ബല്‍റാമിന് നന്ദി അറിയിച്ച് പ്രസാധകര്‍… എ.കെ.ജിയുടെ ആത്മകഥ ചൂടപ്പം പോലെ വിറ്റുതീര്‍ന്നു, പുസ്തകത്തിന്റെ ആവശ്യക്കാര്‍ കേരളത്തിന് പുറത്തുനിന്നുള്ളവരും!!

എകെജിക്കെതിരായ വിവാദ പരാമര്‍ശങ്ങളുടെ പേരില്‍ രൂക്ഷവിമര്‍ശനങ്ങള്‍ ഏറ്റുവാങ്ങേണ്ടി വന്ന ആളാണ് വി.ടി ബല്‍റാം എം.എല്‍.എ. എന്നാല്‍ ആ ബല്‍റാമിന് നന്ദി അറിയിച്ച് രംഗത്ത് വന്നിരിക്കുകയാണ് എ.കെ.ജിയുടെ ആത്മകഥയായ ‘എന്റെ ജീവിതകഥ’യുടെ പ്രസാധകര്‍. ദേശാഭിമാനിയുടെ പബ്ലിഷിംഗ് വിഭാഗമായ ചിന്തയാണ് എന്റെ ജീവിതകഥയുടെ പ്രസാധകര്‍. വിപണിയില്‍ ഇപ്പോഴും എകെജിയുടെ ആത്മകഥയ്ക്ക് ആവശ്യക്കാര്‍ ഏറുന്നതായാണ് പ്രസാധകര്‍ പറയുന്നത്.

പുതിയ വിവാദങ്ങള്‍ ഉടലെടുത്തതോടെ എകെ ഗോപാലന്‍ എന്ന ശക്തമായ നേതാവിനെ കൂടുതല്‍ പേര്‍ അറിയാനും വായിക്കാനും ശ്രമിച്ചതോടെ എകെജിയുടെ ആത്മകഥയും ജീവചരിത്രവുമെല്ലാം ചൂടപ്പം പോലെയാണ് വിറ്റു പോയത്. ആത്മകഥയെ അടിസ്ഥാനമാക്കിയായിരുന്നു ബലറാംഎകെജിക്കെതിരെ വിവാദപരാമര്‍ശം നടത്തിയത്. അതിനാല്‍ അദ്ദേഹത്തിന്റെ ആത്മകഥയായ ‘എന്റെ ജീവിതകഥ’ വന്‍തോതിലാണ് പോയ ദിവസങ്ങളില്‍ വിറ്റഴിച്ചത്.

ബലറാമിന്റെ പരാമര്‍ശങ്ങളും അതേതുടര്‍ന്നുണ്ടായ വിവാദങ്ങളും ദേശീയമാധ്യമങ്ങളും വാര്‍ത്തയാക്കിയതോടെ ലോക്സഭയിലെ ആദ്യപ്രതിപക്ഷനേതാവ് കൂടിയായിരുന്ന എകെജിയുടെ ജീവിതമെന്തെന്നറിയാന്‍ കേരളത്തിനു പുറത്തുള്ളവരും താത്പര്യപ്പെടുന്നുവെന്നാണ് ചിന്തയുടെ പ്രതിനിധികള്‍ വ്യക്തമാക്കുന്നത്.

ഇതിനു കാരണമായത് വി.ടി ബല്‍റാം ആയതിനാല്‍ അതിന്റെ പേരില്‍ വി.ടി.ബലാറാമിനോട് ഞങ്ങള്‍ക്ക് നന്ദിയുണ്ടെന്നും ചിന്ത പബ്ലിക്കേഷന്‍സ് ജനറല്‍ മാനേജര്‍ ശിവകുമാര്‍ ഒരു ദേശീയ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.

Similar Articles

Comments

Advertismentspot_img

Most Popular