Category: LATEST NEWS

‘യെരുസലേം നായകാ’…… മമ്മൂട്ടി ചിത്രം അബ്രഹാമിന്റെ സന്തതികളിലെ ആദ്യ വീഡിയോ ഗാനം എത്തി

കൊച്ചി:നവാഗതനായ ഷാജി പാടൂര്‍ സംവിധാനം ചെയ്യുന്ന മമ്മൂട്ടി ചിത്രം 'അബ്രഹാമിന്റെ സന്തതികളി'ലെ ആദ്യ വീഡിയോ ഗാനം പുറത്തിറങ്ങി. റഫീഖ് അഹമ്മദിന്റെ വരികള്‍ക്ക് ഗോപി സുന്ദര്‍ ഈണം നല്‍കിയിരിക്കുന്ന 'യെരുസലേം നായകാ...'എന്നാരംഭിക്കുന്ന ഗാനം ആലപിച്ചിരിക്കുന്നത് ശ്രേയ ജയദീപാണ്. ഗ്രേറ്റ്ഫാദര്‍ എന്ന മമ്മൂട്ടി ചിത്രത്തിന്റെ സംവിധായകനായ ഹനീഫ്...

വാര്‍ത്താവിതരണ മന്ത്രി സ്ഥാനത്തു നിന്ന് സ്മൃതി ഇറാനി പുറത്ത്

ന്യൂഡല്‍ഹി: വാര്‍ത്താ വിതരണമന്ത്രി സ്ഥാനത്തുനിന്നും സ്മൃതി ഇറാനിയെ മാറ്റി. സ്മൃതി ഇറാനിക്ക് ഇനി ടെക്സ്‌റ്റൈല്‍ വകുപ്പിന്റെ ചുമതലമാത്രമാണുണ്ടാവുക. രാജ്യവര്‍ധനന്‍ സിങിനാണ് വാര്‍ത്താവിതരണ വകുപ്പിന്റെ ചുമതല. ദേശീയ അവാര്‍ഡ് വിതരണത്തെ ചൊല്ലിയുണ്ടായ വിവാദത്തെ തുടര്‍ന്നാണ് സ്ഥാനചലനമെന്നാണ് റിപ്പോര്‍ട്ടുകള്‍ ധനകാര്യമന്ത്രിക്ക് ജെയ്റ്റിലിക്ക് വിശ്രമം അനിവാര്യമായ പശ്ചാത്തലത്തിലാണ് പിയൂഷ്...

ജറുസലേമില്‍ വ്യാപക വെടിവയ്പ്പ്; 41 പേര്‍ കൊല്ലപ്പെട്ടു; 1800 പേര്‍ക്ക് പരുക്ക്

ജറുസലം: ജറുസലമില്‍ യുഎസ് എംബസി തുറന്നതില്‍ പ്രതിഷേധിച്ച പലസ്തീന്‍കാര്‍ക്കുനേരെ ഇസ്രായേല്‍ സേന നടത്തിയ വെടിവെപ്പില്‍ 41 പേര്‍ കൊല്ലപ്പെട്ടു. 1,800 പേര്‍ക്കു പരുക്കേറ്റു. ഇസ്രായേലിന്റെ തലസ്ഥാനമായി ജറുസലമിനെ അംഗീകരിക്കാനുള്ള യുഎസ് പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപിന്റെ നടപടികള്‍ക്കു തുടക്കമായാണ് ജറുസലമില്‍ യുഎസ് എംബസി തുറന്നത്. യുഎസ്...

മലപ്പുറം തിയേറ്റര്‍ പീഡനത്തില്‍ ഇരുട്ടിൽ തപ്പി പൊലീസ്, നിര്‍ണായകമായ വകുപ്പ് ഒഴിവാക്കി കേസെടുത്തു: പ്രതികള്‍ക്ക് രക്ഷപെടാനുള്ള വഴിതുറന്ന് പോലീസ്

കൊച്ചി:മലപ്പുറത്തെ തിയേറ്ററിലെ ബാലപീഡകനെ രക്ഷിച്ചെടുക്കാുവാന്‍ പൊലീസ് ശ്രമിക്കുന്നുവെന്ന് ശിശുക്ഷേമസമിതി. പ്രതിയായ മൊയ്തീന്‍കുട്ടിക്കെതിരെ ദുര്‍ബലമായ വകുപ്പുകള്‍ മാത്രമാണ് ചുമത്തിയിരിക്കുന്നതെന്നാണ് ശിശുക്ഷേമ സമിതിയുടെ ആരോപണം. പോക്സോ നിയമത്തിലെ അഞ്ച് (എം) വകുപ്പ് ഒഴിവാക്കുകയും പകരം 9,10,16 വകുപ്പുകള്‍ ചേര്‍ത്താണ് കേസെടുത്തിരിക്കുന്നത്. ഇതു കേസിനെ ദുര്‍ബലപ്പെടുത്തുമെന്നും ശിശുക്ഷേമസമിതി വ്യക്തമാക്കി. മൊയ്തീന്‍കുട്ടിക്കെതിരെ...

