ആലപ്പുഴ: ചെങ്ങന്നൂരിൽ സംസാരശേഷി കുറഞ്ഞ ആറാം ക്ലാസുകാരിയെ ട്യൂഷൻ ടീച്ചർ ക്രൂരമായി മർദ്ദിച്ചതായി പരാതി. ചെറിയനാട് നെടുംവരംകോട് സ്വദേശികളായ ദമ്പതികളുടെ 11 വയസായ മകളാണ് ടീച്ചറുടെ മർദ്ദനത്തിന് ഇരയായത്.
സംഭവത്തിൽ ട്യൂഷൻ സെൻററിലെ അധ്യാപിക ഷൈലജക്കെതിരെയാണ് മാതാപിതാക്കൾ ചെങ്ങന്നൂർ പോലീസിൽ പരാതി നൽകിയത്. മാതാപിതാക്കളുടെ പരാതിയി്ൽ ചെങ്ങന്നൂർ പോലിസ് കേസെടുത്തു.
നവംബർ 30നാണ് കുട്ടിയെ മർദിച്ചത്. ടീച്ചർ കൊടുത്ത പാഠഭാഗം പഠിച്ചില്ലെന്ന് ആരോപിച്ച് ക്ലാസിലെ മറ്റ് കുട്ടികളുടെ മുൻപിൽ വച്ചായിരുന്നു മർദ്ദനം. സംഭവത്തിന് ശേഷം ടീച്ചറും ഭർത്താനും ചേർന്ന് വീട്ടിലെത്തി പണം നൽകി സംഭവം ഒതുക്കി തീർക്കാൻ ശ്രമിച്ചതായും മാതാപിതാക്കൾ പോലീസിനു നൽകിയ പരാതിയിൽ പറയുന്നു.
മകൾക്കായി നീതി നടപ്പിലാക്കാൻ കുവൈത്തിൽ നിന്ന് പറന്നിറങ്ങി പിതാവ്, 12 കാരിയായ മകളെ പീഡിപ്പിച്ച ബന്ധുവിനെ ഇരുമ്പുദണ്ഡിന് അടിച്ച് കൊലപ്പെടുത്തി, സ്വയം നിയമം നടപ്പിലാക്കിയത് പോലീസ് പ്രതിയെ ഉപദേശിച്ചു വിട്ടയച്ചതോടെ