Category: PRAVASI

കുവൈത്തിൽ വൻ തീപിടിത്തം; മലയാളികൾ ഉൾപ്പെടെ 39 പേർ മരിച്ചു

മംഗഫ്: കുവൈത്തിലെ തൊഴിലാളി ക്യാമ്പിൽ വൻ തീപിടിത്തം. മലയാളികൾ ഉൾപ്പെടെ 39 പേർ തീപ്പിടിത്തത്തിൽ മരിച്ചതായാണ് വിവരം ലഭിക്കുന്നത്. മംഗഫിലുള്ള വ്യവസായ സ്ഥാപനത്തിലെ തൊഴിലാളി ക്യാമ്പിലാണ് തീപ്പിടിത്തമുണ്ടായത്. പുലര്‍ച്ചെയാണ്‌ തീ കെട്ടിടത്തില്‍ ആളിപ്പടര്‍ന്നത്‌. 2മലയാളികളാണ് മരിച്ചത് എന്നതാണ് ആദ്യം ലഭിച്ച വിവരം....

ജീവനക്കാർ കൂട്ടമായി അസുഖ അവധി എടുത്തു; 70 സ‍‍ർവീസുകൾ റദ്ദാക്കി എയർ ഇന്ത്യ എക്സ്പ്രസ്

കൊച്ചി: യാത്രക്കാർക്ക് മുന്നറിയിപ്പ് നൽകാതെ സർവീസുകൾ റദ്ദാക്കി എയർ ഇന്ത്യ എക്സ്പ്രസ് വിമാനങ്ങൾ. കേരളത്തിൽ നിന്നുള്ള എല്ലാ വിമാനത്താവളങ്ങളിൽ നിന്നും നിരവധി സർവീസുകളാണ് എയർ ഇന്ത്യ എക്സ്പ്രസ് റദ്ദ് ചെയ്തത്. ​ഗൾഫ് മേഖലകളിൽ നിന്നും രാജ്യത്തെ മറ്റ് വിമാനത്താവളങ്ങളിൽ നിന്നും സർവീസുകൾ റദ്ദാക്കിയതായും റിപ്പോർട്ടുകളുണ്ട്. ജീവനക്കാർ...

വാഹനാപകടത്തിൽ മരിച്ച മലയാളി നേഴ്‌സുമാരുടെ മൃതദേഹം ഇന്ന് നാട്ടിലെത്തിക്കും

മസ്കറ്റ്: ഒമാനിലെ നിസ്‌വയിലുണ്ടായ വാഹനാപകടത്തിൽ മരിച്ച മലയാളി നേഴ്‌സുമാരുടെ മൃതദേഹം നടപടിക്രമങ്ങൾ പൂർത്തിയാക്കി ഞായറാഴ്ച പുലർച്ചെ രണ്ടുമണിക്കുള്ള ഒമാൻ എയർ വിമാനത്തിൽ നാട്ടിലേക്ക് അയക്കും. ഏഴുമണിയോടെ മൃതദേഹങ്ങൾ കൊച്ചി, തിരുവനന്തപുരം വിമാനതാവളങ്ങളിൽ എത്തും. തൃശൂർ ഇരിഞ്ഞാലക്കുട സ്വദേശിനി മാജിതാ രതീഷ്, കൊല്ലം കൊട്ടിയം സ്വദേശിനി...

മലയാള സിനിമയുടെ പേരിൽ വിദേശ മലയാളികളിൽനിന്ന് ലക്ഷങ്ങൾ തട്ടി; പിന്നിൽ ഷിബു ലോറൻസ് ജോണും ബൈജു കൊട്ടാരക്കരയുമെന്ന് നിർമ്മാതാവ്; കേസെടുത്ത് കേരള പോലീസ്

കൊച്ചി: സിനിമാ പ്രവർത്തകർ, നിരോധിച്ച സംഘടനയായ "മാക്ട" ഭാരവാഹികൾ എന്ന രീതിയിൽ പരിചയപ്പെടുത്തി വിദേശ മലയാളികളിൽ നിന്നും ലക്ഷങ്ങൾ തട്ടിയെടുത്തു വഞ്ചിച്ച കേസിൽ ഓസ്‌ട്രേലിയൻ മലയാളിയായ ഷിബു ലോറെൻസ് ജോണിനും യൂട്യൂബറും സംവിധായകനുമായ ബൈജു കൊട്ടാരക്കരയ്ക്കും എതിരേ കേരള പോലീസ് കേസെടുത്തു. ഇവർക്കെതിരെ...

