Category: BREAKING NEWS
ട്രോളി നൽകി ട്രോളിയതാണോ? സത്യപ്രതിജ്ഞയ്ക്ക് ശേഷം നിയമസഭയിലെത്തിയ രാഹുലിനും പ്രദീപിനും നൽകിയത് നീല ട്രോളി ബാഗ്
തിരുവനന്തപുരം: പുതിയ എംഎൽഎമാരായി സത്യപ്രതിജ്ഞ ചെയ്ത രാഹുൽ മാങ്കൂട്ടത്തിലിനും യുആർ പ്രദീപിനും സ്പീക്കർ ഉപഹാരമായി നൽകിയത് നീല ട്രോളി ബാഗ്. നിയമസഭ ചട്ടങ്ങളും മറ്റ് അനുബന്ധ സാമഗ്രികളും അടങ്ങുന്നതാണ് ഈ നീല ട്രോളി ബാഗ്. ഇതോടെ രാഹുലിനെ ട്രോളിക്കൊണ്ടു നൽകിയതാണോയിതെന്ന സംശയത്തിലാണ് പ്രതിപക്ഷവും ഭരണപക്ഷവും....
ഹോട്ടലിനു മുന്നിൽ വാഴയിലയിൽ കോഴിത്തലയും പുട്ടു പൊടിയും, മന്ത്രവാദം കൊണ്ടുചെന്നെത്തിച്ചത് ഓട്ടൊ ഡ്രൈവറുടെ കൊലപാതകത്തിൽ; ആസൂത്രിത കൊലപാതകത്തിൽ വഴിത്തിരിവായി ഫോൺ വിളികൾ
കൽപറ്റ: വീതിയുള്ള റോഡിൽ നേർദിശയിൽ പൊയ്ക്കൊണ്ടിരുന്ന ജീപ്പ് പെട്ടെന്ന് റോഡിന്റെ മറുവശത്തേക്കു വെട്ടിത്തിരിഞ്ഞ് അതിലേ പോയിരുന്ന ഓട്ടോയിലിടിക്കുക, കാരണം തേടിയ പോലീസിന്റെ അന്വേഷണം കൊണ്ടുചെന്നെത്തിച്ചത് ഓട്ടോഡ്രൈവർ കൊലപാതകത്തിൽ. അപകടത്തിന്റെ ദിശ മനസിലായതെ പോലീസ് ഉറപ്പിച്ചിരുന്നു അത് അപകടമല്ല ആസൂത്രിത കൊലപാതകമായിരുന്നുവെന്ന്. ഓട്ടോ ഡ്രൈവർ കാപ്പുംകുന്ന്...
നവീൻ ബാബുവിന്റെ ഭാര്യയുടെ ആവശ്യത്തിന് സർക്കാർ അംഗീകാരം, തഹസിൽദാർ തസ്തികയിൽ നിന്ന് മാറ്റം, മഞ്ജുഷ ഇനി സീനിയർ സൂപ്രണ്ട്
പത്തനംതിട്ട: കണ്ണൂരിൽ മരണപ്പെട്ട എഡിഎം നവീൻബാബുവിന്റെ ഭാര്യ മഞ്ജുഷയുടെ ആവശ്യത്തിന് സർക്കാർ അംഗീകാരം. മഞ്ജുഷയെ കോന്നി തഹസിൽദാർ സ്ഥാനത്തുനിന്നു മാറ്റിക്കൊണ്ട് സർക്കാർ ഉത്തരവിറങ്ങി. മഞ്ജുഷയുടെ അപേക്ഷ പരിഗണിച്ച് ലാൻഡ് റവന്യൂ കമ്മീണർ ആണ് സ്ഥലം മാറ്റിക്കൊണ്ട് ഉത്തരവ് ഇറക്കിയത്.
തിങ്കളാഴ്ച മുതൽ പത്തനംതിട്ട കളക്ടറേറ്റിലെ സീനിയർ...
മകളെ ഭാര്യ വീട്ടിൽ കൊണ്ടുവിടുന്നതിനിടെ സംഘർഷം, യുവാവ് മരിച്ചത് മർദ്ദനമേറ്റെന്ന് പരാതി; ഭാര്യയുൾപ്പെടെ നാലുപേർക്കെതിരെ കേസ്
മുതുകുളം: ഭാര്യവീട്ടിൽവെച്ചുണ്ടായ സംഘർഷത്തിനിടെ യുവാവ് മരിച്ചതായി പരാതി. ആറാട്ടുപുഴ പെരുമ്പള്ളി പുത്തൻപറമ്പിൽ വിഷ്ണു (34) വിന്റെ മരണത്തിൽ ബന്ധുക്കൾ പരാതിയുമായി രംഗത്തെത്തി. ചൊവ്വാഴ്ച രാത്രി പത്തുമണിയോടെയാണ് സംഭവം. ആറാട്ടുപുഴ തറയിൽക്കടവ് തണ്ടാശ്ശേരിൽ വീട്ടിൽ ആതിരയാണ് വിഷ്ണുവിന്റെ ഭാര്യ.
കഴിഞ്ഞ ഒരു വർഷത്തിലേറെയായി ഇവർ തമ്മിൽ...
