Category: Kerala

ലീഗ് ഓഫീസ് തല്ലിത്തകര്‍ത്തു, മലപ്പുറം ജില്ലയില്‍ ചൊവ്വാഴ്ച യുഡിഎഫ് ഹര്‍ത്താല്‍

മലപ്പുറം: മലപ്പുറം ജില്ലയില്‍ ചൊവ്വാഴ്ച യുഡിഎഫ് ഹര്‍ത്താലിന് ആഹ്വാനം ചെയ്തു. പെരിന്തല്‍മണ്ണയില്‍ മുസ്ലിം ലീഗ് ഓഫീസ് എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ തല്ലിത്തകര്‍ത്തതില്‍ പ്രതിഷേധിച്ചാണ് ഹര്‍ത്താല്‍. രാവിലെ ആറുമുതല്‍ വൈകിട്ട് ആറു വരെയാണ് ഹര്‍ത്താല്‍. പാല്‍, പത്രം, ആശുപത്രി എന്നിവയെ ഹര്‍ത്താലില്‍നിന്ന് ഒഴിവാക്കിയിട്ടുണ്ട്.

എന്നിട്ടും പറയുന്നു രൂപ താ….രൂപ താ, ഇപ്പൊ മനസ്സിലായി ‘രൂപ താ ‘ എന്നാണു ഇവര്‍ പറയുന്നതെന്ന്‌ : ക്രൈസ്തവ സഭയെ വിമര്‍ശിച്ച് ജോയ് മാത്യു രംഗത്ത്

ക്രൈസ്തവ സഭയെ വിമര്‍ശിച്ച് നടനും സംവിധായകനുമായ ജോയ് മാത്യുവിന്റെ കുറിപ്പ്. യേശുവിനു സഞ്ചരിക്കാന്‍ കഴുതപ്പുറം, അദ്ദേഹത്തിന്റെ പ്രതിപുരുഷന്മാര്‍ക്ക് സഞ്ചരിക്കാന്‍ വോള്‍വോ. എന്നിട്ടും രൂപ താ....രൂപ താ എ്ന്നു പറയുകയാണെന്ന് ജോയ് മാത്യു കുറിപ്പില്‍ എഴുതി. സിറോ മലബാര്‍ സഭയിലെ ഭൂമി വില്‍പ്പന വിവാദത്തിന്റെ പശ്ചാത്തലത്തിലാണ് ജോയ്...

ദിലീപിന് അറിയാം നടിയെ ആക്രമിച്ച് പകര്‍ത്തിയ ദൃശ്യങ്ങള്‍ അടങ്ങിയ മൊബൈല്‍ ഫോണ്‍ എവിടെയുണ്ടെന്ന്,വിദേശയാത്ര സ്ത്രീശബ്ദം പരിശോധിക്കാന്‍: പ്രോസിക്യൂഷന്‍

കൊച്ചി : നടിയെ ആക്രമിച്ച കേസിലെ ദൃശ്യങ്ങള്‍ പ്രതിയായ ദിലീപിന് നല്‍കരുതെന്ന് പ്രോസിക്യൂഷന്‍ വാദിച്ചു. ദൃശ്യങ്ങള്‍ നല്‍കിയാല്‍ അത് ഇരയുടെ സുരക്ഷയെ ബാധിക്കും. പള്‍സര്‍ സുനി നടിയെ ആക്രമിച്ച് പകര്‍ത്തിയ ദൃശ്യങ്ങള്‍ അടങ്ങിയ മൊബൈല്‍ ഫോണ്‍ എവിടെയുണ്ടെന്ന് ദിലീപിന് അറിയാമെന്നും പ്രോസിക്യൂഷന്‍ അങ്കമാലി മജിസ്ട്രേറ്റ്...

ബല്‍റാമിന് നന്ദി അറിയിച്ച് പ്രസാധകര്‍… എ.കെ.ജിയുടെ ആത്മകഥ ചൂടപ്പം പോലെ വിറ്റുതീര്‍ന്നു, പുസ്തകത്തിന്റെ ആവശ്യക്കാര്‍ കേരളത്തിന് പുറത്തുനിന്നുള്ളവരും!!

എകെജിക്കെതിരായ വിവാദ പരാമര്‍ശങ്ങളുടെ പേരില്‍ രൂക്ഷവിമര്‍ശനങ്ങള്‍ ഏറ്റുവാങ്ങേണ്ടി വന്ന ആളാണ് വി.ടി ബല്‍റാം എം.എല്‍.എ. എന്നാല്‍ ആ ബല്‍റാമിന് നന്ദി അറിയിച്ച് രംഗത്ത് വന്നിരിക്കുകയാണ് എ.കെ.ജിയുടെ ആത്മകഥയായ 'എന്റെ ജീവിതകഥ'യുടെ പ്രസാധകര്‍. ദേശാഭിമാനിയുടെ പബ്ലിഷിംഗ് വിഭാഗമായ ചിന്തയാണ് എന്റെ ജീവിതകഥയുടെ പ്രസാധകര്‍....

