നിങ്ങള്‍ ഒരു ശബ്ദം ഇല്ലാതാക്കാന്‍ ശ്രമിക്കുന്നതിന് അനുസരിച്ച് അത് കൂടുതല്‍ ശബ്ദത്തോടെ ഉയരും,പ്രകാശ് രാജിന്റെ കോളം തിരിച്ച് വരുന്നു

ബംഗളൂരു: കന്നട പത്രമായ ഉദയവാണിയില്‍ മുന്നറിയിപ്പില്ലാതെ നിര്‍ത്തലാക്കിയ ചലച്ചിത്ര താരം പ്രകാശ് രാജിന്റെ പ്രതിവാര കോളം തിരിച്ചു വരുന്നു. കന്നടയിലെ മറ്റൊരു പ്രമുഖ പത്രമായ പ്രജാവാണിക്ക് വേണ്ടിയാണ് പ്രകാശ് രാജ് തന്റെ കോളം പുനരാരംഭിക്കുന്നത്.കോളം പുനരാരംഭിക്കുന്ന വിവരം പ്രകാശ് രാജ് തന്നെയാണ് ട്വിറ്റര്‍ വഴി പുറത്ത് വിട്ടത്. ഉദയവാണിയില്‍ എല്ലാ ശനിയാഴ്ചയും എഴുതി കൊണ്ടിരുന്ന കോളം കഴിഞ്ഞ ദിവസം ഒരു മുന്നറിയിപ്പുമില്ലാതെ നിര്‍ത്തുകയായിരുന്നു.

‘അവരവര ബാവുക്കെ എന്ന പേരിലാണ് താരത്തിന്റെ പുതിയ കോളം. ജസ്റ്റ് ആസ്‌ക്കിങ് എന്ന ഹാഷ് ടാഗോടു കൂടിയാണ് പ്രകാശ് രാജ് കോളം പുനരാരംഭിക്കുന്ന കാര്യം പുറത്ത് വിട്ടത്.’പ്രിയപ്പെട്ട അദൃശ്യകരങ്ങളെ, എപ്പോള്‍ നിങ്ങള്‍ ഒരു ശബ്ദം ഇല്ലാതാക്കാന്‍ ശ്രമിക്കുന്നതിന് അനുസരിച്ച് അത് കൂടുതല്‍ ശബ്ദത്തോടെ ഉയരും. വിശാലവും ശകതവുമായ ഒരു സ്ഥലത്ത് വീണ്ടും പ്രസിദ്ധീകരിച്ചതിന് നന്ദി. ഇനി അടുത്തതെന്താ, പ്രകാശ് ട്വീറ്റ് ചെയ്യുന്നു.

മുമ്പ് തന്റെ കോളം നിര്‍ത്താലാക്കിയ വിവരം താരം തന്നെയാണ് ട്വിറ്റര്‍ അക്കൗണ്ടിലൂടെ പുറത്തുവിട്ടിരുന്നത്. സര്‍ജിക്കല്‍ സ്‌ട്രൈക്ക് എന്നു പറഞ്ഞുകൊണ്ടായിരുന്നു താരം കോളം നിര്‍ത്തലാക്കിയ വിവരം പങ്കുവെച്ചത്‌സര്‍ജിക്കല്‍ സ്ട്രൈക്ക്… കന്നഡ പത്രത്തിലെ എന്റെ പ്രശസ്തമായ കോളം മുന്നറിയിപ്പില്ലാതെ നിര്‍ത്തി. പ്രിയപ്പെട്ട അദൃശ്യകരങ്ങളെ, നിങ്ങളെ കാണാനാകില്ലെന്ന് നിങ്ങള്‍ കരുതിയോ’ എന്ന ട്വീറ്റോടെ കോളത്തിന്റെ ബ്ലോക്ക് ചെയ്യപ്പെട്ട ചിത്രം സഹിതമായിരുന്നു. പ്രകാശ് രാജിന്റെ ട്വീറ്റ്.

Similar Articles

Comments

Advertismentspot_img

Most Popular