Category: NEWS

സംസ്ഥാനത്ത് കോവിഡ് രോഗികളുടെ എണ്ണം 50000 കടന്നു; രോഗമുക്തി നേടുന്നവരുടെ എണ്ണത്തില്‍ പിന്നില്‍

കേരളത്തില്‍ ആദ്യമായി കോവിഡ് സ്ഥിരീകരിച്ച് 203 ദിവസം തികയുന്ന അന്ന് കോവിഡ് കണക്കുകളില്‍ മറ്റൊന്നു കൂടി സംഭവിച്ചു സംസ്ഥാനത്തെ ഇതുവരെയുള്ള ആകെ കോവിഡ് ബാധിതര്‍ അരലക്ഷം കടന്നു. ഓഗസ്റ്റ് 19 വരെ 50,231 ആണ് കേരളത്തിലെ ആകെ കോവിഡ് ബാധിതര്‍. മേയ് 27നായിരുന്നു കേരളത്തിലെ...

ഹോട്ടല്‍ മുറിയില്‍ രക്തം വാര്‍ന്ന് മരിച്ച സംഭവത്തിലെ പ്രതി ഗോകുല്‍ ഇതിനു മുന്‍പും പെണ്‍കുട്ടികളെ ലൈംഗികമായി ദുരുപയോഗം ചെയ്തിരുന്നു, ലഹരി മരുന്ന് കാരിയര്‍ ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍

കൊച്ചി: എഴുപുന്ന സ്വദേശിനിയായ പത്തൊന്‍പതുകാരി കൊച്ചിയിലെ ഹോട്ടല്‍ മുറിയില്‍ രക്തം വാര്‍ന്ന് മരിച്ച സംഭവത്തിലെ പ്രതി സമൂഹമാധ്യമങ്ങളിലൂടെ പെണ്‍കുട്ടികളുമായി ബന്ധം സ്ഥാപിക്കുന്നത് പതിവാക്കിയിരുന്നയാള്‍. എടവനക്കാട് സ്വദേശി കാവുങ്കല്‍ ഗോകുലിനെതിരെ നാട്ടുകാരാണ് ആരോപണങ്ങളുമായി രംഗത്തെത്തിയത്. രണ്ടു വര്‍ഷം മുമ്പ് സമൂഹമാധ്യമത്തിലൂടെ പരിചയപ്പെട്ട പ്രായപൂര്‍ത്തിയാകാത്ത ഞാറയ്ക്കല്‍ സ്വദേശിനിയെയും ഇത്തരത്തില്‍...

ലോക്കറിലുള്ള ഒരുകോടി സ്വപ്നയുടേതല്ലെന്ന് എന്‍ഫോഴ്സ്മെന്റ്; പണം ആരുടേത്?

തിരുവനന്തപുരം: സര്‍ക്കാരില്‍ നിന്നുള്ള ഉന്നതരും വടക്കാഞ്ചേരി ലൈഫ് മിഷന്‍ പദ്ധതിയില്‍ ലഭിച്ച കമ്മിഷന്‍ തുകയുടെ പങ്ക് പറ്റിയെന്ന സംശയത്തില്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. സ്വപ്നയുടെ ലോക്കറില്‍ സൂക്ഷിച്ചിരുന്ന ഒരുകോടിയിലധികം രൂപ മറ്റാര്‍ക്കോ വേണ്ടിയാണെന്നും ഇത് ആര്‍ക്കെന്ന് സ്വപ്ന വെളിപ്പെടുത്തുന്നില്ലെന്നും ഇഡ‍ി ചൂണ്ടിക്കാട്ടുന്നു. കമ്മിഷന്‍ തുകയില്‍ വ്യക്തത...

ലൈഫ് മിഷന്‍ പദ്ധതിക്കായി ശിവശങ്കര്‍ സഹായിച്ചെന്ന് യൂണിടാക് ഉടമയുടെ മൊഴി, കൂടുതല്‍ വിവരങ്ങള്‍ പുറത്ത്

തിരുവനന്തപുരം: ലൈഫ് മിഷന്‍ പദ്ധതിയുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി ശിവശങ്കറിനെതിരെ കുരുക്ക് മുറുകുന്നു. കോണ്‍സുലേറ്റിലെ ഫിനാന്‍സ് ഓഫീസര്‍ ഖാലിദിന് കൈക്കൂലി നല്‍കിയ ശേഷം ശിവശങ്കറിനെ കണ്ടുവെന്നും പല സര്‍ക്കാര്‍ വകുപ്പുകളിലും ശിവശങ്കര്‍ സഹായിച്ചെന്നും യൂണിടാക് ബില്‍ഡേസ് ഉടമ എന്‍ഫോഴ്സ്മെന്‍റിന് മൊഴി നല്‍കി. സ്വപ്നയാണ്...

