ഇന്ത്യയെ വിഭജിക്കാന്‍ ചിലര്‍ ശ്രമിക്കുന്നു.. ‘ഏകഭാരതം ശ്രേഷ്ഠ ഭാരതം’ എന്ന വിവേകാനന്ദ വചനം പ്രാവര്‍ത്തികമാക്കണമെന്നും മോദി
ന്യൂഡല്‍ഹി: രാജ്യത്തെ വിഭജിക്കാന്‍ ചിലര്‍ ശ്രമിക്കുന്നുണ്ടെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. എന്നാല്‍ അത്തരക്കാര്‍ക്ക് ഇന്ത്യയിലെ യുവാക്കള്‍ അനുയോജ്യമായ മറുപടിയാണ് നല്‍കുന്നതെന്നും മോദി പറഞ്ഞു. ദേശീയ യുവജനദിനത്തോടനുബന്ധിച്ചു സംഘടിപ്പിച്ച ചടങ്ങില്‍ വിഡിയോ കോണ്‍ഫറന്‍സിങ്ങിലൂടെ സംസാരിക്കുകയായിരുന്നു മോദി.
പാശ്ചാത്യ ലോകത്ത് ഇപ്പോഴും ഇന്ത്യയെപ്പറ്റി ഒട്ടേറെ പ്രചാരണങ്ങള്‍ നടക്കുന്നതായും യുവാക്കളെ...
മകനെ ഭര്‍ത്താവ് അന്വേഷിക്കുന്നില്ല; കായംകുളം എം.എല്‍.എ പ്രതിഭാ ഹരി വിവാഹ മോചനം തേടി കോടതിയില്‍
ആലപ്പുഴ: ഏക മകനെ ഭര്‍ത്താവ് അന്വേഷിക്കുന്നില്ലെന്നു കാട്ടി കായംകുളം എംഎല്‍എ യു.പ്രതിഭാ ഹരി വിവാഹമോചനം തേടി ആലപ്പുഴ കുടുംബകോടതിയെ സമീപിച്ചു. കെഎസ്ഇബി ഉദ്യോഗസ്ഥനായ ഭര്‍ത്താവ് കെ.ആര്‍.ഹരിയില്‍നിന്നു വിവാഹമോചനം തേടി പ്രതിഭ നല്‍കിയ ഹര്‍ജിയില്‍ ഇന്നലെ നടന്ന കൗണ്‍സിലിങ് തീരുമാനമാകാതെ പിരിഞ്ഞു.
പത്ത് വര്‍ഷത്തോളമായി ഭര്‍ത്താവുമായി അകന്നു...
‘ജയിലിനുള്ളിലേക്ക് ബീഡിയും കഞ്ചാവും മദ്യവും എത്തിച്ചില്ല, സഹതടവുകാരന് മര്‍ദ്ദനം’; ടി.പി വധക്കേസ് പ്രതി അനൂപിനെതിരെ അന്വേഷണത്തിന് ഉത്തരവ്
തൃശ്ശൂര്‍: ടി.പി ചന്ദ്രശേഖരന്‍ വധക്കേസില്‍ ജയിലില്‍ കഴിയുന്ന എം.സി അനൂപ് സഹതടവുകാരെ മര്‍ദ്ദിക്കുന്നെന്ന പരാതിയില്‍ അന്വേഷണം നടത്താന്‍ മനുഷ്യാവകാശ കമ്മീഷന്‍ ഉത്തരവ്. പരാതിയില്‍ മൂന്നാഴ്ചക്കകം അനേഷിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ജയില്‍ ഡി.ജി.പിയോട് സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ അംഗം കെ. മോഹന്‍കുമാര്‍ ആവശ്യപ്പെട്ടു.
വിയ്യൂര്‍ സെന്‍ട്രല്‍ ജയിലിലാണ്...
എന്റെ മൊയ്ലാളിയെ വിജയിപ്പിക്കൂ…! ന്യൂസ്മേക്കര്‍ 2017യില്‍ അല്‍ഫോന്‍സ് കണ്ണന്താനത്തിന് വോട്ട് ചോദിച്ച് പ്രശാന്ത് നായര്‍
കോഴിക്കോട്: പോയ വര്‍ഷത്തിലെ വാര്‍ത്താതാരത്തെ കണ്ടെത്താന്‍ മനോരമ ന്യൂസ് ചാനല്‍ സംഘടിപ്പിക്കുന്ന ന്യൂസ്മേക്കര്‍ 2017 അഭിപ്രായവോട്ടെടുപ്പിന്റെ അന്തിമപട്ടികയില്‍ ഇടം നേടിയ കേന്ദ്രമന്ത്രി അല്‍ഫോന്‍സ് കണ്ണന്താനത്തിന് വോട്ട് ചോദിച്ച് ്രൈപവറ്റ് സെക്രട്ടറിയായ പ്രശാന്ത് നായരുടെ ഫേസ്ബുക്ക് പോസ്റ്റ്.
'കാലാവസ്ഥ എങ്ങനെ ഉണ്ടെന്ന് ചോദിച്ചാല്‍ ടൂറിസം മെച്ചമാണെന്ന് പറയും'
NM...
