ഇറ്റാലിയന്‍ സൂപ്പര്‍ ഇരുചക്രവാഹന ബ്രാന്‍ഡായ ഡ്യുക്കാട്ടി തങ്ങളുടെ അത്ഭുതകരമായ ബൈക്കായ പാനിഗേല്‍ വി4 ന്‍റെ പുതുക്കിയ പതിപ്പ് മാര്‍ച്ച് 5 ന് ഇന്ത്യയില്‍ അവതരിപ്പിക്കാന്‍ പോകുന്നു. ഈ സൂപ്പര്‍ബൈക്ക് കഴിഞ്ഞ വര്‍ഷമാണ് ആഗോളവിപണിയില്‍ അവതരിപ്പിച്ചത്. ഇപ്പോള്‍ ഇത് രാജ്യത്തുടനീളമുള്ള ഷോറൂമുകളില്‍ ലഭ്യമാണ്. പുതിയ പാനിഗേല്‍ വി4 അതിന്‍റെ മുന്‍ മോഡലിനെ അടിസ്ഥാനമാക്കിയുള്ളതാണ്. അതില്‍ നിരവധി മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ട്. 1,103 സിസി വി4 എഞ്ചിനാണ് ഈ ബൈക്കിന് കരുത്ത് പകരുന്നത്. ഇത് 13,500 ആര്‍പിഎമ്മില്‍ 214 ബിഎച്പി കരുത്തും 11,250 ആര്‍പിഎമ്മില്‍ 120.9 എന്‍എം ടോര്‍ക്കും ഉത്പാദിപ്പിക്കുന്നു. ആറ് സ്പീഡ് ഗിയര്‍ബോക്സുമായി ഈ എഞ്ചിന്‍ ജോടിയാക്കിയിരിക്കുന്നു, കൂടാതെ, ബൈ-ഡയറക്ഷണല്‍ ക്വിക്ക്ഷിഫ്റ്ററും ലഭിക്കുന്നു.