Category: LATEST NEWS

ബി.ജെ.പി നടത്തുന്നത് കുതിരക്കച്ചവടം; എം.എല്‍.എമാര്‍ക്ക് 100 കോടി രൂപയും മന്ത്രി പദവും ഓഫര്‍ ചെയ്തു, ഗുരുതര ആരോപണങ്ങളുമായി കുമാരസ്വാമി

കര്‍ണാടകയില്‍ അധികാരം പിടിച്ചെടുക്കാന്‍ ബി.ജെ.പി ചാക്കിട്ട് പിടിത്തം നടത്തുകയാണെന്ന് ജെ.ഡി.എസ് നേതാവ് എച്ച്.ഡി കുമാരസ്വാമി. തിരഞ്ഞെടുപ്പിന് പിന്നാലെ ബി.ജെ.പി സംസ്ഥാനത്ത് ബിജെപി കുതിരകച്ചവടത്തിന് ശ്രമിക്കുകയാണ്. സര്‍ക്കാര്‍ രൂപീകരണത്തിന് അവകാശവാദം ഉന്നയിച്ച് ഉടന്‍ ഗവര്‍ണറെ കാണുമെന്ന് മാധ്യമങ്ങളെ അറിയിക്കാന്‍ വിളിച്ചു ചേര്‍ത്ത വാര്‍ത്താ സമ്മേളനത്തിലാണ് കുമാരസ്വാമി...

കര്‍ണാടകയില്‍ ബി.ജെ.പി അധികാരത്തിലേക്ക്!!! യെദ്യൂരപ്പ മുഖമന്ത്രിയായേക്കും; അട്ടിമറിയ്ക്ക് കൂട്ട് നിന്ന് ഗവര്‍ണര്‍

ബംഗളൂരു: കര്‍ണാടകയില്‍ മന്ത്രിസഭ രൂപീകരിക്കാന്‍ അവകാശം ഉന്നയിച്ച് ബി എസ് യെദ്യൂരപ്പ ഗവര്‍ണര്‍ വാജുഭായ് വാലുമായി കൂടിക്കാഴ്ച്ച നടത്തി. ബിജെപിയെ സര്‍ക്കാര്‍ രൂപീകരിക്കാന്‍ ഗവര്‍ണര്‍ ക്ഷണിക്കുമെന്നാണ് സൂചന. ബിജെപി മന്ത്രിസഭ അധികാരത്തിലെത്തുമെന്നും അന്തിമ തീരുമാനം ഉടന്‍ അറിയിക്കുമെന്നും ശേഷം മാധ്യമങ്ങളെ കണ്ട യെദ്യൂരപ്പ അറിയിച്ചു. ഒരു...

തീയേറ്ററിലെ പീഡനം: വീഴ്ച സംഭവിച്ചത് എസ്.ഐയ്ക്ക് മാത്രം; ഉയര്‍ന്ന ഉദ്യോഗസ്ഥർക്ക് അനുകൂലമായി എസ്.പിയുടെ റിപ്പോര്‍ട്ട്

മലപ്പുറം: എടപ്പാളില്‍ തീയേറ്ററില്‍ പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ വീഴ്ച സംഭവിച്ചത് എസ്ഐക്ക് മാത്രമെന്ന് റിപ്പോര്‍ട്ട്. ഉയര്‍ന്ന ഉദ്യോഗസ്ഥരെ വെള്ളപൂശുന്ന റിപ്പോര്‍ട്ട് എസ്പി ഡിജിപിക്ക് കൈമാറി. ചങ്ങരംകുളം എസ്ഐ കെ.ജി.ബേബി ഒഴികെയുള്ളവര്‍ കുറ്റക്കാരല്ലെന്നാണ് കണ്ടെത്തല്‍. പരാതി ലഭിച്ചിട്ടും എസ്ഐ കേസെടുത്തില്ല. ഉയര്‍ന്ന ഉദ്യോഗസ്ഥരെ അറിയിക്കുകയും ചെയ്തില്ലെന്നാണ്...

റമദാന്‍ വ്രതാരംഭം വ്യാഴാഴ്ച മുതല്‍

കോഴിക്കോട്: സംസ്ഥാനത്ത് മാസപ്പിറവി കണ്ടതായി വിവരം ലഭിക്കാത്തതിനാല്‍ റമദാന്‍ വ്രതാരംഭം വ്യാഴാഴ്ച മുതല്‍ ആരംഭിക്കുമെന്ന് വിവിധ ഖാസിമാര്‍ അറിയിച്ചു. മാസ പിറവി കണ്ട വിവരം ലഭിക്കാത്തതിനാല്‍ ശഅബാന്‍ 30 പൂര്‍ത്തീകരിച് വ്യാഴാഴ്ച റമദാന്‍ ഒന്ന് ആയിരിക്കുമെന്ന് പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍, സമസ്ത പ്രസിഡന്റും...

