റമദാന്‍ വ്രതാരംഭം വ്യാഴാഴ്ച മുതല്‍

കോഴിക്കോട്: സംസ്ഥാനത്ത് മാസപ്പിറവി കണ്ടതായി വിവരം ലഭിക്കാത്തതിനാല്‍ റമദാന്‍ വ്രതാരംഭം വ്യാഴാഴ്ച മുതല്‍ ആരംഭിക്കുമെന്ന് വിവിധ ഖാസിമാര്‍ അറിയിച്ചു.

മാസ പിറവി കണ്ട വിവരം ലഭിക്കാത്തതിനാല്‍ ശഅബാന്‍ 30 പൂര്‍ത്തീകരിച് വ്യാഴാഴ്ച റമദാന്‍ ഒന്ന് ആയിരിക്കുമെന്ന് പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍, സമസ്ത പ്രസിഡന്റും കാഞ്ഞങ്ങാട് ഖാസിയും ആയ സയ്യിദ് മുഹമ്മദ് ജിഫ്റി മുത്തുക്കോയ തങ്ങള്‍, സമസ്ത ജനറല്‍ സെക്രട്ടറിയും കാസര്‍ഗോഡ് ഖാസിയും ആയ കെ. ആലിക്കുട്ടി മുസ്ലിയാര്‍, കോഴിക്കോട് വലിയ ഖാസി സയ്യിദ് നാസിര്‍ അബ്ദുല്‍ ഹയ്യ് ശിഹാബ് തങ്ങള്‍, കോഴിക്കോട് ഖാസി മുഹമ്മദ് കോയ തങ്ങള്‍ ജമലുല്ലൈലി എന്നിവര്‍ അറിയിച്ചു.

അതേസമയം, റംസാന്‍ വ്രതാരംഭം ബുധാനാഴ്ച ആരംഭിക്കുമെന്നാണ് ഹിജ്‌റ കമ്മിറ്റി അറിയിച്ചത്. ജൂണ്‍ 14 ചെറിയ പെരുന്നാള്‍ ആയിരിക്കുമെന്നും അവര്‍ അറിയിച്ചു.

Similar Articles

Comments

Advertismentspot_img

Most Popular