സംസ്ഥാനത്ത് ക്രമസമാധാനനില തകര്‍ന്നു; മോഷണങ്ങളും കൊലപാതകങ്ങളും നിത്യസംഭവമായെന്ന് രമേശ് ചെന്നിത്ത

തിരുവനന്തപുരം: സംസ്ഥാനത്ത് ക്രമസമാധാനനില തകര്‍ന്നുവെന്നും നിയമവാഴ്ചയില്ലെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സംസ്ഥാനത്തിന്റെ തലവനായ ഗവര്‍ണറെ കൊണ്ട് പോലും പറയിപ്പിച്ച സര്‍ക്കാരാണിത്. മോഷണങ്ങളും കൊലപാതകങ്ങളും സംസ്ഥാനത്ത് നിത്യസംഭവമായി മാറി. സംസ്ഥാനത്തിന്റെ പ്രതിഛായ നശിക്കുന്നുവെന്ന ഗവര്‍ണറുടെ നിലപാടിനോട് യോജിക്കുന്നു. പൊലീസിന്റെ നിഷക്രിയത്വമാണ് ഇവിടെയുള്ളത്. ഒരു ഭരണമില്ലാത്ത അവസ്ഥയാണുള്ളതെന്നും...

ശബരി എക്‌സ്പ്രസില്‍ മയക്കുമരുന്ന് കലര്‍ത്തിയ ചായ നല്‍കി വന്‍ കവര്‍ച്ച; മൂവാറ്റുപുഴ സ്വദേശികളായ അമ്മയ്ക്കും മകള്‍ക്കും നഷ്ടപ്പെട്ടത് എട്ടര പവനും പണവും മൊബൈല്‍ ഫോണും!!

കോട്ടയം: ട്രെയിന്‍ യാത്രക്കിടെ അമ്മക്കും മകള്‍ക്കും മയക്കുമരുന്ന് കലര്‍ത്തിയ ചായനല്‍കി ബോധം കെടുത്തിയശേഷം എട്ടരപവന്‍ സ്വര്‍ണവും പണവും മൊബൈല്‍ ഫോണും കവര്‍ന്നു. ട്രെയിന്‍ യാത്രക്കാരായ മൂവാറ്റുപുഴ അഞ്ചല്‍പ്പെട്ടി നെല്ലിക്കുന്നേല്‍ സെബാസ്റ്റിയന്റെ ഭാര്യ ഷീലാ സെബാസ്റ്റിയന്‍ (58), മകള്‍ ചിക്കു മരിയ സെബാസ്റ്റിയന്‍ (20)...

ചിത്രം പ്രദര്‍ശിപ്പിക്കുന്ന തീയേറ്റര്‍ കത്തിക്കും; പദ്മാവത് റിലീസ് ചെയ്യുന്ന 25ന് ഭാരത് ബന്ധിന് ആഹ്വാനം ചെയ്ത് കര്‍ണി സേന

ന്യൂഡല്‍ഹി: സഞ്ജയ് ലീല ബന്‍സാലിയുടെ പദ്മാവത് റിലീസ് ചെയ്യുന്ന 25ന് ഭാരത് ബന്ദിന് ആഹ്വാനം നല്‍കി കര്‍ണി സേന. ചിത്രം പ്രദര്‍ശിപ്പിക്കുന്ന തീയറ്ററുകള്‍ കത്തിക്കുമെന്നും കര്‍ണി സേന ഭീഷണിപ്പെടുത്തി. ചിത്രത്തിന്റെ സംവിധായകന്‍ ബന്‍സാലിക്കും നായിക ദീപിക പദുക്കോണിനും വധ ഭീഷണി പുറപ്പെടുവിക്കുകയും ചെയ്തു. ബന്ദ്...

എ.ബി.വി.പി പ്രവര്‍ത്തകന്‍ ശ്യാം പ്രസാദിന്റെ കൊലപാതകം ആസൂത്രിതമെന്ന് പൊലീസ്; കൊലയ്ക്ക് പിന്നില്‍ എസ്.ഡി.പി.ഐ പ്രവര്‍ത്തകനെ വധിക്കാന്‍ ശ്രമിച്ചതിന്റെ പ്രതികാരം!

പേരാവൂര്‍: എബിവിപി പ്രവര്‍ത്തകനായിരുന്ന ശ്യാം പ്രസാദിന്റെ കൊലപാതകം മുന്‍കൂട്ടി പ്ലാന്‍ ചെയ്തശേഷം നടത്തിയതെന്ന് പൊലീസ്. എസ്ഡിപിഐ പ്രവര്‍ത്തകന്‍ കണ്ണവത്തെ അയ്യൂബിനെ വധിക്കാന്‍ ശ്രമിച്ചതിന്റെ പ്രതികാരമാവാം കൊലയ്ക്ക് പിന്നിലെന്നാണ് പൊലീസ് സംശയിക്കുന്നത്. ജനുവരി 11 വൈകുന്നേരമാണ് കണ്ണവം കീഴക്കാലിലെ എസ്.ഡി.പി.ഐ പ്രവര്‍ത്തകനായ ടി.പി അയൂബ് (22) ആക്രമിക്കപ്പെട്ടിരിന്നു....

Most Popular

G-8R01BE49R7