വിനയ് ഫോട്ടിന്റെ മകന്‍ പാടി ‘നെഞ്ചിനകത്ത് ലാലേട്ടന്‍’, വീഡിയോ വൈറല്‍

കൊച്ചി:മലയാളത്തില്‍ കുഞ്ഞു കുട്ടികള്‍ മുതല്‍ മുതിര്‍ന്നവര്‍ വരെ ആരാധകരുള്ള ഒരു നടനാണ് മോഹന്‍ലാല്‍. മോഹന്‍ലാലിനോടുള്ള ആരാധന നിറഞ്ഞ ഒരു കുഞ്ഞാണ് ഇപ്പോള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ വൈറലാകുന്നത്. അത് വേറെയാരുമല്ല പ്രിയ നടന്‍ വിനയ് ഫോര്‍ട്ടിന്റെ മകന്‍ വിഹാനാണ്. ക്വീനിലെ തരംഗമായി മാറിയ ''നെഞ്ചിനകത്ത് ലാലേട്ടന്‍''...

ഞങ്ങള്‍ ദൈവത്തിന്റെ സ്വന്തം നാട്ടിലെ സുരക്ഷിതവും മനോഹരവുമായ റിസോര്‍ട്ടിലേക്ക് ക്ഷണിക്കുന്നു, കര്‍ണാടക എം.എല്‍.എമാര്‍ക്ക് റിസോര്‍ട്ട് വാഗ്ദാനം ചെയ്ത് കേരള ടൂറിസം വകുപ്പ്

കൊച്ചി: കര്‍ണാടക തെരഞ്ഞെടുപ്പ് നാടകീയ സംഭവങ്ങളിലേക്ക് വഴിമാറവെ വ്യത്യസ്തമായ പരസ്യവുമായി കേരള ടൂറിസത്തിന്റെ ഔദ്യോഗിക ട്വിറ്റര്‍. രാഷ്ട്രീയ കുതിരക്കച്ചവടം നടന്നേക്കുമെന്ന അഭ്യൂഹങ്ങള്‍ പരക്കുന്നതിനിടെ കര്‍ണാടകയിലെ എം.എല്‍.എമാര്‍ക്ക് സുരക്ഷിതമായ റിസോര്‍ട്ട് തയ്യാറാണെന്നാണ് കേരള ടൂറിസം ട്വീറ്റ് ചെയ്തിരിക്കുന്നത്. 'വാശിയേറിയ കര്‍ണാടക തെരഞ്ഞെടുപ്പിന്റെ ഫലത്തിന് ശേഷം, എല്ലാ എം.എല്‍.എമാരെയും...

മറുകണ്ടം ചാടാന്‍ 9 എംഎല്‍എമാര്‍ ജെഡിഎസില്‍ നിന്നും റെഡി,ചാക്കുമായി ബിജെപി

ബംഗളൂരു: കര്‍ണാടകയില്‍ സര്‍ക്കാര്‍ രൂപികരിക്കാന്‍ ആറുസീറ്റുമാത്രം അകലെയുള്ള ബിജെപി ഏതുവിധത്തിലും സര്‍ക്കാരുണ്ടാക്കാനുളള നീക്കവുമായി രംഗത്ത്. ബിജെപിയെ പുറന്തള്ളാന്‍ കോണ്‍ഗ്രസും ജെഡിഎസും ഒന്നിച്ചതോടെയാണ് എങ്ങനെയും അധികാരം പിടിക്കുക എന്ന ലക്ഷ്യത്തിലേക്ക് ബിജെപിയുടെ നീക്കം. 9ജെഡിഎസ് എംഎല്‍എമാര്‍ ബിജെപിയിലെത്തുമെന്നാണ് ബിജെപി നേതാക്കള്‍ പറയുന്നത്. ബിജെപിയിലെത്തുന്ന എംഎല്‍എമാര്‍ ആരെന്ന് പാര്‍ട്ടി...

വാര്‍ത്തസമ്മേളനവും ആഘോഷങ്ങളും നിര്‍ത്തിവെച്ച് ബി.ജെ.പി, കര്‍ണാടകയില്‍ കാര്യങ്ങള്‍ ജെ.ഡി.എസ് തീരുമാനിക്കും

ബെംഗളൂരു : കര്‍ണാടകയില്‍ ജെ.ഡി.എസിന് കോണ്‍ഗ്രസ് പിന്തുണ പ്രഖ്യാപിച്ചതോടെ ബി.ജെ.പിയുടെ ആഹ്ലാദപ്രകടനള്‍ക്ക് മങ്ങലേറ്റു. സോണിയാ ഗാന്ധി നേരിട്ട് എച്ച് ഡി ദേവഗൗഡയെ വിളിക്കുകയും പിന്തുണ അറിയിക്കുകയുമായിരുന്നു. വാര്‍ത്ത പുറത്തു വന്നതോടെ ഇരു കക്ഷികളും ചേര്‍ന്ന് സര്‍ക്കാര്‍ രൂപീകരിക്കാന്‍ ശ്രമിക്കുകയാണെന്ന വാര്‍ത്ത പരന്നു. ഇതോടെ പലസ്ഥലങ്ങളിലും ആഹ്ലാദപ്രകടനങ്ങള്‍...

Most Popular