Category: LATEST NEWS

മാതാപിതാക്കളെപ്പോലും കാണിക്കാതെ മൃതദേഹം സംസ്‌കരിച്ചു; ബന്ധുക്കളെ വീട്ടിനുള്ളില്‍ പൂട്ടിയിട്ടു; യോഗി സര്‍ക്കാരിനെതിരേ രാജ്യവ്യാപക പ്രതിഷേധം

ലഖ്‌നൗ: ഉത്തര്‍പ്രദേശിലെ ഹഥ്‌രാസില്‍ കൂട്ടബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട ദളിത് യുവതിയുടെ മൃതദേഹം വീട്ടുകാരുടെ എതിര്‍പ്പ് മറികടന്ന് ഉത്തര്‍പ്രദേശ് പോലീസ് സംസ്‌കരിച്ചതിനെതിരെ പ്രതിഷേധം ആളിക്കത്തുന്നു. യുവതിയുടെ കുടുംബാംഗങ്ങളെ വീടിനുള്ളില്‍ പൂട്ടിയിട്ടാണ് പോലീസ് ഏകപക്ഷീയമായി മൃതദേഹം ഏറ്റെടുത്ത് സംസ്‌കരിച്ചതെന്നാണ് ആരോപണം. മകളെ അവസാനമായി ഒരുനോക്ക് കാണാനോ സംസ്‌കാരചടങ്ങുകള്‍ നടത്താനോ...

സ്വര്‍ണവില തുടര്‍ച്ചയായി രണ്ടാമത്തെ ദിവസവും കൂടി

സംസ്ഥാനത്ത് സ്വര്‍ണവില തുടര്‍ച്ചയായി രണ്ടാമത്തെ ദിവസവും വര്‍ധിച്ചു. പവന്റെ വില 160 രൂപ കൂടി 37,360 രൂപയായി. 4670 രൂപയാണ് ഗ്രാമിന്റെ വില. തുടര്‍ച്ചയായി മൂന്നുദിവസം മാറ്റമില്ലാതെ 36,800 രൂപയായിരുന്ന വില ചൊവാഴ്ചയാണ് 400 രൂപകൂടി 37,200 രൂപയായത്. ആഗോള വിപണിയുടെ ചുവടുപിടിച്ചാണ് ആഭ്യന്തര വിപണിയില്‍...

24 മണിക്കൂറിനിടെ 80,472 പേർക്കാണ് കൊവിഡ്

രാജ്യത്ത് കൊവിഡ് രോഗികളുടെ എണ്ണം 62 ലക്ഷം കടന്നു. 24 മണിക്കൂറിനിടെ 80,472 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചതെന്നാണ് ആരോഗ്യമന്ത്രാലയത്തിന്റെ കണക്ക്. 62,25,760 പേർക്കാണ് ഇത് വരെ രാജ്യത്ത് കൊവിഡ് സ്ഥിരീകരിച്ചത്. 1179 മരണം കൂടി ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടുണ്ട്. ഇതോടെ രാജ്യത്ത് ആകെ കൊവിഡ്...

ഏഴ് തവണ ചോദിച്ചിട്ടും കിട്ടിയില്ല; പെരിയ ഇരട്ട കൊലക്കേസില്‍ അസാധാരണ നിയമ നടപടിയുമായി സി.ബി.ഐ; ഫയലുകള്‍ കൈമാറിയില്ലെങ്കില്‍ പിടിച്ചെടുക്കുമെന്ന് മുന്നറിയിപ്പ്

തിരുവനന്തപുരം: പെരിയ ഇരട്ട കൊലക്കേസില്‍ അസാധാരണ നിയമ നടപടിയുമായി സി.ബി.ഐ. കേസ് ഡയറി ആവശ്യപ്പെട്ട് ക്രൈംബ്രാഞ്ച് ഡി.വൈ.എസ്.പിക്ക് സമന്‍സ് നല്‍കി. സി.ആര്‍.പി.സി സെക്ഷന്‍ 91 പ്രകാരമാണ് നോട്ടീസ് നല്‍കിയിരിക്കുന്നത്. ഇനിയും കൈമാറിയില്ലെങ്കില്‍ പിടിച്ചെടുക്കുമെന്നാണ് മുന്നറിയിപ്പ്. ഇത് ഏഴാം തവണയാണ് കേസ് ഡയറി ആവശ്യപ്പെട്ട് സി.ബി.ഐ...