കീർത്തി സുരേഷ്- ആന്റണി വിവാഹം ഈ മാസം, തീയതി പുറത്തുവിട്ട് കുടുംബം
നടി കീര്‍ത്തി സുരേഷ്- ആന്റണി തട്ടിൽ വിവാഹ തീയതി പുറത്തുവിട്ട് കുടുംബം. ഡിസംബര്‍ 12 ന് ഗോവയിലാണ് വിവാഹചടങ്ങുകള്‍ നടക്കുക. അടുത്ത കുടുംബാംഗങ്ങളും സുഹൃത്തുക്കളും മാത്രമാണ് അതിഥികള്‍.
ഇരുവരും വിവാഹിതയാവുന്നുവെന്ന വാര്‍ത്തകള്‍ അടുത്തിടെയാണ് പുറത്തുവന്നത്. ഇന്‍സ്റ്റഗ്രാമില്‍ ആന്റണിക്കൊപ്പമുള്ള ചിത്രം ഈയിടെ കീര്‍ത്തി പങ്കുവച്ചിരുന്നു. 15...
ഭർത്താവിനെ കൺമുന്നിലിട്ട് മർദ്ദിച്ചിട്ടും നോക്കി നിന്നു, അനീഷുമായുള്ള പാർട്ണർഷിപ്പും സൗഹൃദവും ഉപേക്ഷിക്കാൻ പറഞ്ഞിട്ടും കേട്ടില്ല, ഭാര്യ കൊലപ്പെടുത്തിയതിൽ കുറ്റബോധമില്ല, മകളെയോർത്ത് മാത്രം സങ്കടം
കൊല്ലം: ഭാര്യയെ കാറിലിട്ട് പെട്രോളൊഴിച്ച് തീകൊളുത്തി കൊലപ്പെടുത്തിയ സംഭവത്തില്‍ തനിക്ക് സങ്കടമോ, മാനസിക പ്രയാസമോയില്ലെന്ന്പ്രതിയുടെ മൊഴി പുറത്ത്. ഭാര്യയ്ക്ക് കച്ചവടസ്ഥാപനത്തിലെ പാര്‍ട്ണറുമായുണ്ടായിരുന്ന സൗഹൃദമാണ് കൊലപാതകത്തിലേക്ക് നയിച്ചത്. ഭാര്യയെ കൊലപ്പെടുത്തിയതില്‍ യാതൊരു മാനസികപ്രയാസവുമില്ലെന്നു പറഞ്ഞ പ്രതി പത്മരാജന്‍ (60) 14 വയസുള്ള തന്റെ മകളെ...
11 പേരിൽ പരുക്കൊന്നും ഇല്ലാതെ അത്ഭുതകരമായി രക്ഷപെട്ടത് ഒരാൾ മാത്രം… മുറിവേറ്റത് മനസ്സിന്… ഒന്നും മിണ്ടാനാകാതെ മാനസികാഘാതത്തിൽ ഷെയ്ൻ… ഡോക്ടർമാരുടെ നിരീക്ഷണത്തിൽ…
ആലപ്പുഴ: മെഡിക്കൽ കോളജ് ആശുപത്രിയിലെ നിരീക്ഷണ വാർഡിൽ ഷെയ്ൻ ആരോടും ഒരു വാക്കുപോലും മിണ്ടുന്നില്ല. താൻ ദൃക്സാക്ഷിയായ അപകടമേൽപിച്ച മാനസികാഘാതത്തിൽ നിന്നു ഷെയ്ൻ മോചിതനായിട്ടില്ല. വാഹനത്തിലുണ്ടായിരുന്ന 11 പേരിൽ പരുക്കേൽക്കാതെ രക്ഷപ്പെട്ടതു തിരുവനന്തപുരം മരിയനാട് സ്വദേശി ഷെയ്ൻ ഡെൻസ്റ്റൻ മാത്രമാണ്.
ദുരന്തസ്ഥലത്തെത്തിയ രക്ഷാപ്രവർത്തകർക്കു ഷെയ്നും ഇതേ...
അച്ഛനും അമ്മയും മരിച്ച രണ്ടരവയസ്സുകാരിയാണ് ക്രൂരത നേരിട്ടത്..!! കിടക്കയിൽ സ്ഥിരമായി മൂത്രമൊഴിച്ചത് ആയയെ പ്രകോപിപ്പിച്ചു..!! ജനനേന്ദ്രിയത്തിൽ പരുക്കേൽപ്പിച്ചത് മറ്റ് ആയമാർ കണ്ടെങ്കിലും മിണ്ടിയില്ല..!! ജോലിസമയം കൂട്ടിയതിലുള്ള അതൃപ്തിയും
തിരുവനന്തപുരം: സംസ്ഥാന ശിശുക്ഷേമ സമിതിയിലെ ആയമാരിൽനിന്ന് ക്രൂര പീഡനം നേരിടേണ്ടി വന്നത് അച്ഛനും അമ്മയും നഷ്ടപ്പെട്ട രണ്ടരവയസ്സുകാരിക്ക്... പോറ്റമ്മയായി മാറേണ്ട ആയയാണ് കുഞ്ഞിനെ പലതവണ മുറിവേൽപ്പിച്ചത്. തിരിച്ചറിവില്ലാത്ത കുഞ്ഞിന് മനഃസാക്ഷിയെ മരവിപ്പിക്കുന്ന ശിക്ഷയാണ് ആയയായ അജിത നൽകിയത്.
അച്ഛനും അമ്മയും മരിച്ച കുഞ്ഞ് ഒന്നരയാഴ്ച മുൻപാണ്...