ജനതാദള്‍ യുവിന് അഭയം കൊടുത്തതിന് കിട്ടിയ ശിക്ഷയാണ് ഇത്, യുഡിഎഫ് വിട്ട വീരേന്ദ്രകുമാറിനെതിരെ ചെന്നിത്തല രംഗത്ത്
തിരുവന്തപുരം: ജെഡിയു യുഡിഎഫ് വിട്ടത് എന്തിനാണെന്ന് അറിയില്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ സീറ്റ് കുറഞ്ഞതിന്റെ അടിസ്ഥാനത്തിലാണ് മുന്നണി വിട്ടതെന്നാണ് വീരേന്ദ്രകുമാര്‍ പറയുന്നത്. പഞ്ചായത്ത് തെരഞ്ഞടുപ്പില്‍ സീറ്റുകള്‍ കുറഞ്ഞതിന്റെ അടിസ്ഥാനത്തില്‍ മുന്നണി വിടുന്ന രാജ്യത്തെ ആദ്യ പാര്‍ട്ടിയാകും ജനതാദള്‍ യുഎന്നും ചെന്നിത്തല...
അസാധാരണ സംഭവങ്ങളാണിപ്പോള്‍ ഉണ്ടായിരിക്കുന്നത്, ജുഡീഷ്യറിയില്‍ ശുദ്ധീകരണം അനിവാര്യമെന്ന് സീതാറാം യെച്ചൂരി
ന്യൂഡല്‍ഹി: ജസ്റ്റിസ് ലോയയുടെ മരണവുമായി ബന്ധപ്പെട്ട് സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ദീപക് മിശ്രയ്ക്കെതിരെ മുതിര്‍ന്ന ജഡ്ജിമാര്‍ പ്രതിഷേധിച്ച സംഭവം ഗൗരവതരമാണെന്ന് സിപിഎം ജനറല്‍ സെക്രട്ടറി യെച്ചൂരി. ജുഡീഷ്യറിയിലും കൃത്രിമമുണ്ടെന്നാണ് നാല് ജഡ്ജിമാര്‍ നല്‍കിയ കത്ത് സൂചിപ്പിക്കുന്നത്. ജുഡീഷ്യറിയില്‍ ശുദ്ധീകരണം അനിവാര്യമാണ്. അസാധാരണ സംഭവങ്ങളാണിപ്പോള്‍...
‘ജീവിക്കാനായി നിങ്ങള്‍ കള്ളം പറയേണ്ടതില്ല’: അര്‍ണാബ് ഗോസ്വാമിയുടെ റിപ്പബ്ലിക്ക് ടി.വിയില്‍ നിന്ന് രാജിവെച്ച മാധ്യമപ്രവര്‍ത്തകനെ അഭിനന്ദിച്ച് ശശി തരൂര്‍
അര്‍ണാബ് ഗോസ്വാമിയുടെ റിപ്പബ്ലിക്ക് ടി.വിയില്‍ നിന്ന് രാജിവെച്ച് തന്നെ കാണാനെത്തിയ മാധ്യമപ്രവര്‍ത്തകനെ അഭിനന്ദിച്ച് ശശി തരൂര്‍ എം.പി. വാര്‍ത്താ സമ്മേളനത്തിന്റെ സമയത്ത് ശശി തരൂരിനെ ലക്ഷ്യംവെച്ച് ആക്രമിക്കാനുള്ള ശക്തമായ നിര്‍ദ്ദേശമാണ് സ്ഥാപനത്തില്‍ നിന്ന് ലഭിച്ചതെന്ന് മാധ്യമപ്രവര്‍ത്തകന്‍ തരൂരിനോട് പറഞ്ഞു.
ദീപു അബി വര്‍ഗീസ് എന്ന മാധ്യമപ്രവര്‍ത്തകനാണ്...
നിങ്ങള്‍ ഒരു ശബ്ദം ഇല്ലാതാക്കാന്‍ ശ്രമിക്കുന്നതിന് അനുസരിച്ച് അത് കൂടുതല്‍ ശബ്ദത്തോടെ ഉയരും,പ്രകാശ് രാജിന്റെ കോളം തിരിച്ച് വരുന്നു
ബംഗളൂരു: കന്നട പത്രമായ ഉദയവാണിയില്‍ മുന്നറിയിപ്പില്ലാതെ നിര്‍ത്തലാക്കിയ ചലച്ചിത്ര താരം പ്രകാശ് രാജിന്റെ പ്രതിവാര കോളം തിരിച്ചു വരുന്നു. കന്നടയിലെ മറ്റൊരു പ്രമുഖ പത്രമായ പ്രജാവാണിക്ക് വേണ്ടിയാണ് പ്രകാശ് രാജ് തന്റെ കോളം പുനരാരംഭിക്കുന്നത്.കോളം പുനരാരംഭിക്കുന്ന വിവരം പ്രകാശ് രാജ് തന്നെയാണ് ട്വിറ്റര്‍ വഴി...