Category: Kerala

മൂന്നു വയസുള്ള കുഞ്ഞിനെ ഉപേക്ഷിച്ച് ആത്മാര്‍ത്ഥ സുഹൃത്തിന്റെ ഭര്‍ത്താവിനൊപ്പം ഒളിച്ചോടിയ യുവതി പിടിയില്‍; യുവതിയും കാമുകനും പിടിയിലായത് കോഴിക്കോട് നിന്ന്

താമരശ്ശേരി: മൂന്ന് വയസുള്ള കുഞ്ഞിനെ ജ്വല്ലറിയില്‍ ഉപേക്ഷിച്ച് ആത്മാര്‍ത്ഥ സുഹൃത്തിന്റെ ഭര്‍ത്താവിനൊപ്പം ഒളിച്ചോടിയ യുവതില്‍ പിടിയില്‍. കാമുകനൊപ്പം കോഴിക്കോടു നിന്നാണ് യുവതിയെ അറസ്റ്റ് ചെയ്തത്. താമരശ്ശേരി മൂന്നാതോട് പനയുള്ളകുന്നുമ്മല്‍ ലിജിന്‍ ദാസ്(28), എളേറ്റില്‍ പുതിയോട്ടില്‍ ആതിര (24) എന്നിവരെയാണ് കൊടുവള്ളി പൊലീസ് പിടികൂടിയത്. കോഴിക്കോട്...

ഇന്ധന വിലവര്‍ധനവിനെതിരെ സംസ്ഥാനത്ത് നാളെ വാഹന പണിമുടക്ക്

തിരുവനന്തപുരം: പെട്രോള്‍-ഡീസല്‍ വിലവര്‍ധനയ്ക്കെതിരെ മോട്ടോര്‍ വ്യവസായ സംരക്ഷണ സമിതിയുടെ നേതൃത്വത്തില്‍ സംസ്ഥാനത്ത് ബുധനാഴ്ച വാഹന പണിമുടക്ക്. രാവിലെ ആറു മുതല്‍ വൈകിട്ട് ആറുവരെയാണ് പണിമുടക്ക്. സിഐടിയു, എഐടിയുസി, ഐഎന്‍ടിയുസി, യുടിയുസി, എച്ച്എംഎസ്, എസ്ടിയു, ജനതാ ട്രേഡ് യൂണിയന്‍, ടിയുസിഐ, കെടിയുസി തുടങ്ങിയ ട്രേഡ് യൂണിയനുകള്‍ക്കൊപ്പം ബസ്,...

കാന്‍സറിനെ നേരിടാന്‍ കഞ്ചാവിനാകും… കഞ്ചാവ് നിയമവിധേയമാക്കണം!! തിരുവനന്തപുരത്ത് യുവാക്കളുടെ കൂട്ടായ്മ!!

തിരുവനന്തപുരം: കഞ്ചാവ് നിയമവിധേയമാക്കണമെന്ന് ആവശ്യപ്പെട്ട് തിരുവനന്തപുരത്ത് യുവതീ-യുവാക്കളുടെ കൂട്ടായ്മ. ഇന്നലെ വൈകിട്ടാണ് മാനവീയം വീഥിയില്‍ 25 പേരോളം അടങ്ങുന്ന യുവതീ യുവാക്കള്‍ സംഘടിച്ചെത്തിയത്. രാജ്യ വ്യാപകമായി 16 നഗരങ്ങളില്‍ നടത്തിയ കൂട്ടായ്മയുടെ ഭാഗമായാണ് തിരുവനന്തപുരത്തും കൂട്ടായ്മ സംഘടിപ്പിച്ചത്. ലോക ജനതയുടെ തന്നെ പേടിസ്വപ്നമായ കാന്‍സറിനെ നേരിടാന്‍...

വിവാഹ രജിസ്‌ട്രേഷന്‍ വീഡിയോ കോണ്‍ഫറന്‍സിലൂടെയും നടത്താം..!! വേറിട്ട നിരീക്ഷണവുമായി ഹൈക്കോടതി

വിദേശത്തുള്ള ദമ്പതിമാരുടെ വിവാഹരജിസ്‌ട്രേഷന്‍ വീഡിയോ കോണ്‍ഫറന്‍സിലൂടെ നടത്തിക്കൊടുക്കാന്‍ ഹൈക്കോടതി നിര്‍ദ്ദേശം. അമേരിക്കയിലുള്ള കൊല്ലം സ്വദേശി പ്രദീപിന്റെയും ആലപ്പുഴ സ്വദേശിനി ബെറൈലിയുടെയും വിവാഹം വീഡിയോ കോണ്‍ഫറന്‍സിങ് വഴി നടത്തണമെന്ന ഹര്‍ജി പരിഗണിക്കവെയാണ് ഹൈക്കോടതിയുടെ വേറിട്ട നിരീക്ഷണം. വിവാഹരജിസ്‌ട്രേഷനുള്ള അപേക്ഷ ദമ്പതിമാരുടെ അറിവോടെയാണെന്ന് വീഡിയോ കോണ്‍ഫറന്‍സിങ്ങിലൂടെ ഉറപ്പാക്കി...

