BREAKING NEWS

സിപിഎമ്മിന്റെ പുതിയ സെക്രട്ടറിയെ അറിയില്ല, ഗൂ​ഗിളിൽ സേർച്ച് ചെയ്തോളാം, മോദിയുടേയോ, അമിത് ഷായുടേയോ പോലെ തലപ്പൊക്കമുള്ള നേതാക്കൾ കമ്യൂണിസ്റ്റ് പാർട്ടിയിൽ ഇല്ല- പരിഹസിച്ച് മുൻ ത്രിപുര മുഖ്യമന്ത്രി

· · 1 min read
Share: Copied!

അഗർത്തല: സിപിഎമ്മിന്റെ പുതിയ സെക്രട്ടറിയെ തനിക്ക് അറിയില്ലെന്നും കേരളത്തിൽ നിന്നുള്ളയാളെന്ന് പറഞ്ഞുകേട്ടുവെന്നും ബിജെപി നേതാവും മുൻ ത്രിപുര മുഖ്യമന്ത്രിയുമായ ബിപ്ലബ് കുമാർ ദേബ്. താൻ മുഖ്യമന്ത്രിയായിരുന്നപ്പോഴും എംപിയായിരുന്നിട്ടും അദ്ദേഹത്തെ പറ്റി കേട്ടിട്ടില്ല. അദ്ദേഹത്തെ കുറിച്ച് അറിയാൻ താൻ ഗൂഗിളിൽ സെർച്ച് ചെയ്യുമെന്നും ബിപ്ലബ് കുമാർ പരിഹസിച്ചു.

നരേന്ദ്രമോദിയെ പോലെയോ അമിത് ഷായെ പോലെയോ യോഗി ആദിത്യനാഥിനെ പോലെയോ ദേശീയതലത്തിൽ തലപ്പൊക്കമുള്ള നേതാക്കൾ കമ്യൂണിസ്റ്റ് പാർട്ടിയിൽ ഇല്ല. പുതിയ സെക്രട്ടറി പാർട്ടിക്ക് വളരെ വേണ്ടപ്പെട്ടവനാവാം. എന്നാൽ പാർട്ടിയുടെ ഏറ്റവും ഉയർന്ന സ്ഥാനത്തേക്കുള്ള പുതിയ നേതാവിന്റെ ആരോഹണം രാജ്യമെമ്പാടും പ്രതിധ്വനിച്ചില്ലെന്നും ബിപ്ലബ് കുമാർ ദേബ് പറഞ്ഞു.

ബിജെപിയിൽ ദേശീയതലത്തിൽ തലപ്പൊക്കമുള്ള നിരവധി നേതാക്കളുണ്ട്. കോൺഗ്രസിനകത്ത് ഒരു കുടുംബവാഴ്ചയുണ്ട്. എന്നാൽ കമ്യൂണിസ്റ്റുകാരിൽ ഇത്തരമൊരു നേതാവ് ഇല്ലെന്നും ഒരു പാർട്ടിക്ക് നേതൃത്വം നൽകാൻ രാജ്യമെമ്പാടും അറിയപ്പെടുന്ന ഒരു നേതാവ് ആവശ്യമാണെന്നും ബിപ്ലബ് കുമാർ പറഞ്ഞു.

ബിജെപി കോടികളുടെ സംഭാവന വാരിക്കൂട്ടുന്നു, കഴിഞ്ഞ വർഷം മാത്രം ലഭിച്ചത് 2,243 കോടി, രാഷ്ട്രീയ പാർട്ടികൾക്ക് ലഭിച്ച സംഭാവനകളിൽ 88 ശതമാനവും ബിജെപിക്ക്

BREAKING NEWS
‘‘സാറേ... എന്റെ ഫോൺ പരിശോധിച്ചാൽ എന്നെ ഊരിയെടുക്കാനുള്ള സാധനം വക്കീലിന് കിട്ടിക്കോളും...’’; അഭിരാം കൊല്ലപ്പെടുമ്പോൾ താൻ വീട്ടിലായിരുന്നെന്ന് വരുത്തി തീർക്കാൻ ഉമറിന്റെ തിരക്കഥ, കാമുകി ഫോൺ ഹോൾഡ് ചെയ്തത് ഒന്നര മണിക്കൂർ!! ഐശ്വര്യയെ ചോദ്യം ചെയ്തതോടെ എല്ലാം പുറത്ത്
06 Nov 2026
BREAKING NEWS
അഭിരാം കൊലപാതകം, പുതിയ വെളിപ്പെടുത്തൽ; ആനന്ദയുടെ സ്വകാര്യ ദൃശ്യങ്ങൾ ചോർന്നതിലെ പകയാണ് കൊലപാതകത്തിന് കാരണമെന്ന് സുഹൃത്തുക്കളുടെ മൊഴി; പ്രതികളെ വിശമായി ചോദ്യം ചെയ്യും
06 Nov 2026
BREAKING NEWS
കു‍ഞ്ഞിന്റെ മുഖത്ത് രക്തം കല്ലിച്ച പാടുകൾ... വീടിന്റെ മുകളിൽ നിന്ന് വീണ് പരിക്കേറ്റതെന്ന് രണ്ടാനച്ഛൻ, കുട്ടിയെ നിരന്തരം തല്ലാറുണ്ടെന്ന് നാട്ടുകാർ!! പെരുമ്പാവൂരിൽ മൂന്നു വയസുകാരന്റെ മരണം കൊലപാതകം?, രണ്ടാനച്ഛൻ കസ്റ്റഡിയിൽ
06 Nov 2026
BREAKING NEWS
കണ്ണൂരിൽ നിന്ന് ചോറ്റാനിക്കരയിൽ ഭജനയിരിക്കാനെത്തിയ യുവതിയുലൊരാൾ മരിച്ച സംഭവം കൊലപാതകം!! മാനസികാസ്വസ്ഥത ചികിത്സയുടെ ഭാഗമായി ഭജനയിരിക്കാനെത്തിയത്, ഇടയ്ക്ക് കുഴഞ്ഞുവീണുവെന്ന് ആദ്യ മൊഴി... ചോദ്യം ചെയ്യലിൽ കഴുത്തുഞെരിച്ച് കൊന്നതെന്ന് വെളിപ്പെടുത്തൽ- ഇരട്ട സഹോദരിയും സഹോദരനും അറസ്റ്റിൽ
06 Nov 2026