11 ദി​വ​സ​ങ്ങ​ൾ​ക്കു ശേഷം പിപി ദിവ്യയ്ക്ക് ജാമ്യം, ഏതു സമയത്തും അന്വേഷണവുമായി സഹകരിക്കും, പത്താംക്ലാസിൽ പഠിക്കുന്ന പെൺകുട്ടിയുടെ അമ്മ തുടങ്ങിയ വാദങ്ങളും കോടതിയിൽ, കലക്റ്ററുടെ മൊഴി വീണ്ടുമെടുക്കാൻ സാധ്യത

ത​ല​ശേ​രി: എ​ഡി​എം ന​വീ​ൻ ബാ​ബു​വി​ൻറെ മ​ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് റി​മാ​ൻ​ഡി​ൽ ക​ഴി​യു​ന്ന ക​ണ്ണൂ​ർ ജി​ല്ലാ പ​ഞ്ചാ​യ​ത്ത് മു​ൻ പ്ര​സി​ഡ​ൻറും സി​പി​എം നേ​താ​വു​മാ​യ പി.​പി. ദി​വ്യ​യ്ക്ക് ജാ​മ്യം. ജില്ലാ സെഷൻസ് ജഡ്ജി കെ.ടി. നിസാർ അഹമ്മദാണ് ജാമ്യം അനുവദിച്ചത്. ചൊവ്വാഴ്ച വാദംകേട്ട കോടതി വിധി പറയാൻ ഇന്നത്തേക്ക് മാറ്റുകയായിരുന്നു.

നി​ല​വി​ൽ, ക​ണ്ണൂ​ർ പ​ള്ളി​ക്കു​ന്നി​ലെ വ​നി​താ ജ​യി​ലി​ലാ​ണ് ഒ​ക്‌​ടോ​ബ​ർ 29 മു​ത​ൽ ദി​വ്യ ക​ഴി​യു​ന്ന​ത്. 11 ദി​വ​സ​ങ്ങ​ൾ​ക്കു​ശേ​ഷ​മാ​ണ് ദി​വ്യ​യ്ക്കു ജാ​മ്യം ല​ഭി​ക്കു​ന്ന​ത്. കലക്ടറോട് നവീൻബാബു കുറ്റസമ്മതം നടത്തിയെന്ന വാദമായിരുന്നു പ്രതിഭാഗം കോടതിയിൽ ഉന്നയിച്ചത്. ആരോപണം നിലനിൽക്കുന്നതല്ല. ദിവ്യ അന്വേഷണസംഘവുമായി സഹകരിച്ചു. മുൻകൂർ ജാമ്യാപേക്ഷ തള്ളിയപ്പോൾ അന്വേഷണ ഉദ്യോഗസ്ഥർക്ക് മുമ്പാകെ ഹാജരായി. കൈക്കൂലി നൽകിയതിന് ശാസ്ത്രീയ തെളിവ് നൽകി. യാത്രയയപ്പ് ദൃശ്യം ദിവ്യ കൈമാറിയിട്ടില്ല എന്നീ വാദങ്ങളും ദിവ്യ കോടതിയിൽ അവതരിപ്പിച്ചു. സ്ത്രീയാണെന്നും ഭരണാധികാരിയായിരുന്നുവെന്നും പത്താംക്ലാസിൽ പഠിക്കുന്ന പെൺകുട്ടിയുടെ അമ്മയാണെന്നും ജാമ്യഹർജിയുടെ വാദത്തിനിടെ പ്രതിഭാഗം വാദിച്ചിരുന്നു.

എന്നാൽ ദിവ്യ അന്വേഷണവുമായി സഹകരിച്ചില്ലെന്നും ജാമ്യം അനുവദിക്കരുതെന്നും പ്രോസിക്യൂഷൻ ആവശ്യപ്പെട്ടിരുന്നു. ജാമ്യം അനുവദിക്കരുതെന്ന് നവീൻബാബുവിന്റെ കുടുംബവും ആവശ്യപ്പെട്ടു. പക്ഷെ, അന്വേഷണത്തിന്റെ ഏതുഘട്ടത്തിലും സഹകരിക്കുമെന്നായിരുന്നു ദിവ്യയുടെ അഭിഭാഷകന്റെ വാദം.

അ​തേ​സ​മ​യം ദി​വ്യ​ക്കെ​തി​രേ വ്യാ​ഴാ​ഴ്ച സി​പി​എം പാ​ർ​ട്ടി ന​ട​പ​ടി സ്വീ​ക​രി​ച്ചി​രു​ന്നു. സി​പി​എ​മ്മി​ൻറെ തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട എ​ല്ലാ പാ​ർ​ട്ടി സ്ഥാ​ന​ങ്ങ​ളി​ൽ​നി​ന്നും ദി​വ്യ​യെ ഒ​ഴി​വാ​ക്കി. പാ​ർ​ട്ടി കീ​ഴ്ഘ​ട​ക​ത്തി​ലേ​ക്കു ത​രം​താ​ഴ്ത്തു​ക​യും ചെ​യ്തി​രു​ന്നു.

ജി​ല്ലാ ക​മ്മി​റ്റി​യം​ഗ​മാ​യ ദി​വ്യ​യെ ഇ​രി​ണാ​വ് ഡാം ​ബ്രാ​ഞ്ചി​ലേ​ക്കാ​ണു ത​രം​താ​ഴ്ത്തി​യ​ത്. വ്യാ​ഴാ​ഴ്ച ചേ​ർ​ന്ന ക​ണ്ണൂ​ർ ജി​ല്ലാ ക​മ്മി​റ്റി​യോ​ഗ​ത്തി​ൻറേ​താ​ണു തീ​രു​മാ​നം. യോ​ഗ​തീ​രു​മാ​നം സം​സ്ഥാ​ന സെ​ക്ര​ട്ടേ​റി​യ​റ്റ് അം​ഗീ​ക​രി​ക്കു​ക​യാ​യി​രു​ന്നു.

ഇ​തി​നി​ടെ, പ്ര​ത്യേ​ക അ​ന്വേ​ഷ​ണ സം​ഘ​ത്തി​ൻറെ യോ​ഗ​ത്തി​ൽ ക​ല​ക്‌​ട​റു​ടെ മൊ​ഴി വീ​ണ്ടും എ​ടു​ക്കു​ന്ന​ത് സം​ബ​ന്ധി​ച്ച് വി​ശ​ദ​മാ​യ ച​ർ​ച്ച ന​ട​ന്ന​താ​യാ​ണ് അ​റി​യു​ന്ന​ത്. ഇ​ന്ന​ത്തെ വി​ധി വ​ന്ന​തി​നു​ശേ​ഷം മൊ​ഴി​യെ​ടു​ക്കാ​നാ​ണ് സാ​ധ്യ​ത. ഒ​ക്‌​ടോ​ബ​ർ നാ​ലു മു​ത​ൽ 15 വ​രെ​യു​ള്ള ന​വീ​ൻ ബാ​ബു​വി​ൻറെ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ പ്ര​ത്യേ​ക അ​ന്വേ​ഷ​ണ​സം​ഘം അ​ന്വേ​ഷി​ക്കു​ന്നു​ണ്ട്.

Similar Articles

Comments

Advertismentspot_img

Most Popular

G-8R01BE49R7