ന്യൂഡൽഹി: സുപ്രീം കോടതി ഇലക്ടറൽ ബോണ്ട് റദ്ദാക്കിയിട്ടും ബിജെപിക്ക് കോടികളുടെ സംഭാവന കുമിഞ്ഞുകൂടുന്നു, 2023-24 സാമ്പത്തിക വർഷത്തിൽ 8,358 പേരിൽ നിന്ന് 2,243 കോടിയുടെ സംഭാവനയുമായി ബി ജെപി ഒന്നാമതെത്തിയെന്ന് അസോസിയേഷൻ ഫോർ ഡെമോക്രാറ്റിക് റിഫോംസ് റി പ്പോർട്ട് ചെയ്യുന്നു.
എല്ലാ ദേശീയ പാർട്ടികൾക്കും 12,547 പേരിൽ നിന്ന് 2,544.28 കോടിയാണ് സംഭാവന കിട്ടിയത്. മുൻ വർഷത്തേക്കാൾ 199 ശതമാനം വർധന. ആകെ സംഭാവനകളുടെ 88 ശതമാനവും ബിജെപിയുടെ കീശയിലായി. 281. 48 കോടിയുമായി കോൺ ഗ്രസ് രണ്ടാം സ്ഥാനം നിലനിർ ത്തി.
2022-23 സാമ്പത്തിക വർഷ ത്തിൽ ബിജെപിക്ക് ലഭിച്ച സം ഭാവന 719.858 കോടിയായിരുന്നു. അടുത്ത സാമ്പത്തിക വർ ഷം അത് 2,243.94 കോടിയാ യി കുതിച്ചു. വർധന 211.72 ശത മാനമാണ്. 2022-23ൽ കോൺ ഗ്രസിന് 79.924 കോടി ലഭിച്ച പ്പോൾ അടുത്ത വർഷം 281.48 കോടിയായി കൂടി. വർധനവ് 251. 18 ശതമാനം. ഇതേ കാലയള വിൽ എഎപിയുടെ സംഭാവന 26.038 കോടി കുറഞ്ഞു.
നാഷണൽ പീപ്പിൾസ് പാർ ട്ടിയുടെ സംഭാവനകളിൽ 98.02 ശതമാനം ഇടിവുണ്ടായി, 7.3331 കോടിയായി. ബിഎസ്‌പിയും എഎപിയും മാത്രമാണ് കൃത്യസമയത്ത് കണക്കുകൾ തെരഞ്ഞ ടുപ്പ് കമ്മിഷന് കൈമാറിയത്. ബിജെപി 42 ദിവസം വൈകി യാണ് സമർപ്പിച്ചത്.
സിപിഐ (എം), കോൺഗ്ര സ്, നാഷണൽ പീപ്പിൾസ് പാർ ട്ടി എന്നിവർ 43 ഉം 27ഉം 23ഉം ദിവസം വൈകിയാണ് റിപ്പോർ ട്ട് നൽകിയത്.2023-24 സാമ്പത്തിക വർഷം ദേശീയ പാർട്ടികൾക്ക് കോർപ്പ റേറ്റ്/ബിസിനസ് മേഖലകളിൽ നിന്ന് 3,755 സ്ഥാപനങ്ങളുടെ സംഭാവന ലഭിച്ചു. അതായത് 2,262. 55 കോടി. ഇത് മൊത്തം സംഭാവനയുടെ 88.92 ശതമാന മാണ്. 8,493 വ്യക്തികൾ 270. 87 കോടി സംഭാവന നൽകി. ഇത് മൊത്തം സംഭാവനയുടെ 10.64 ശതമാനമാണെന്നും റി പ്പോർട്ട് വ്യക്തമാക്കുന്നു.
4,628 വ്യക്തിഗത ദാതാക്കളി ലൂടെ ബിജെപിക്ക് 169.126 കോ ടി കിട്ടി. ഇതേവർഷം കോർപ്പ റേറ്റ്/ബിസിനസ് മേഖലകളിൽ നിന്ന് 102 സംഭാവനകളിലൂടെ കോൺഗ്രസിന് 190.3263 കോ ടിയും 1,882 വ്യക്തിഗത ദാതാ ക്കൾ വഴി 90.899 കോടിയും കി ട്ടി. എന്നാൽ എല്ലാ പാർട്ടികൾ ക്കും ലഭിച്ച് കോർപ്പറേറ്റ് സംഭാവനകളുടെ (197.97) ഒമ്പത് മട ങ്ങ് കൂടുതൽ തുക ബിജെപിക്ക് കിട്ടി.പ്രൂഡന്റ് ഇലക്ടറൽ ട്രസ്റ്റ് ബി ജെപിക്കും കോൺഗ്രസിനും കൂടി ആകെ 880 കോടി സംഭാവന നൽകി. ബിജെപിക്ക് 723.675 കോടിയും കോൺഗ്രസിന് 156. 4025 കോടിയുമാണ് നൽകിയത്.