ദിലീപിന് അറിയാം നടിയെ ആക്രമിച്ച് പകര്‍ത്തിയ ദൃശ്യങ്ങള്‍ അടങ്ങിയ മൊബൈല്‍ ഫോണ്‍ എവിടെയുണ്ടെന്ന്,വിദേശയാത്ര സ്ത്രീശബ്ദം പരിശോധിക്കാന്‍: പ്രോസിക്യൂഷന്‍

കൊച്ചി : നടിയെ ആക്രമിച്ച കേസിലെ ദൃശ്യങ്ങള്‍ പ്രതിയായ ദിലീപിന് നല്‍കരുതെന്ന് പ്രോസിക്യൂഷന്‍ വാദിച്ചു. ദൃശ്യങ്ങള്‍ നല്‍കിയാല്‍ അത് ഇരയുടെ സുരക്ഷയെ ബാധിക്കും. പള്‍സര്‍ സുനി നടിയെ ആക്രമിച്ച് പകര്‍ത്തിയ ദൃശ്യങ്ങള്‍ അടങ്ങിയ മൊബൈല്‍ ഫോണ്‍ എവിടെയുണ്ടെന്ന് ദിലീപിന് അറിയാമെന്നും പ്രോസിക്യൂഷന്‍ അങ്കമാലി മജിസ്ട്രേറ്റ് കോടതിയില്‍ വാദിച്ചു. ദൃശ്യത്തിലെ സ്ത്രീശബ്ദം കോടതിയില്‍ വെച്ച് പരിശോധിച്ചപ്പോള്‍ കേട്ടതാണെന്ന ദിലീപിന്റെ വാദം തെറ്റാണ്. അത്യാധുനിക ലാബില്‍ സൂക്ഷമ പരിശോധനയിലൂടെ മാത്രമേ അത് തിരിച്ചറിയാനാകൂ. ദിലീപിന്റെ വിദേശയാത്ര ശബ്ദം പരിശോധിക്കാന്‍ വേണ്ടിയായിരുന്നോ എന്ന് സംശയമുണ്ട്. ദിലീപ് നല്‍കിയ പരാതിയിലൂടെ, ആക്രമിച്ച ദൃശ്യങ്ങള്‍ അടങ്ങിയ ഫോണ്‍ ദിലീപിന്റെ കൈവശം ഉണ്ടെന്ന സംശയങ്ങള്‍ കൂടുതല്‍ ബലപ്പെടുത്തുന്നു.

പ്രതിഭാഗത്തിന് നല്‍കാവുന്ന 71 രേഖകളുടെ പട്ടികയും, നല്‍കാനാകാത്ത രേഖകളുടെ പട്ടികയും പ്രോസിക്യൂഷന്‍ കോടതിയില്‍ സമര്‍പ്പിച്ചു. നടിയെ ആക്രമിച്ച് പകര്‍ത്തിയ ദൃശ്യങ്ങള്‍ നല്‍കണമെന്ന് ആവശ്യപ്പെട്ട് ദിലീപ് നല്‍കിയ ഹര്‍ജി പരിഗണിക്കുമ്പോഴാണ് പ്രോസിക്യൂഷന്‍ ഇക്കാര്യം കോടതിയുടെ ശ്രദ്ധയില്‍ ചൂണ്ടിക്കാട്ടിയത്.

സാമാന്യബുദ്ധിക്ക് നിരക്കാത്ത ആരോപണങ്ങളാണ് ദിലീപ് ഹര്‍ജിയില്‍ ഉന്നയിക്കുന്നത്. ദൃശ്യത്തിലെ ചില സംഭാഷണങ്ങള്‍ മാത്രം എടുത്ത് തെറ്റിദ്ധാരണ പരത്തുകയാണ്. ഹര്‍ജിയുടെ പകര്‍പ്പ് മാധ്യമങ്ങള്‍ക്ക് നല്‍കി നടിയെ അപമാനിക്കാന്‍ദിലീപ്ശ്രമിച്ചു. പള്‍സര്‍ സുനി പകര്‍ത്തിയ ദൃശ്യങ്ങള്‍ ഒരു കാരണവശാലും ദിലീപിന് നല്‍കരുതെന്നും ആവശ്യപ്പെട്ടു. കേസില്‍ പ്രതിഭാഗം വാദത്തിനായി ഈ മാസം 25 ലേക്ക് മാറ്റി.

Similar Articles

Comments

Advertisment

Most Popular

ചിരിപ്പിക്കാൻ വീണ്ടും സുരാജ് വെഞ്ഞാറമൂട് : “മദനോത്സവം” ടീസർ റിലീസായി

ഈ വിഷുവിന് കുടുംബപ്രേക്ഷകർക്ക് തിയേറ്ററിൽ ഒത്തൊരുമിച്ചു ചിരിക്കാനും ആസ്വദിക്കാനും സാധിക്കുന്ന ചിത്രമായിരിക്കുമെന്നുറപ്പ് നൽകി മദനോത്സവത്തിന്റെ ടീസർ റിലീസായി. സുധീഷ് ഗോപിനാഥ് സംവിധാനം ആണ് ചിത്രത്തിന്റെ സംവിധാനം. ഇന്ന് റിലീസായ വളരെ രസകരമായ ടീസറിൽ...

ദുൽഖർ സൽമാന്റെ നിർമ്മാണത്തിൽ ഷൈനും അഹാനയുമൊരുമിക്കുന്ന “അടി” തിയേറ്ററുകളിലേക്ക്

ദുൽഖർ സൽമാന്റെ വേഫേറർ ഫിലിംസ് നിർമ്മിച്ച്‌ ഷൈൻ ടോം ചാക്കോ, അഹാന കൃഷ്ണാ, ധ്രുവൻ എന്നിവർ പ്രധാന കഥാപാത്രങ്ങളിലെത്തുന്ന"അടി" ഏപ്രിൽ 14ന് വിഷു റിലീസായി തിയേറ്ററുകളിലേക്കെത്തും.ചിത്രത്തിന്റെ രസകരമായ ഒരു ടീസറിലൂടെയാണ് ദുൽഖർ സൽമാൻ...

യുവ പ്രതിഭകളും പ്രമുഖ സംവിധായകരും RRR ടീമും ചേർന്ന്. … രാം ചരണിന്റെ പിറന്നാൾ ആഘോഷം ഗംഭീരമാക്കി

തെലുഗു സൂപ്പർസ്റ്റാർ രാം ചരണിന്റെ പിറന്നാൾ ആഘോഷ പരിപാടി യുവ താരങ്ങളും പ്രമുഖ സംവിധായകരും RRR ടീമും ചേർന്ന് ഗംഭീര വിജയമാക്കി. രാം ചരണിന്റെ സാമീപ്യത്തോട് കൂടി തന്നെ രാത്രിയിലെ ആഘോഷപരിപാടികൾ അതിഗംഭീരമായി...