സ്വന്തം ഇഷ്ടപ്രകാരമാണ് ഷെഫിന്‍ ജഹാനെ വിവാഹം ചെയ്തതെന്ന ഹാദിയയുടെ മൊഴി കണക്കിലെടുക്കരുതെന്ന് എന്‍.ഐ.എ; ഹാദിയക്കേസ് ഇന്ന് സുപ്രീം കോടതി പരിഗണിക്കും

ന്യൂഡല്‍ഹി: ഹാദിയക്കേസ് ഇന്ന് സുപ്രീം കോടതി പരിഗണിച്ചേക്കും. എന്‍.ഐ.എക്കെതിരെ ഷെഫിന്‍ ജഹാന്‍ നല്‍കിയ കോടതിയലക്ഷ്യ ഹര്‍ജിയും സുപ്രീം കോടതി ഇന്ന് പരിഗണിക്കും. ഹാദിയക്കേസുമായി ബന്ധപ്പെട്ട് എന്‍.ഐ.എ കോടതിയില്‍ സമര്‍പ്പിച്ചിരിക്കുന്ന അന്വേഷണ പുരോഗതി റിപ്പോര്‍ട്ടും കോടതി ഇന്ന് പരിഗണിക്കുന്നതാണ്. സ്വന്തം ഇഷ്ടപ്രകാരമാണ് ഷെഫിന്‍ ജഹാനെ വിവാഹം ചെയ്തതെന്ന...

ചൊവ്വാഴ്ച്ചത്തെ ഹര്‍ത്താല്‍ പെരിന്തല്‍മണ്ണ താലൂക്കില്‍ മാത്രം

മലപ്പുറം: നാളെ മലപ്പുറം ജില്ലയില്‍ യുഡിഎഫ് പ്രഖ്യാപിച്ചിരുന്ന ഹര്‍ത്താല്‍ പെരിന്തല്‍മണ്ണ താലൂക്കിലേക്കു മാത്രമായി ചുരുക്കി. യുഡിഎഫ് സംസ്ഥാന നേതൃത്വത്തിന്റെ നിര്‍ദേശപ്രകാരമാണ് നടപടി. പെരിന്തല്‍മണ്ണയില്‍ മുസ്ലിം ലീഗ് ഓഫീസ് എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ തല്ലിത്തകര്‍ത്തതില്‍ പ്രതിഷേധിച്ച് രാവിലെ ആറുമുതല്‍ വൈകിട്ട് ആറു വരെ ജില്ലയില്‍ യുഡിഎഫ് ഹര്‍ത്താലിന്...

ദിലീപിനെ വീണ്ടും പൂട്ടാനൊരുങ്ങി പോലീസ്, ജാമ്യം റദ്ദാക്കാനുള്ള നീക്കങ്ങള്‍ തുടങ്ങി: ഹര്‍ജിയില്‍ നടിക്കെതിരായി ദിലീപ് നടത്തിയ പരാമര്‍ശങ്ങള്‍ നിര്‍ണ്ണായകമാകും

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ നടന്‍ ദിലീപിന്റെ ജാമ്യം റദ്ദാക്കാനുള്ള നീക്കങ്ങളുമായി പോലീസ്. കേസിന്റെ അനുബന്ധ കുറ്റപത്രത്തോടൊപ്പം പോലീസ് സമര്‍പ്പിച്ച രേഖകളും വീഡിയോ ദൃശ്യങ്ങളുടെ പകര്‍പ്പും ആവശ്യപ്പെട്ട് ദിലീപ് കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചതിനു പിന്നാലെയാണ് പോലീസ് നീക്കം. ഇക്കാര്യം ചര്‍ച്ച ചെയ്യാന്‍ സ്‌പെഷല്‍ പ്രോസിക്യൂട്ടര്‍...

ലീഗ് ഓഫീസ് തല്ലിത്തകര്‍ത്തു, മലപ്പുറം ജില്ലയില്‍ ചൊവ്വാഴ്ച യുഡിഎഫ് ഹര്‍ത്താല്‍

മലപ്പുറം: മലപ്പുറം ജില്ലയില്‍ ചൊവ്വാഴ്ച യുഡിഎഫ് ഹര്‍ത്താലിന് ആഹ്വാനം ചെയ്തു. പെരിന്തല്‍മണ്ണയില്‍ മുസ്ലിം ലീഗ് ഓഫീസ് എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ തല്ലിത്തകര്‍ത്തതില്‍ പ്രതിഷേധിച്ചാണ് ഹര്‍ത്താല്‍. രാവിലെ ആറുമുതല്‍ വൈകിട്ട് ആറു വരെയാണ് ഹര്‍ത്താല്‍. പാല്‍, പത്രം, ആശുപത്രി എന്നിവയെ ഹര്‍ത്താലില്‍നിന്ന് ഒഴിവാക്കിയിട്ടുണ്ട്.

Most Popular

G-8R01BE49R7