Category: World
ആയത്തുല്ല അലി ഖമനയിയുടെ ഹീബ്രു എക്സ് അക്കൗണ്ട് സസ്പെൻഡ് ചെയ്തു..!!! ഇറാനിൽ ഇസ്രയേൽ വ്യോമാക്രമണം നടത്തിയതിനു പിന്നാലെയാണ് പ്രധാന അക്കൗണ്ടിനു പുറമെ ഹീബ്രു ഭാഷയിലുള്ള പുതിയ അക്കൗണ്ട് തുടങ്ങിയത്…
ടെഹ്റാൻ: ഇറാന്റെ പരമോന്നത നേതാവ് ആയത്തുല്ല അലി ഖമനയി ഹീബ്രു ഭാഷയിൽ തുടങ്ങിയ അക്കൗണ്ട് സമൂഹമാധ്യമമായ എക്സ് സസ്പെൻഡ് ചെയ്തു. 2 ദിവസം മുൻപാണു ഖമനയി തന്റെ പ്രധാന അക്കൗണ്ടിനു പുറമെ എക്സിൽ ഹീബ്രു ഭാഷയിലുള്ള പുതിയ അക്കൗണ്ട് തുടങ്ങിയത്. ഇറാനിൽ ഇസ്രയേൽ വ്യോമാക്രമണം...
ഭാവി തലമുറകള്‍ക്ക് മരണമല്ലാതെ മറ്റൊന്നും ഈ സര്‍ക്കാര്‍ വാഗ്ദാനം ചെയ്യുന്നില്ല…!!! ഗാസയിൽ വംശീയ ഉന്മൂലനമാണ് ഇസ്രയേൽ നടത്തുന്നത്…!!! പ്രതികരിക്കാന്‍ തയ്യാറാവൂ എന്ന് ബോളീവുഡ് താരമായ കല്‍കി
വടക്കന്‍ ഗാസയില്‍ നടക്കുന്ന ഇസ്രയേല്‍ ആക്രമണത്തില്‍ ആശങ്ക രേഖപ്പെടുത്തി ബോളീവുഡ് താരമായ കല്‍കി കൊച്ലിന്‍. വംശീയ ഉന്മൂലനമാണ് ഇവിടെ നടക്കുന്നതെന്ന് കല്‍കി സമൂഹ മാധ്യമത്തില്‍ കുറിച്ചു. ഇവിടെ നടക്കുന്ന ഭീകരത അവസാനിപ്പിക്കാന്‍ വേണ്ട ഇടപെടലുകള്‍ ഉണ്ടാവണമെന്നും കല്‍കി ആവശ്യപ്പെട്ടു.
"വടക്കന്‍ ഗാസയെ ശൂന്യമാക്കാനുള്ള ഇസ്രായേലിന്റെ ശ്രമങ്ങള്‍...
ഇറാൻ–ഇറാഖ് യുദ്ധത്തിൽ പങ്കെടുത്തിട്ടുള്ള മൊജ്താബ ഖമനയി ആയത്തുല്ല അലി ഖമനയിയുടെ പിൻഗാമി..? പരമോന്നത നേതാവ് രോഗബാധിതൻ..? ഇറാനിൽ ചർച്ചകൾ സജീവം..!!
ടെഹ്റാൻ: ഇറാന്റെ പരമോന്നത നേതാവ് ആയത്തുല്ല അലി ഖമനയി രോഗബാധിതനാണെന്ന് റിപ്പോർട്ട്. ഇതോടെ ഖമനയിയുടെ പിൻഗാമി ആരെന്നതിൽ ഇറാനിൽ ചർച്ചകൾ സജീവമായെന്ന് റിപ്പോർട്ട്. ഇസ്രയേലുമായുള്ള സംഘർഷത്തിനിടെയാണ്, ഖമനയിയുടെ പിൻഗാമിയാരെന്ന ആഭ്യന്തര ചർച്ച ഇറാനിൽ ശക്തമായതെന്നു ന്യൂയോർക്ക് ടൈംസ് റിപ്പോർട്ട് ചെയ്തു.
85 വയസ്സുകാരനായ ഖമനയിയുടെ ആരോഗ്യത്തെക്കുറിച്ച്...
‘ എന്റെ പിതാവ് കൊല്ലപ്പെട്ടു, നിങ്ങളോട് ലജ്ജ തോന്നുന്നു’..; പ്രതിഷേധത്തെ തുടർന്ന് ഒരു മിനിറ്റോളം ശബ്ദിക്കാതെ നിന്നു..!! നെതന്യാഹുവിന്റെ പ്രസംഗം ഇസ്രയേല്‍ പൗരന്മാർ തടസപ്പെടുത്തുന്നു…!! വീഡിയോ വൈറൽ…
ജെറുസലേം: ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന്റെ പ്രസംഗം ഇസ്രയേല്‍ പൗരന്മാർ തടസപ്പെടുത്തുന്ന വീഡിയോ വൈറലാകുന്നു. കഴിഞ്ഞ വര്‍ഷത്തെ ഹമാസ് ആക്രമണത്തില്‍ ജീവന്‍ നഷ്ടപ്പെട്ടവരുടെ ഉറ്റവരാണ് പ്രതിഷേധിച്ചത്. ആക്രമണത്തിന്റെ വാര്‍ഷിക ദിനമായ ഒക്ടോബര്‍ ഏഴിന് നടത്തിയ അനുസ്മരണ പരിപാടിയിലാണ് സംഭവം.
പ്രതിഷേധത്തെ തുടര്‍ന്ന് ഒരു മിനിറ്റോളം ശബ്ദിക്കാതെ...
