റായ്പൂർ: കന്യാസ്ത്രീകളുടെ അറസ്റ്റുമായി ബന്ധപ്പെട്ട വിഷയത്തിൽ പ്രതികരിച്ച് ഛത്തീസ്ഗഡ് മുഖ്യമന്ത്രി വിഷ്ണു ദേവ് സായ്. പെൺകുട്ടികളെ പ്രലോഭിപ്പിച്ച് മനുഷ്യക്കടത്തും, മത പരിവർത്തനവും നടന്നു എന്ന ആരോപണം ഏറ്റെടുത്താണ് ഛത്തീസ്ഗഡ് മുഖ്യമന്ത്രിയുടെ പ്രതികരണം. ഇത് സ്ത്രീ സുരക്ഷയുമായി ബന്ധപ്പെട്ട ഗുരുതര വിഷയമാണ്. അന്വേഷണം പുരോഗമിക്കുകയാണ്. നിയമപ്രകാരം നടപടികൾ ഉണ്ടാകും. വിഷയത്തിന് രാഷ്ട്രീയ നിറം നൽകരുതെന്നും വിഷ്ണു ദേവ് സായ്. പെൺകുട്ടികൾ ബസ്തറിൽ നിന്നുള്ളവർ എന്ന് മുഖ്യമന്ത്രി പ്രതികരിച്ചു.
ആഗ്രയിൽ നേഴ്സിംഗ് പരിശീലനവും ജോലിയും വാഗ്ദാനം ചെയ്താണ് കൊണ്ടുവന്നത്. കന്യാസ്ത്രീകൾക്ക് പെൺകുട്ടികളെ ഏൽപ്പിച്ചത് നാരായൺപൂർ സ്വദേശി എന്നും മുഖ്യമന്ത്രി പറഞ്ഞു. സംഭവത്തിൽ ഛത്തീസ്ഗഡ് മുഖ്യമന്ത്രിയുടെ ആദ്യ പ്രതികരണമാണിത്.