കഴിയുന്നത്ര വേഗത്തില്‍ കഴിയുന്നത്ര ജനങ്ങളെ വിഡ്ഢികളാക്കുക എന്നതാണ് മോദി സര്‍ക്കാരിന്റെ ലക്ഷ്യം; രാഹുല്‍ ഗാന്ധി , ഇന്ധന വില വര്‍ധനവില്‍ ജനരോഷം ഉയരുന്നു

ന്യൂഡല്‍ഹി: കഴിയുന്നത്ര വേഗത്തില്‍ കഴിയുന്നത്ര ജനങ്ങളെ വിഡ്ഢികളാക്കുക എന്നതാണ് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രധാന ലക്ഷ്യമെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ഗാന്ധി. കര്‍ണാടക തിരഞ്ഞെടുപ്പ് കഴിഞ്ഞതോടെ ഇന്ധന വില വീണ്ടും കൂടി. ഇത് ജനങ്ങളെ വിഡ്ഢികളാക്കലല്ലാതെ മറ്റെന്താണെന്നും ഇത് മോഡിണോമിക്‌സാണെന്നും രാഹുല്‍ഗാന്ധി പരിഹസിച്ചു. മുന്‍ ധനമന്ത്രിയും കോണ്‍ഗ്രസ്...

മലര്‍ ടീച്ചര്‍ ഇപ്പോഴും ഡാന്‍സില്‍ പുറകോട്ടല്ല….. .സായി പല്ലവിയുടെ പുതിയ ഡാന്‍സ്

കൊച്ചി:സോഷ്യല്‍ മീഡിയയില്‍ തരംഗമായി മാറിയിരിക്കുകയാണ് സായി പല്ലവിയുടെ ഡാന്‍സ്. ഈ സിനിമ പോലെ തന്നെ അതിലെ നായികയും സ്വീകരിക്കപ്പെട്ടു. തമിഴിലും തെലുങ്കിലുമൊക്കെയാണ് സായി പല്ലവിയുടെ തട്ടകമിപ്പോള്‍. സായി പല്ലവിയുടെ ഏറ്റവും ഒടുവിലായി പുറത്തിറങ്ങിയിരിക്കുന്ന ചിത്രം എംസിഎയാണ്. പ്രേമത്തെക്കാള്‍ മികച്ച ഡാന്‍സ് പെര്‍ഫോമന്‍സാണ് സായി ഈ...

ജയേട്ടന്‍ പണ്ടേ വ്യത്യസ്ഥനാണ്, ട്രാന്‍സ്-സ്ത്രീകള്‍ക്കൊപ്പം റാംപില്‍ ചുവടു വെച്ച് താരം

ട്രാന്‍സ്-സ്ത്രീകൾക്കൊപ്പം റാംപിൽ ചുവടു വെച്ച് നടൻ ജയസൂര്യ. ചിത്രത്തില്‍ ട്രാന്‍സ് വുമണിന്റെ വേഷത്തിലാണ് ജയസൂര്യ എത്തുന്നത്.കഴിഞ്ഞ ദിവസം അഞ്ച് ട്രാന്‍സ് വുമണ്‍സ് ചേര്‍ന്നാണ് ട്രെയിലര്‍ പുറത്തിറക്കിയത്. മേക്ക്അപ് ആര്‍ടിസ്റ്റ് രഞ്ജു രഞ്ജിമാര്‍, ഐടി പ്രൊഫഷനലായ സാറ ഷെയ്ഖ, ബിസിനുകാരിയായ തൃപ്തി ഷെട്ടി, സാമൂഹ്യപ്രവര്‍ത്തക ശീതള്‍,...

ജോത്സ്യന്‍മാരുടെ മുന്നില്‍ കൈനീട്ടുന്നത് കണ്ടാല്‍ ഭിക്ഷ ചോദിക്കുകയാണെന്ന് തോന്നും, എന്നാല്‍ അത് ഭിക്ഷ ചോദിക്കുന്നതല്ല: ഇന്നസെന്റ്

കൊച്ചി:സിനിമയില്‍ ഇനി എത്ര നാള്‍ പിടിച്ചു നില്‍ക്കാനാകുമെന്ന് അറിയാന്‍ ജ്യോത്സ്യന്മാരുടെ അടുക്കലേക്ക് ഓടുന്നവരാണ് സിനിമാക്കാരില്‍ ചിലരെന്ന് ഇന്നസന്റ് എംപി. കേരള ജ്യോതിഷ പരിഷത് കേന്ദ്ര സമിതിയുടെ വാര്‍ഷിക പൊതുസമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുന്നതിനിടക്കാണ് ഇന്നസെന്റിന്റെ പരാമര്‍ശം. 'ഇനി സിനിമയില്‍ എത്ര നാള്‍ സിനിമയില്‍ ഉണ്ടാകുമെന്നാണ്...

Most Popular