Category: Kerala

ദിലീപിന്റെ ജാമ്യം റദ്ദാ ക്കണമെന്ന് ആവശ്യപ്പെട്ട് ക്രൈംബ്രാഞ്ച് ഹൈക്കോടതിയിൽ

കൊച്ചി: നടിയെ അക്രമിച്ച കേസില്‍ ദിലീപിൻ്റെ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ക്രൈംബ്രാഞ്ച് ഹൈക്കോടതിയെ സമീപിച്ചു. ദിലീപ് ജാമ്യ വ്യവസ്ഥകള്‍ ലംഘിച്ചെന്നും സാക്ഷികളെ സ്വാധീനിച്ചെന്നും ചൂണ്ടിക്കാട്ടിയാണ് അപ്പീല്‍. ജാമ്യം റദ്ദാക്കണമെന്ന അന്വേഷണ സംഘത്തിന്റെ ആവശ്യം വിചാരണ കോടതി നേരത്തെ തള്ളിയിരുന്നു . വിചാരണ കോടതി തെളിവ് പരിശോധിക്കാതെയാണ് ക്രൈബ്രാഞ്ചിന്‍റ...

വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

എറണാകുളം: ജില്ലയിൽ റെഡ് അലർട്ട് നിലനിൽക്കുന്ന സാഹചര്യത്തിൽ ജില്ലയിലെ പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് 2022 ഓഗസ്റ്റ് 03 ബുധനാഴ്ച്ച അവധി ആയിരിക്കുമെന്ന് ജില്ലാ കളക്ടർ ഡോ. രേണുരാജ് അറിയിച്ചു.

പ്രകൃതിചികിത്സയിലൂടെ സുഖപ്രസവം വാഗ്ദാനം; കുഞ്ഞ് മരിച്ചു,

മലപ്പുറം: മൂന്നു പ്രസവങ്ങൾക്കും ശസ്ത്രക്രിയയ്ക്കു വിധേയയായ സ്ത്രീക്ക് പ്രകൃതിചികിത്സാ-യോഗ സമ്പ്രദായത്തിൽ സ്വാഭാവിക പ്രസവം വാഗ്ദാനംചെയ്യുകയും അഞ്ചുമാസത്തെ ചികിത്സയ്ക്കൊടുവിൽ പ്രസവസമയത്ത് കുഞ്ഞ് മരിക്കാനിടയാവുകയും ചെയ്തെന്ന പരാതിയിൽ നഷ്ടപരിഹാരം വിധിച്ച് ജില്ലാ ഉപഭോക്തൃ കമ്മിഷൻ. ചികിത്സച്ചെലവ് ഉൾപ്പടെ 6,24,937 രൂപ നഷ്ടപരിഹാരം നൽകാനാണ് വിധി. കുട്ടി മരിച്ചത്...

ഗ്രോബാഗിൽ കഞ്ചാവ് കൃഷി, 20 കഞ്ചാവ് ചെടികൾ; ഗൃഹനാഥൻ അറസ്റ്റിൽ

അഗളി(പാലക്കാട്): ഭൂതിവഴി വീട്ടുവളപ്പിൽ ഗ്രോബാഗിൽ കഞ്ചാവ് കൃഷിചെയ്തയാളെ എക്സൈസ് പിടികൂടി. ഭൂതിവഴി സ്വദേശി രാധാകൃഷ്ണ (44)നെയാണ് പിടികൂടിയത്. ഗ്രോ ബാഗിൽ നട്ടുവളർത്തിയ അഞ്ചുമാസമായ 20 കഞ്ചാവ് ചെടികളാണ് എക്സൈസ് പിടികൂടിയത്. പാലക്കാട് എക്സൈസ് സ്പെഷ്യൽ സ്ക്വാഡ് എക്സൈസ് ഇൻസ്പെക്ടർ കെ.ആർ. അജിത്ത്, പ്രിവന്റീവ് ഓഫീസർ ടി.പി....