സുശാന്തുമായി പ്രണയത്തിലായിരുന്നുവെന്ന് സമ്മതിച്ച് സാറ അലിഖാന്‍, സൗഹൃദങ്ങള്‍ സൂക്ഷിക്കുന്നതില്‍ വിശ്വസ്തനല്ലെന്ന് മൊഴി

സുശാന്ത് സിങ് രാജ്പുത്തുമായി പ്രണയത്തിലായിരുന്നുവെന്ന് സമ്മതിച്ച് സാറ അലിഖാന്‍. സുശാന്തുമായി തനിക്ക് നല്ല സൗഹൃദമുണ്ടായിരുന്നെന്നും എന്നാല്‍, ഒരിക്കലും മയക്കുമരുന്ന് ഉപയോഗിച്ചിട്ടില്ലെന്നും നടി നര്‍കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോയ്ക്ക് മൊഴി നല്‍കി. 2019 ജനുവരിയില്‍ സുശാന്തുമായി ബ്രേക്ക്അപ്പ് ആയെന്നും സൗഹൃദങ്ങള്‍ സൂക്ഷിക്കുന്നതില്‍ വിശ്വസ്തനല്ലെന്ന് ബോധ്യം വന്നതിനാലാണ് സൗഹൃദം അവസാനിപ്പിച്ചതെന്നും...

ബാബറി മസ്ജിദ് പൊളിച്ച കേസില്‍ 27 വര്‍ഷങ്ങള്‍ക്കിപ്പുറം ലഖ്നൗവിലെ പ്രത്യേക സി.ബി.ഐ. കോടതി ഇന്ന് വിധി പറയും

ന്യൂഡല്‍ഹി : ബാബറി മസ്ജിദ് പൊളിച്ച കേസില്‍ 27 വര്‍ഷങ്ങള്‍ക്കിപ്പുറം ലഖ്നൗവിലെ പ്രത്യേക സി.ബി.ഐ. കോടതി ജഡ്ജി സുരേന്ദര്‍ കുമാര്‍ യാദവ് ഇന്ന് വിധിപറയും. ഇന്ത്യയുടെ മതേതര മൂല്യങ്ങള്‍ക്കേറ്റ കനത്ത ആഘാതമായിരുന്നു 1992 ഡിസംബര്‍ ആറിലെ ആ സംഭവം. ഉത്തര്‍പ്രദേശില്‍ രണ്ടിടത്തായാണ് കേസില്‍ വിചാരണ...

കൂരമായി പീഡനം; ദുപ്പട്ട കഴുത്തില്‍ ചുറ്റി ,കാലുകള്‍ പൂര്‍ണമായും കൈകള്‍ ഭാഗീകമായും തളര്‍ന്നു; മൃതദേഹം പൊലീസ് തിരക്കിട്ട് സംസ്‌കരിച്ചു; രാജ്യവ്യാപക പ്രതിഷേധം

ന്യൂഡല്‍ഹി: ഉത്തര്‍പ്രദേശില്‍ നാലംഗ സംഘം ക്രൂരമായി പീഡിപ്പിച്ച ദലിത് പെണ്‍കുട്ടിയുടെ മരണത്തില്‍ രാജ്യം മുഴുവന്‍ പ്രതിഷേധം. ഡല്‍ഹി സഫ്ദര്‍ജങ് ആശുപത്രിയില്‍ പ്രവേശിപ്പിച്ച 19 വയസ്സുകാരി ഇന്നലെ പുലര്‍ച്ചെ 3 മണിയോടെയാണു മരിച്ചത്. പ്രതികളായ സന്ദീപ്, ലവ്കുശ്, രാമു, രവി എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു....

