Category: Kerala

സുപ്രീം കോടതിയില്‍ നിന്ന് ദിലീപിന് തിരിച്ചടി? തുടരന്വേഷണം വേണ്ടെന്നു പറയാന്‍ കോടതികള്‍ക്ക് അധികാരമില്ല

കൊച്ചി: നടിയെ ആക്രമിച്ച കേസിന്റെ വിചാരണ സമയബന്ധിതമായി പൂര്‍ത്തിയാക്കണമെന്നാവശ്യപ്പെട്ട് ദിലീപ് സുപ്രീം കോടതിയെ സമീപിച്ചതു തിരിച്ചടിയാകുമോയെന്ന് റിപ്പോര്‍ട്ട്. വിചാരണ വൈകുന്നതു ചൂണ്ടിക്കാട്ടി നേരത്തെ സമീപിച്ചപ്പോള്‍ ആറുമാസംകൂടി നീട്ടിക്കൊടുക്കുകയാണു സുപ്രീം കോടതി ചെയ്തത്. തുടരന്വേഷണ റിപ്പോര്‍ട്ട് പുതിയ അന്വേഷണത്തിനുപയോഗിക്കുന്നതു തടയണമെന്നും ഒരിക്കല്‍ വിസ്തരിച്ചവരെ വീണ്ടും...

ശ്രീറാം വെങ്കിട്ടരാമനെ കളക്ടര്‍ സ്ഥാനത്തു നിന്ന് മാറ്റി

തിരുവനന്തപുരം: ശ്രീറാം വെങ്കിട്ടരാമനെ കളക്ടര്‍ സ്ഥാനത്തു നിന്ന് മാറ്റി. മാധ്യമപ്രവര്‍ത്തകനായിരുന്ന കെ.എം. ബഷീറിനെ കാറിടിപ്പിച്ച് കൊലപ്പെടുത്തിയ കേസില്‍ വിചാരണനേരിടുന്ന ശ്രീറാം വെങ്കിട്ടരാമനെ ജില്ലാ മജിസ്‌ട്രേറ്റിന്റെ ചുമതലകൂടിയുള്ള കളക്ടറായി നിയമിച്ചതിനെതിരേ പൊതുസമൂഹത്തില്‍ വ്യാപകപ്രതിഷേധം ഉയര്‍ന്നിരുന്നു. രാഷ്ട്രീയകക്ഷികള്‍ ഉള്‍പ്പെടെ നിയമനത്തിനെതിരേ പ്രതിഷേധവുമായി രംഗത്തെത്തി. ഇതിന്റെ പശ്ചാത്തലത്തിലാണ് ശ്രീറാമിനെ...

പടിഞ്ഞാറൻ കാറ്റ് ശക്തിപ്രാപിക്കുന്നു; കൊച്ചിക്ക് മുകളിൽ നിലവിൽ ചെറിയൊരു കറക്കം രൂപപ്പെട്ടിട്ടുണ്ട് , രാത്രിയിൽ ശക്തമായ മഴയുണ്ടാകുമെന്ന് മുന്നറിയിപ്പ്

കൊച്ചി: അറബിക്കടലിൽ പടിഞ്ഞാറൻ കാറ്റ് ശക്തിപ്രാപിക്കുന്നതിനാൽ രാത്രിയിൽ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. കൊച്ചിക്ക് മുകളിൽ നിലവിൽ ചെറിയൊരു കറക്കം രൂപപ്പെട്ടിട്ടുണ്ട്. ഇത് വടക്കോട്ട് നീങ്ങാനാണ് സാധ്യത. ഇതിന്റെ ഫലമായി മധ്യ കേരളത്തിലെ മഴ ശക്തമാകാൻ സാധ്യത. ഇന്ന് രാത്രി/ പുലർച്ചെയോടെ എറണാകുളം,...

മങ്കിപോക്‌സ് മരണം ; സമ്പര്‍ക്കപ്പട്ടികയിലുള്ള 15 പേരെ നിരീക്ഷണത്തിലാക്കി

തൃശൂര്‍: മങ്കിപോക്‌സ് രോഗ ലക്ഷണങ്ങളോടെ മരിച്ച യുവാവിന്റെ സമ്പര്‍ക്കപ്പട്ടികയിലുള്ള 15 പേരെ നിരീക്ഷണത്തിലാക്കി. വിമാനത്താവളത്തില്‍ നിന്ന് കൂട്ടിക്കൊണ്ടുവന്ന നാലു കൂട്ടുകാരും കുടുംബാംഗങ്ങളും ആരോഗ്യപ്രവര്‍ത്തകരുമാണ് സമ്പര്‍ക്കപട്ടികയിലുള്ളത്. നാട്ടിലെത്തിയ യുവാവ് പന്തുകളിക്കാന്‍ പോയിരുന്നു. പരിശോധനാഫലം അനുസരിച്ച് ഒപ്പമുണ്ടായിരുന്നവരെ നിരീക്ഷണത്തിലാക്കും. ആലപ്പുഴ വൈറോളജി ലാബില്‍ നടക്കുന്ന പരിശോധനയുടെ ഫലം...