കോവിഡിന് നമുക്കൊരു വാക്‌സീന്‍ കണ്ടെത്താനായില്ലെങ്കില്‍ ? സംഭവിക്കുന്നത്

കോവിഡിനെതിരെ സുരക്ഷിതവും ഫലപ്രദവുമായ ഒരു വാക്‌സീനായി കിണഞ്ഞു പരിശ്രമിക്കുകയാണ് ലോകം. ലോകത്തിന്റെ നിലനില്‍പ്പ് തന്നെ വാക്‌സീനിലാണെന്ന് തോന്നിക്കുന്ന മട്ടിലാണ് കാര്യങ്ങള്‍. എന്നാല്‍ എല്ലാ പ്രതീക്ഷയും വാക്‌സീനില്‍ കേന്ദ്രീകരിച്ച് ഒടുവില്‍ ഫലപ്രദമായ വാക്‌സീന്‍ ശാസ്ത്രലോകത്തിന് കണ്ടെത്താന്‍ സാധിക്കാത്ത സാഹചര്യത്തെ കുറിച്ച് ചിന്തിച്ചിട്ടുണ്ടോ? എത്ര തന്നെ മികച്ചതാക്കാന്‍ ശ്രമിച്ചാലും...

‘പെൺകുട്ടികൾക്ക് എന്തിനാണ് ശമ്പളം?’ ഈ ചോദ്യം ചോദിക്കുന്നവർ അറിയാൻ

കൊവിഡ് പ്രതിസന്ധിയുടെ കാലത്തും സംസ്ഥാനത്തെ ജൂനിയര്‍ ഡോക്ടര്‍മാരടക്കം നേരിടേണ്ടി വരുന്ന വിവേചനം തുറന്നുകാട്ടി ഡോക്ടറുടെ കുറിപ്പ്. തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ ഡോക്ടര്‍ മനോജ് വെള്ളനാടാണ് ജോലിക്ക് കയറി മാസങ്ങള്‍ കഴിഞ്ഞിട്ടും ശമ്പളം ലഭിക്കാത്ത ജൂനിയര്‍ ഡോക്ടര്‍മാരുടെ ദുരിതം വിവരിച്ചുകൊണ്ടുള്ള കുറിപ്പ് പങ്കുവെച്ചിരിക്കുന്നത്. കുറിപ്പ് വായിക്കാം ''പെൺകുട്ടികൾക്ക് എന്തിനാണ്...

ആഗ്രഹിക്കുന്നത് അംഗീകാരമാണെന്ന് ധോണി ; മോഡിയുടെ കത്തിന് നന്ദിയറിയിച്ച് ധോണി

പ്രധാനമന്ത്രിയുടെ ആശംസാ കത്തിന് നന്ദി പറഞ്ഞ് ഇന്ത്യന്‍ മുന്‍ ക്രിക്കറ്റ് നായകന്‍ ധോണി. വിരമിക്കല്‍ പ്രഖ്യാപിച്ചതിന് ശേഷം മോഡി തനിക്കയച്ച കത്ത് എംഎസ്ഡി ട്വിറ്ററിലൂടെ പങ്കുവെച്ചു. ഒരു കലാകാരനും സൈനികനും കായികതാരവും ഏറ്റവും കൂടുതല്‍ ആഗ്രഹിക്കുന്നത് അംഗീകാരമാണെന്ന് ധോണി പറഞ്ഞു. തങ്ങളുടെ കഠിനാധ്വാനവും ത്യാഗങ്ങളും...

27 ശതമാനം വിദ്യാര്‍ഥികള്‍ക്കും ഓണ്‍ലൈന്‍ ക്ലാസുകളില്‍ പങ്കെടുക്കാനാവുന്നില്ലെന്ന് എന്‍സിഇആര്‍ടി സര്‍വെ

ന്യൂഡൽഹി: രാജ്യത്തെ 27 ശതമാനം വിദ്യാർഥികൾക്കും ലാപ്ടോപ്പോ മൊബൈൽ ഫോണോ ഇല്ലാത്തതിനാൽ ഓൺലൈൻ ക്ലാസുകളിൽ പങ്കെടുക്കാനാകുന്നില്ലെന്ന് എൻസിഇആർടി സർവെ. വൈദ്യുതി ഉൾപ്പെടെയുള്ള അടിസ്ഥാന സൗകര്യങ്ങളുടെ അപര്യാപ്തതയാണ് ഓൺലൈൻ വിദ്യാഭ്യാസത്തിന് തടസമാകുന്നതെന്ന് സർവെയിൽ പങ്കെടുത്ത 28 ശതമാനം പേർ അഭിപ്രായപ്പെട്ടു. കേന്ദ്രീയ, നവോദയ വിദ്യാലയങ്ങളിലെയും സി.ബി.എസ്.ഇ...

Most Popular

G-8R01BE49R7