ഒരു മലയാളിയുടെ ഏറ്റവും പ്രിയപ്പെട്ട നിമിഷങ്ങളോട് ചേർത്തുവയ്ക്കാവുന്ന പേര് അതാണ് മമ്മൂട്ടി. നായകനായി തിരശീലയിൽ വാഴുന്ന മമ്മൂട്ടിയെക്കാൾ ഒരുപാട് ശ്രേഷ്ഠമാണ് മമ്മൂട്ടി എന്ന വ്യക്തി. എന്റെ ബാല്യത്തെയും, കൗമാരത്തെയും, യൗവനത്തെയും, സ്വാധീനിച്ച ഒരു വ്യക്തിയോട് തോന്നുന്ന അടുപ്പത്തേക്കാൾ കൂടുതൽ എന്തോ ഒന്ന് ഇപ്പോൾ മനസ്സിൽ തോന്നുന്നു.
ശശിധരൻ എന്നു പറയുന്ന ആളെ ലോകത്തിനു മുമ്പിൽ മമ്മൂക്ക പരിചയപ്പെടുത്തിയ നിമിഷം നിറകണ്ണുകളോടെയാണ് ഞാൻ കണ്ടിരുന്നത്. ആ നിമിഷത്തിന് ഒരു ഡയറക്ടറും ഒരു പ്രൊഡ്യൂസറും അവകാശി അല്ല. ഇതേ ആളിനെ പറ്റി പണ്ട് ഒരു ചാനൽ ഇന്റർവ്യൂവിൽ മമ്മൂക്ക പറഞ്ഞത് നിങ്ങൾ ഓർക്കുന്നുണ്ടോ എന്ന് എനിക്കറിയില്ല.
പക്ഷേ മിനിറ്റുകൾക്കകം നിലപാടുകളും വാക്കുകളും മാറിക്കൊണ്ടിരിക്കുന്ന ഈ കലിയുഗത്തിൽ ഇതുപോലെയുള്ള ഒരു മെഗാസ്റ്റാർ മലയാളത്തിനുണ്ട് എന്ന് പറഞ്ഞു തന്നെ നമുക്ക് അഭിമാനിക്കാം.ഒരുപാട് കഷ്ടപ്പാടുകളിലൂടെ മലയാളത്തിന്റെ മെഗാസ്റ്റാർ ആയി മാറിയ പ്രിയപ്പെട്ട മമ്മൂക്ക താങ്കളോടുള്ള ആരാധനയേക്കാൾ എനിക്കിപ്പോൾ കൂടുതൽ മമ്മൂട്ടി എന്നുപറയുന്ന ആളോടുള്ള ആത്മബന്ധമാണ് . നന്ദി…. ഞാൻ ജനിച്ച കാലഘട്ടത്തിൽ താങ്കളുടെ സാമീപ്യം ഉണ്ടായതിന്.

















































