന്നയിച്ചു. സ്വത്ത് നൽകാൻ കഴിയില്ലെന്ന് രാമു പറഞ്ഞതോടെ വാക്കുതർക്കം ആരംഭിച്ചു. ഇതിനിടെ പിതാവിനെ ധർമ്മേഷ് കുഴൽക്കിണറിലേക്ക് തള്ളിയിടുകയും അതിനു മുകളിൽ വൈക്കോൽ ഇട്ട് ജീവനോടെ കത്തിക്കുകയുമായിരുന്നു.

റഷ്യൻ ആണവ സംരക്ഷണ സേന തലവൻ ബോംബ് സ്ഫോടനത്തിൽ കൊല്ലപ്പെട്ടു, അപകടം സ്കൂട്ടറിൽ ഒളിപ്പിച്ച ബോംബ് പൊട്ടിത്തെറിച്ച്, മരണം നിരോധിത രാസായുധങ്ങൾ ഉപയോഗിച്ചതിന് ഇഗോർ കിറില്ലോവിനെതിരേ യുക്രയ്ൻ കോടതി ശിക്ഷ വിധിച്ചതിനിടെ

ഭർത്താവ് വീട്ടിലെത്തിയപ്പോൾ ഭാര്യയ്ക്കൊപ്പം കാമുകൻ, 21-കാരനെ ക്രൂരമായി പീഡിപ്പിച്ച് കൊലപ്പടുത്തി, യുവതിയുടെ ഭർത്താവും കൂട്ടുകാരും ചേർന്ന് യുവാവിന്റെ നഖങ്ങൾ പിഴുതെടുത്തതായി ബന്ധുക്കൾ

Similar Articles

Comments

Advertismentspot_img

Most Popular

G-8R01BE49R7