ജനതാദള്‍ യുവിന് അഭയം കൊടുത്തതിന് കിട്ടിയ ശിക്ഷയാണ് ഇത്, യുഡിഎഫ് വിട്ട വീരേന്ദ്രകുമാറിനെതിരെ ചെന്നിത്തല രംഗത്ത്

തിരുവന്തപുരം: ജെഡിയു യുഡിഎഫ് വിട്ടത് എന്തിനാണെന്ന് അറിയില്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ സീറ്റ് കുറഞ്ഞതിന്റെ അടിസ്ഥാനത്തിലാണ് മുന്നണി വിട്ടതെന്നാണ് വീരേന്ദ്രകുമാര്‍ പറയുന്നത്. പഞ്ചായത്ത് തെരഞ്ഞടുപ്പില്‍ സീറ്റുകള്‍ കുറഞ്ഞതിന്റെ അടിസ്ഥാനത്തില്‍ മുന്നണി വിടുന്ന രാജ്യത്തെ ആദ്യ പാര്‍ട്ടിയാകും ജനതാദള്‍ യുഎന്നും ചെന്നിത്തല പറഞ്ഞു.

എല്‍ഡിഎഫില്‍ നിന്നും ചവിട്ടി പുറ്ത്താക്കി എകെജി സെന്ററില്‍ നിന്നും സങ്കടത്തോടെ ഇറങ്ങിവന്ന ജനതാദള്‍ യുവിന് അഭയം കൊടുത്തതിന് കിട്ടിയ ശിക്ഷയാണ് ഇത്. യുഡിഎഫില്‍ വന്നിട്ട് എന്ത് നഷ്ടമാണ് ജനതാദളിനുണ്ടായത്. എല്‍ഡിഎഫില്‍ രണ്ട് അപ്രധാന വകുപ്പുകള്‍ മാത്രം ലഭിച്ചിരിക്കുന്ന പാര്‍ട്ടിക്ക് കൃഷിയുള്‍പ്പടെ സുപ്രധാന വകുപ്പുകള്‍ നല്‍കിയത് യുഡിഎഫാണ്. ജനതാദളിന് 9 കോര്‍പ്പറേഷനുകള്‍ നല്‍കിയെന്നും 60 ബോര്‍ഡ് മെമ്പര്‍മാര്‍, ഗുരുവായൂര്‍ മലബര്‍ ദേവസ്വം ബോര്‍ഡുകളില്‍ അംഗങ്ങള്‍, കാലിക്കറ്റ് സിന്‍ഡിക്കേറ്റ് തുടങ്ങിയവയില്‍ പ്രാതിനിധ്യം നല്‍കിയതാണോ നഷ്ടമെന്ന് വീരന്‍ തുറന്നു പറയണമെന്നും ചെന്നിത്തല പറഞ്ഞു. വയനാടും കോഴിക്കോടും,കൂത്തുപറമ്പും യുഡിഎഫ് മണ്ഡലമാണ്. ഈ സീറ്റുകളാണ് നല്‍കിയത്

നിതീഷ് കുമാര്‍ ബിജെപിയോട് ഒപ്പം പോയപ്പോള്‍ എന്തിനാണ് എംപി സ്ഥാനം രാജിവെച്ചതെന്ന് എല്ലാവരും ചോദിച്ചിരുന്നു. എന്നാല്‍ യുഡിഎഫിലിരുന്ന് കൊണ്ട് എല്‍ഡിഎഫുമായി രഹസ്യബാന്ധവമായിരുന്നു ഇത് എന്ന് തെളിയിക്കുന്നതാണ് മുന്നണി മാറ്റം കാണിക്കുന്നത്. ഇത് അധാര്‍മികമായിപോയി. രാഷ്ട്രീയമായി പിന്തുണ കൊടുത്ത മുന്നണിയെ ചതിക്കുകയായിരുന്നു. തിരക്കഥ പൂര്‍ത്തിയാക്കിയ ശേഷം പങ്കുചേര്‍ന്ന് 40 ദിവസം സഞ്ചരിച്ചത് അധാര്‍മികമായിപ്പോയെന്നും ചെന്നിത്തല പറഞ്ഞു. വണ്ടിക്കകത്ത് ഇരുന്ന് വള്ളം തുരന്ന് പോകുന്നവര്‍ പോവുന്നതാണ് നല്ലത്. ഇതുകൊണ്ട് ഒരു കരിയിലയിളക്കം പോലും യുഡിഎഫിനുണ്ടാവില്ലെന്നും ചെന്നിത്തല പറഞ്ഞു.

Similar Articles

Comments

Advertismentspot_img

Most Popular