അതിതീവ്ര മഴ; സംസ്ഥാനത്ത് ഇന്ന് പത്തു ജില്ലകളില്‍ റെഡ് അലര്‍ട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് പത്തു ജില്ലകളില്‍ റെഡ് അലര്‍ട്ട്. ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍ ജില്ലകളിലാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പ് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. അടുത്ത അഞ്ചുദിവസത്തേക്കുള്ള മഴമുന്നറിയിപ്പില്‍, വിവിധ ജില്ലകളില്‍ റെഡ്, ഓറഞ്ച്, യെല്ലോ...

കനത്തമഴ തുടരും ; ഇന്ന് രണ്ട് മൃതദേഹം കണ്ടെടുത്തു, ചാലക്കുടിപ്പുഴയില്‍ കാട്ടാന കുടുങ്ങി

കൊച്ചി: സംസ്ഥാനത്തിന്റെ വിവിധഭാഗങ്ങളില്‍ കനത്തമഴ തുടരുന്നു. ചൊവ്വാഴ്ച തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, ആലപ്പുഴ, എറണാകുളം, ഇടുക്കി ജില്ലകളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കണ്ണൂര്‍ നെടുംപുറംചാലില്‍ വെള്ളപ്പാച്ചിലില്‍ കാണാതായ രണ്ടരവയസ്സുകാരിയുടെ മൃതദേഹം കണ്ടെടുത്തു. കോട്ടയം കൂട്ടിക്കലില്‍ ഒഴുക്കില്‍പ്പെട്ട് കാണാതായ റിയാസ് എന്നയാളുടെ മൃതദേഹവും കണ്ടെത്തി....

നാലുദിവസം കൂടി അതിതീവ്രമഴ മുന്നറിയിപ്പ്; പലയിടത്തും ഉരുള്‍പൊട്ടലും വെള്ളപൊക്കവും എന്‍.ഡി.ആര്‍.എഫ് യുടെ കൂടുതല്‍ സംഘങ്ങള്‍ സംസ്ഥാനത്തേക്ക്

തിരുവനന്തപുരം: മധ്യതെക്കന്‍ കേരളത്തില്‍ അതിശക്തമായമഴ തുടരുന്നതിനിടെ, നാലുദിവസം കൂടി അതിതീവ്രമഴ മുന്നറിയിപ്പ്. രണ്ട് പ്രളയങ്ങളുടെ ഓര്‍മയില്‍ സംസ്ഥാനം അതീവജാഗ്രതയില്‍. മലയോരമേഖലകളില്‍ ഉരുള്‍പൊട്ടലും താഴ്ന്നപ്രദേശങ്ങളില്‍ വെള്ളപ്പൊക്കവുമുണ്ടായത് ആശങ്ക വര്‍ധിപ്പിക്കുന്നു. ദേശീയ ദുരന്തനിവാരണസേന(എന്‍.ഡി.ആര്‍.എഫ്)യുടെ കൂടുതല്‍ സംഘങ്ങള്‍ സംസ്ഥാനത്തേക്ക്. മധ്യതെക്കന്‍ ബംഗാള്‍ ഉള്‍ക്കടലിലെ ചക്രവാതച്ചുഴിയാണു നിലവില്‍ കനത്തമഴയ്ക്കു കാരണം. ഇത്...

പേരാവൂരിൽ കാണാതായ രണ്ടര വയസുകാരിയുടെ മൃതദേഹം കണ്ടെത്തി

പേരാവൂർ: പേരാവൂരിൽ കാണാതായ രണ്ടര വയസുകാരിയുടെ മൃതദേഹം കണ്ടെത്തി. നിടുംപുറംചാലിൽ കൊളക്കാട് പ്രാഥമികാരോഗ്യകേന്ദ്രത്തിലെ നഴ്സ് ചെങ്ങന്നൂർ സ്വദേശിനി നദീറയുടെ മകൾ രണ്ടരവയസ്സുകാരി നുമ തസ്‍ലിനെയാണ് കഴിഞ്ഞ ദിവസം കാണാതായത്. എൻ.ഡി.ആർ.എഫ്. സംഘങ്ങളും നാട്ടുകാരും ചേർന്ന് നടത്തിയ തിരച്ചിലിലാണ് രാവിലെയോടെ കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. വെള്ളത്തിന്റെ ഇരമ്പൽ...

Most Popular

G-8R01BE49R7