യുഎസ് പറയുന്നതിന് അനുസരിച്ചല്ല ഇസ്രയേലിൻ്റെ നീക്കം..!!! ഇറാനിലെ ആണവ കേന്ദ്രങ്ങളും എണ്ണ സംഭരണികളും ആക്രമിക്കാതിരുന്നത് യുഎസ് സമ്മർദ്ദം മൂലമല്ലെന്ന് വ്യക്തമാക്കി നെതന്യാഹു…
ജറുസലേം: ഇറാനു നേരെ ഇസ്രയേൽ ആക്രമണം നടത്തിയത് ദേശീയ താൽപര്യങ്ങൾ അടിസ്ഥാനമാക്കിയാണെന്നും യുഎസ് നിർദേശ പ്രകാരമല്ലെന്നും ഇസ്രയേൽ പ്രധാനമന്ത്രി ബെന്യമിൻ നെതന്യാഹു. അത് എപ്പോഴും അങ്ങനെയായിരുന്നുവെന്നും അതങ്ങനെ തന്നെ തുടരുമെന്നും പ്രധാനമന്ത്രിയുടെ ഓഫിസ് വ്യക്തമാക്കി. യുഎസിന്റെ സമ്മർദപ്രകാരമാണ് ഇറാനിലെ ആണവ കേന്ദ്രങ്ങളും എണ്ണ സംഭരണികളും...
അഞ്ച് ഇസ്രയേല്‍ ജനവാസ കേന്ദ്രങ്ങളില്‍ ഹിസ്ബുള്ളയുടെ റോക്കറ്റാക്രമണം…!!! 80 പ്രൊജക്ടൈലുകള്‍ ഇസ്രയേലിനെ ലക്ഷ്യം വെച്ച് ഹിസ്ബുള്ള വിക്ഷേപിച്ചുവെന്ന് ഇസ്രയേൽ സ്ഥിരീകരിച്ചു…!!!
ബെയ്‌റൂട്ട്: അഞ്ച് ഇസ്രയേല്‍ ജനവാസ കേന്ദ്രങ്ങളില്‍ റോക്കറ്റാക്രമണം നടത്തിയതായി ഹിസ്ബുള്ള. വടക്കന്‍ ഇസ്രയേല്‍, ക്രയോട് തുടങ്ങിയ സ്ഥലങ്ങളിലാണ് റോക്കറ്റുകള്‍ വിക്ഷേപിച്ചതെന്ന് ഹിസ്ബുള്ള പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു.
ഹിസ്ബുള്ളയുടെ ആക്രമണം ഇസ്രയേല്‍ സ്ഥിരീകരിച്ചു. 80 പ്രൊജക്ടൈലുകള്‍ ഇസ്രയേലിനെ ലക്ഷ്യം വെച്ച് ഹിസ്ബുള്ള വിക്ഷേപിച്ചുവെന്ന് ഇസ്രയേല്‍ വ്യക്തമാക്കി. ഇറാന്റെ...
നൂറോളം ഫൈറ്റർ ജെറ്റുകൾ…!!! ഏറ്റവും മികച്ച മിസൈലുകൾ…!!! 10 ജെറ്റുകൾ ആക്രമണം നടത്തിയപ്പോൾ മറ്റുള്ളവ അവയ്ക്ക് സുരക്ഷിത കവചം തീർത്തു… !! ഇറാനെ ഇസ്രയേൽ ആക്രമിച്ചത് കൃത്യമായ തയ്യാറെടുപ്പു നടത്തിയ ശേഷം…!!!
ടെഹ്‌റാൻ: കൃത്യമായ തയ്യാറെടുപ്പു നടത്തിയാണ് ഇറാൻ തലസ്ഥാനമായ ടെഹ്റാന് സമീപം ഇസ്രയേൽ വ്യോമാക്രമണം നടത്തിയത്. ഈ ദൗത്യത്തിനായി തങ്ങളുടെ ഏറ്റവും മികച്ച ഫൈറ്റർ ജെറ്റുകളും മിസൈലുകളുമാണ് ഇസ്രയേൽ തയ്യാറാക്കി നിർത്തിയത്.
തങ്ങളുടെ അഞ്ചാം തലമുറ എഫ് -35 ഫൈറ്റർ ജെറ്റുകളും, എഫ്-15I റാം ഗ്രൗണ്ട് അറ്റാക്ക്...
ഇറാന് തിരിച്ചടി നൽകി ഇസ്രയേൽ…!! ടെഹ്റാനിൽ വലിയ സ്ഫോടനങ്ങൾ…!!! സൈനിക കേന്ദ്രങ്ങളിൽ വ്യോമാക്രമണം…!! തിരിച്ചടിക്കാനുള്ള അവകാശം ഇസ്രയേലിനുണ്ടെന്ന് പ്രഖ്യാപനം…!!
ടെഹ്റാൻ: ഇറാനിലെ സൈനിക കേന്ദ്രങ്ങൾ ലക്ഷ്യമാക്കി ഇസ്രയേലിന്റെ വ്യോമാക്രമണം. ഇറാന്റെ മിസൈൽ ആക്രമണങ്ങൾക്ക് പകരമായാണ് ആക്രമണം. ഒക്ടോബർ ഒന്നിനാണ് ഇരുന്നൂറിലേറെ മിസൈലുകൾ ഇസ്രയേൽ ലക്ഷ്യമാക്കി ഇറാൻ തൊടുത്തത്. ഇസ്രയേലിനു നേർക്ക് തുടർച്ചയായി ഉണ്ടാകുന്ന ആക്രമണങ്ങൾക്ക് പകരമായി ഇറാന്റെ സൈനിക കേന്ദ്രങ്ങൾ ആക്രമിച്ചതായി ഇസ്രയേൽ സൈന്യം...