ഐപിഎൽ: ഹൈദരാബാദിന് ആദ്യ ജയം

ഡൽഹിയെ തോൽപ്പിച്ചത് 15 റൺസിന് ഐ പി എല്ലിൽ തുടർച്ചയായ രണ്ട് തോൽവിക്ക് ശേഷം സൺറൈസേഴ്സ് ഹൈദരാബാദിന് ആദ്യ ജയം. തുടർച്ചയായ മൂന്നാം ജയം തേടിയിറങ്ങിയ ഡൽഹി ക്യാപ്പിറ്റൽസിനെ 15 റൺസിനാണ് ഡേവിഡ് വാർനറും സംഘവും പരാജയപ്പെടുത്തിയത്. ഡൽഹിയുടെ ആദ്യ തോൽവിയുമാണിത്. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ ഹൈദരാബാദ്...

Most Popular

28 വര്‍ഷത്തിന് ശേഷം എല്ലാവരും കുറ്റവിമുക്തരാകുമ്പോള്‍…

ന്യൂഡല്‍ഹി: ബാബ്‌റി മസ്ജിദ് തകര്‍ത്ത കേസില്‍ മുഴുവന്‍ പ്രതികളെയും കോടതി കുറ്റവിമുക്തരാക്കി. കേസില്‍ പ്രതികള്‍ക്കെതിരെ സംശയാതീതമായി കുറ്റം തെളിയിക്കുന്നതില്‍ പ്രോസിക്യൂഷന്‍ പരാജയപ്പെട്ടു. തെളിവുകള്‍ ശക്തമല്ലെന്നും മസ്ജിദ്‌ തകര്‍ത്തത് ആസൂത്രിതമല്ലായിരുന്നുവെന്നും ജസ്റ്റിസ് എസ്.കെ....

ബാബറി മസ്ജിദ് തകര്‍ത്ത കേസില്‍ എല്ലാ പ്രതികളേയും വെറുതേ വിട്ടു; ആക്രമണം ആസൂത്രിതമാണെന്നതിന് തെളിവില്ല; പള്ളി പൊളിക്കുന്നത്‌ തടയാനാണ് ബിജെപി നേതാക്കള്‍ ശ്രമിച്ചതെന്ന് കോടതി

ബാബറി മസ്ജിദ് തകര്‍ത്ത കേസില്‍ എല്ലാ പ്രതികളേയും വെറുതേ വിട്ടു. ആക്രമണം ആസൂത്രിതമാണെന്നതിന് തെളിവില്ലെന്ന് കോടതി പറഞ്ഞു. ഗൂഢാലോചനയില്‍ പ്രതികള്‍ക്ക് പങ്കുണ്ടെന്ന് വ്യക്തമാക്കാന്‍ പ്രോസിക്യൂഷന് കഴിഞ്ഞില്ലെന്ന് കോടതി വ്യക്തമാക്കി. സംഭവസമയത്ത് നിരവധി ആള്‍ക്കാരുണ്ടായിരുന്നു....

ബി.ജെ.പി എം.എല്‍.എയെ പോലുള്ളവരാണ് ബലാത്സംഗത്തിന് കാരണം

ന്യൂഡല്‍ഹി: യു.പിയിലെ ഹഥ്​രസില്‍ സവര്‍ണര്‍ ക്രൂരമായി ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ ദലിത് പെണ്‍കുട്ടിയുടെ നീതിക്കായി ശബ്​ദിച്ച്‌​ ബോക്​സര്‍ വിജേന്ദര്‍ സിങ്​. ഉന്നാവോ ബലാത്സംഗക്കേസില്‍ പ്രതിയായ ബി.ജെ.പി എം.എല്‍.എയെപ്പോലുള്ളവരെ ചൂണ്ടിക്കാട്ടിയാണ്​ വിജേന്ദര്‍ പ്രതികരിച്ചത്​. ''ഉത്തര്‍പ്രദേശിലെ ബി.ജെ.പി...