U.A.E. ലെക്ക് സെക്യൂരിറ്റി ഗാർഡ്: ഇൻ്റർവ്യൂ 17ന്

കേരള സർക്കാർ സ്ഥാപനമായ ഒഡെപെക്ക് മുഖേനെ U.A.E. ലെക്കു സെക്യൂരിറ്റി ഗാർഡുകളെ തെരഞ്ഞെടുക്കുന്നതിനുവേണ്ടി മാർച്ച് 17 ഞായറാഴ്ച അങ്കമാലിയിൽ വച്ച് വാക്ക് - ഇൻ -ഇന്റർവ്യൂ (പുരുഷന്മാർ മാത്രം) നടത്തുന്നു. U.A.E. ലെ പ്രമുഖ സ്ഥാപനമായ വേൾഡ് സെക്യൂരിറ്റിയിലേക്ക് പുരുഷ...

ആരാധകന്റെ സ്നേഹത്തിന് എം.എ യൂസഫലിയുടെ സർപ്രൈസ്; ജന്മദിന സമ്മാനം അയച്ചുനൽകിയ യുവാവിനെ നേരിൽ കണ്ട് റാഡോ വാച്ച് സമ്മാനിച്ച് യൂസഫലി

കൊച്ചി: ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ യൂസഫലിയുടെ ജന്മദിനത്തിൽ വാച്ച് സമ്മാനമായി അയക്കുമ്പോൾ, എം.എ യൂസഫലിയെ നേരിട്ട് കാണാനാകുമെന്ന് പോലും തിരുവനന്തപുരം സ്വദേശി മിഥുൻ ജെ.ആർ കരുതിയിരുന്നില്ല. എന്നാൽ മിഥുനെയും സുഹൃത്ത് ഹരികൃഷ്ണനെയും ഞെട്ടിച്ച് യുഎഇയിൽ‌ നിന്ന് കഴിഞ്ഞദിവസം ഇവർക്ക് ഫോൺകോൾ...

ഏറ്റവും പ്രിയപ്പെട്ട വിനോദസഞ്ചാരകേന്ദ്രമായി വീണ്ടും ദുബായ്

ദുബായ്: സഞ്ചാരികളുടെ ഏറ്റവും പ്രിയപ്പെട്ട വിനോദസഞ്ചാരകേന്ദ്രമായി വീണ്ടും ദുബായ് തിരഞ്ഞെടുക്കപ്പെട്ടു. ട്രാവൽ ബുക്കിങ് ആൻഡ് റിവ്യൂ പ്ലാറ്റ്‌ഫോമായ ട്രിപ് അഡ്വൈസർ 2024-ലെ ട്രാവലേഴ്‌സ് ചോയ്‌സ് പുരസ്കാരമാണ് ദുബായിക്ക് ലഭിച്ചത്. ഒന്നാം നമ്പർ ആഗോള ലക്ഷ്യസ്ഥാനമെന്ന അംഗീകാരം തുടർച്ചയായി മൂന്നാം വർഷമാണ് ദുബായിക്ക് ലഭിക്കുന്നത്. ദുബായ് കിരീടാവകാശിയും...

മലയാളി നഴ്സ് മരിച്ച നിലയിൽ

റിയാദ്: സൗദിയിൽ മലയാളി നഴ്സ് മരിച്ച നിലയിൽ. വടക്കുകിഴക്കൻ സൗദിയിലെ ഹഫർ അൽബാത്വിൻ മെറ്റേർണിറ്റി ആൻഡ് ചിൽഡ്രൻ ആശുപത്രിയിലെ സ്റ്റാഫ് നഴ്സായ മലപ്പുറം മേലാറ്റൂർ എടപ്പറ്റ പാതിരിക്കോട് കല്ലംപടി സ്വദേശി മാളിയേക്കൽ റിൻറുമോൾ (28) ആണ് മരിച്ചത്. വിവാഹാലോചനയുമായി ബന്ധപ്പെട്ട് നാട്ടിൽ അവധിക്ക് പോയ...

Most Popular