കരളിനുള്ളില്‍ ചേക്കേറുന്ന പാട്ടുകളുമായി സോണി സായി, തോറ്റം പാട്ടുറയുന്ന മലേപൊതിയിലെ ഗാനങ്ങള്‍ ശ്രദ്ധ നേടുന്നു

ഇന്ത്യന്‍ സിനിമയില്‍ സ്ത്രീകള്‍ അധികം കടന്നു ചെല്ലാത്ത മേഖലയാണ് സംഗീത സംവിധാനം. മലയാളത്തിലെ കാര്യവും ഇതുതന്നെ, എന്നാല്‍ സിനിമ സംഗീത സംവിധാനത്തില്‍ കഴിവു തെളിച്ച മലയാളിയാണ് സോണി സായി. ഗായികയായി സിനിമയിലെത്തിയ സോണി ഇതിനകം മൂന്നു സിനിമകള്‍ക്ക് സംഗീത സംവിധാനം നിര്‍വഹിച്ചു കഴിഞ്ഞു. തോറ്റംപാട്ടുറയുന്ന മലേപൊതി എന്ന സിനിമയിലെ ഗാനങ്ങള്‍ കഴിഞ്ഞ ദിവസമാണ് പുറത്തിറങ്ങിയത്. മധു ബാലകൃഷ്ണന്‍, മനീഷ, സോണി സായി എന്നിവരാണ് ഗാനങ്ങള്‍ ആലപിച്ചിരിക്കുന്നത്.

ഫിറോസ് സംവിധാനം ചെയ്ത തോറ്റം പാട്ടുറയുന്ന മലേപൊതി എന്ന സിനിമയുടെ ഓഡിയോ ലോഞ്ചിങ് എറണാകുളം പ്രസ് ക്ലബില്‍ നിര്‍വഹിച്ചത് സംവിധായകന്‍ പ്രജേഷ് സെനാണ്. സത്യം ഓഡിയോസാണ് ഗാനം പുറത്തിറക്കിയിരിക്കുന്നത്. സിംഗിള്‍ ബ്രിഡ്ജ് ഫിലിം കോര്‍പറേഷന്റെ ബാനറില്‍ ധര്‍മരാജ് മംഗാത്താണ് സിനിമ നിര്‍മിച്ചിരിക്കുന്നത്. ആര്യ ലക്ഷ്മി കൈതക്കല്‍, ബാലന്‍ സി.കെ എന്നിവരും സോണി സായിക്കൊപ്പം ഗാനങ്ങള്‍ രചിച്ചിട്ടുണ്ട്. മീനാക്ഷി, മനോജ് ഗിന്നസ്, സാജു കൊടിയന്‍ തുടങ്ങിയവരാണ് പ്രധാന വേഷത്തില്‍ അഭിനയിക്കുന്നത്.

Similar Articles

Comments

Advertismentspot_img

Most Popular