BREAKING NEWS

ശത്രു മുട്ടുമടക്കിയപ്പോൾ എന്തിന് ഓപ്പറേഷൻ സിന്ദൂർ നിർത്തി? നമ്മൾ എപ്പോൾ മുതലാണ് പാക്കിസ്ഥാനെ അനുസരിക്കാൻ തുടങ്ങിയത്? രാഹുൽ ​ഗാന്ധി

· · 1 min read
Share: Copied!

 

ന്യൂ[ൽഹി: ശത്രു മുട്ടുമടക്കിയപ്പോൾ നമ്മൾ എന്തിന് ഓപ്പറേഷൻ സിന്ദൂർ അവസാനിപ്പിച്ചുവെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. ഇന്നു ലോക്‌സഭയിൽ കേന്ദ്ര പ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗ് ഓപ്പറേഷൻ സിന്ദൂറിനെ കുറിച്ച് വിശദീകരിക്കുന്നതിനിടയിലാണ് രാഹുൽ ഗാന്ധിയുടെ ചോദ്യം.

ഇന്ത്യ ഓപ്പറേഷൻ സിന്ദൂർ 22 മിനിറ്റുകൊണ്ട് അവസാനിപ്പിച്ചുവെന്നും അപ്പോഴേക്കും പാക്കിസ്ഥാൻ സന്ധി ചെയ്യാൻ വിളിച്ചുവെന്നുമാണ് രാജ്‌നാഥ് സിംഗ് സഭയിൽ പറഞ്ഞത്. ഇതോടെ ചോദ്യവുമായി രാഹുൽ ​ഗാന്ധി രം​ഗത്തെത്തുകയായിരുന്നു. പാക്കിസ്ഥാൻ പറയുന്നത് കേട്ട് എന്തിന് ഓപ്പറേഷൻ സിന്ദൂർ അവസാനിപ്പിച്ചെന്നും രാഹുൽ ഗാന്ധി ചോദിച്ചു.

സൈനിക നടപടി നിർത്താൻ പാക്കിസ്ഥാൻ ഇന്ത്യയോട് യാചിച്ചുവെന്നാണ് രാജ്നാഥ് സിങ് സഭയിൽ പറഞ്ഞത്. ഇതോടെയാണ് രാഹുൽ ഇടപെട്ടത്. ശത്രു മുട്ടുമടക്കിയപ്പോൾ എന്തിന് നിർത്തി? നമ്മൾ എപ്പോൾ മുതലാണ് പാക്കിസ്ഥാനെ അനുസരിക്കാൻ തുടങ്ങിയതെന്നും രാഹുൽ ചോദിച്ചു.

അതേസമയം രാഹുലിന്റെ ചോദ്യങ്ങൾക്ക് മറുപടിയായി എല്ലാ സൈനിക, രാഷ്ട്രീയ ലക്ഷ്യങ്ങളും കൈവരിച്ചതിന് ശേഷം മാത്രമാണ് ഇന്ത്യ പിന്മാറിയതെന്ന് രാജ്‌നാഥ് തിരിച്ചടിച്ചു. അതെ, നമ്മൾ ഭീകര താവളങ്ങൾ തകർത്തു. നമ്മൾ പ്രതികാരം ചെയ്തു. നമുക്ക് ഒരു നഷ്ടവും സംഭവിച്ചില്ലെന്നും രാജ്‌നാഥ് സിംഗ് പ്രതികരിച്ചു.

കന്യാസ്ത്രീകളുടെ അറസ്റ്റ്: ഛത്തീസ്ഗഡ് മുഖ്യമന്ത്രിയുടെ ആദ്യ പ്രതികരണം, മനുഷ്യക്കടത്ത്- മത പരിവർത്തന ആരോപണങ്ങൾ ഏറ്റെടുത്ത് വിഷ്ണു ദേവ് സായ്

BREAKING NEWS
വീട്ടുമുറ്റത്തിട്ട് പിതാവ് കാർ പിന്നോട്ടെടുക്കുന്നതിനിടെ കുഞ്ഞ് ഓടിയെത്തി, വാ​ഹനത്തിനടിയിൽപ്പെട്ട് ഒന്നര വയസുകാരിക്ക് ദാരുണാന്ത്യം, അശ്രദ്ധമായി വാഹനം കൈകാര്യം ചെയ്തതിന് പിതാവിനെതിരെ കേസ്
30 Oct 2026
BREAKING NEWS
എസ്ഐയെ ചതിച്ചത് പാന്റ്സിന്റെ പോക്കറ്റ്!! സിസിടിവി പരിശോധിച്ചപ്പോൾ അകത്തേക്കു പോയി വന്ന എസ്ഐയുടെ പോക്കറ്റ് വീർത്തിരിക്കുന്നതായി കണ്ടെത്തൽ, മോഷ്ടിച്ചതെന്നു കാട്ടി അനസ് തിരികെക്കൊടുത്ത എംഡിഎംഎയ്ക്ക് തൂക്കക്കൂടുതൽ!! പിടിച്ചത് 87 ​ഗ്രാം, തിരികെ നൽകിയത് 202 ​ഗ്രാം, പിടിയിലായത് ‘ഓപ്പറേഷൻ തൂഫാന്റെ’ മുന്ന...
30 Oct 2026
BREAKING NEWS
ഭർത്താവ് കാർ പിന്നോട്ടെടുക്കുന്നതിനിടെ വാഹനത്തിനടിയിൽപ്പെട്ട് ഭാര്യയ്ക്ക് ദാരുണാന്ത്യം; സംഭവം കോട്ടയം കിടങ്ങൂരിൽ
30 Oct 2026
BREAKING NEWS
‘എന്നെ കുറ്റക്കാരനാക്കാൻ ​ഗൂഢാലോചന; എനിക്കും കുടുംബത്തിനും വലിയ മാനസിക സമ്മർദമുണ്ടായി; രക്തസമ്മർദം 220 ആയിരുന്നു; പി.ടി.എ. പ്രസിഡന്റ് മദ്യപിച്ചിരുന്നുവെന്ന് ഉറപ്പിച്ച് പറയാൻ എനിക്ക് കഴിയില്ല’; മീനങ്ങാടി സ്കൂൾ വിനോദയാത്രാ വിവാദത്തിൽ പ്രതികരണവുമായി പ്രിൻസിപ്പൽ
30 Oct 2026