അപമാനിക്കാനല്ല; സ്ത്രീകളെക്കുറിച്ച് ഇത്ര അവമതിപ്പോടെ സംസാരിക്കുന്ന വേറേപാര്‍ട്ടിയില്ല-മുനീര്‍

കോഴിക്കോട്: ലിംഗസമത്വ യൂണിഫോമിനെതിരേയുള്ള പ്രസ്താവനയില്‍ വിശദീകരണവുമായി മുസ്ലീം ലീഗ് നേതാവ് എംകെ മുനീര്‍. പാന്റും ഷര്‍ട്ടും പെണ്‍കുട്ടികള്‍ ധരിക്കുന്നതിന് എതിരായിട്ടല്ല താന്‍ പറഞ്ഞതെന്നും സുഖപ്രദം എന്താണോ അത് ധരിക്കാനുള്ള അവകാശം അവര്‍ക്കുണ്ടെന്നും മുനീര്‍ പറഞ്ഞു. ലിംഗ സമത്വം ആണ്‍കോയ്മയില്‍ അധിഷ്ഠതമാകരുത്. അങ്ങനെയുള്ളതിനെ സമത്വമെന്ന് വിളിക്കാന്‍...

കളമശ്ശേരി ബസ് കത്തിക്കല്‍: തടിയന്റവിട നസീറിന് ഏഴുവര്‍ഷം തടവും 1.75 ലക്ഷം പിഴയും

കൊച്ചി: കളമശ്ശേരി ബസ് കത്തിക്കല്‍ കേസിലെ പ്രതികളായ തടിയന്റവിട നസീറിനും സാബിര്‍ ബുഹാരിക്കും ഏഴുവര്‍ഷം തടവ് ശിക്ഷ. കേസിലെ മറ്റൊരു പ്രതിയായ താജുദ്ദീനെ ആറുവര്‍ഷത്തെ തടവിനും ശിക്ഷിച്ചു. തടിയന്റവിട നസീര്‍ 1.75 ലക്ഷം രൂപ പിഴ ഒടുക്കണം. മറ്റുരണ്ട് പ്രതികള്‍ക്ക് ഒന്നരലക്ഷം രൂപ വീതമാണ്...

കാര്‍ തോട്ടിലേക്ക് മറിഞ്ഞ് അച്ഛനും അമ്മയും മകളും മരിച്ചു

പത്തനംതിട്ട: മല്ലപ്പള്ളി വെണ്ണിക്കുളം കല്ലുപാലത്ത് കാര്‍ തോട്ടിലേയ്ക്കു മറിഞ്ഞ് മൂന്നുപേര്‍ മരിച്ചു. കുമളി സ്വദേശികളായ ചാണ്ടി മാത്യു, ഭാര്യ ഫെബ മാത്യു, മകള്‍ ബ്ലെസി ചാണ്ടി എന്നിവരാണ് മരിച്ചത്. തിങ്കളാഴ്ച രാവിലെ ഏഴ് മണിയോടെയാണ് അപകടമുണ്ടായത്. തിരുവനന്തപുരം രജിസ്‌ട്രേഷനിലുള്ള (KL01AJ2102) വാഹനമാണ് അപകടത്തില്‍പ്പെട്ടത്. മുന്നില്‍ പോയ...

കരളിനുള്ളില്‍ ചേക്കേറുന്ന പാട്ടുകളുമായി സോണി സായി, തോറ്റം പാട്ടുറയുന്ന മലേപൊതിയിലെ ഗാനങ്ങള്‍ ശ്രദ്ധ നേടുന്നു

ഇന്ത്യന്‍ സിനിമയില്‍ സ്ത്രീകള്‍ അധികം കടന്നു ചെല്ലാത്ത മേഖലയാണ് സംഗീത സംവിധാനം. മലയാളത്തിലെ കാര്യവും ഇതുതന്നെ, എന്നാല്‍ സിനിമ സംഗീത സംവിധാനത്തില്‍ കഴിവു തെളിച്ച മലയാളിയാണ് സോണി സായി. ഗായികയായി സിനിമയിലെത്തിയ സോണി ഇതിനകം മൂന്നു സിനിമകള്‍ക്ക് സംഗീത സംവിധാനം നിര്‍വഹിച്ചു കഴിഞ്ഞു. തോറ്റംപാട്ടുറയുന്ന...

Most Popular

G-8R01BE49R7