സംസ്ഥാനത്ത് ക്രമസമാധാനനില തകര്‍ന്നു; മോഷണങ്ങളും കൊലപാതകങ്ങളും നിത്യസംഭവമായെന്ന് രമേശ് ചെന്നിത്ത

തിരുവനന്തപുരം: സംസ്ഥാനത്ത് ക്രമസമാധാനനില തകര്‍ന്നുവെന്നും നിയമവാഴ്ചയില്ലെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സംസ്ഥാനത്തിന്റെ തലവനായ ഗവര്‍ണറെ കൊണ്ട് പോലും പറയിപ്പിച്ച സര്‍ക്കാരാണിത്.

മോഷണങ്ങളും കൊലപാതകങ്ങളും സംസ്ഥാനത്ത് നിത്യസംഭവമായി മാറി. സംസ്ഥാനത്തിന്റെ പ്രതിഛായ നശിക്കുന്നുവെന്ന ഗവര്‍ണറുടെ നിലപാടിനോട് യോജിക്കുന്നു. പൊലീസിന്റെ നിഷക്രിയത്വമാണ് ഇവിടെയുള്ളത്. ഒരു ഭരണമില്ലാത്ത അവസ്ഥയാണുള്ളതെന്നും അദ്ദേഹം പറഞ്ഞു. തിരുവനന്തപുരത്ത് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഗവര്‍ണറുടെ അഭിപ്രായത്തെ നിസാരവസ്തകരിക്കാനാകില്ല. ബജറ്റ് അവതരണവേളയില്‍ നിയമസഭയിലുണ്ടായ കയ്യാങ്കളിയില്‍ എടുത്ത കേസുകള്‍ പിന്‍വലിക്കാനുള്ള തീരുമാനത്തിനെതിരെയും ചെന്നിത്തല രംഗത്തെത്തി. കേസ് പിന്‍വലിക്കുന്നത് ജനാധിപത്യത്തോടുള്ള വെല്ലുവിളിയാണെന്ന് അദ്ദേഹം പറഞ്ഞു. കേസ് പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് മുന്‍ എംഎല്‍എ വി.ശിവന്‍കുട്ടിയാണ് മുഖ്യമന്ത്രിക്ക് അപേക്ഷ നല്‍കിയത്.

Similar Articles

Comments

Advertisment

Most Popular

മഹാവീര്യർ സൺ നെക്സ്ട്ടിൽ ഒ.ടി.ടി സ്ട്രീമിംഗ് ആരംഭിക്കുന്നു

തിയറ്ററുകളിൽ നിന്നും മികച്ച നിരൂപക പ്രശംസകൾ നേടിയ, പോളി ജൂനിയർ പിക്ചേഴ്സ്‌, ഇന്ത്യൻ മൂവി മേക്കേഴ്സ് എന്നീ ബാനറുകളിൽ യുവ താരം നിവിൻ പോളി, പി. എസ് ഷംനാസ് എന്നിവർ ചേർന്ന് നിർമ്മിച്ച എബ്രിഡ്...

“കാസർഗോൾഡ് ” മോഷൻ ഡിജിറ്റൽ പോസ്റ്റർ റിലീസ്

ആസിഫ് അലി, സണ്ണി വെയ്ൻ,ഷൈൻ ടോം ചാക്കോ,വിനായകൻ, മാളവിക ശ്രീനാഥ്, ശ്രീരഞ്ജിനി നായർ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി മൃദുൽ നായർ കഥയെഴുതി സംവിധാനം ചെയ്യുന്ന "കാസർഗോൾഡ് " എന്ന ചിത്രത്തിന്റെ മോഷൻ...

നടൻ ബാബുരാജ് വഞ്ചനാക്കേസിൽ അറസ്റ്റിൽ

തൊടുപുഴ: വഞ്ചനാക്കേസിൽ നടൻ ബാബുരാജ് അറസ്റ്റിൽ. ഹൈക്കോടതി നിർദേശപ്രകാരം അടിമാലി പൊലീസ് സ്റ്റേഷനിൽ ഹാജരാകുകയായിരുന്നു. റവന്യു നടപടി നേരിടുന്ന കല്ലാറിലെ റിസോർട്ട് പാട്ടത്തിനു നൽകി പണം തട്ടിയെടുത്തെന്ന പരാതിയിലാണ് നടപടി. കേസിൽ ഹൈക്കോടതി മുൻകൂർ...