വാര്‍ത്തസമ്മേളനവും ആഘോഷങ്ങളും നിര്‍ത്തിവെച്ച് ബി.ജെ.പി, കര്‍ണാടകയില്‍ കാര്യങ്ങള്‍ ജെ.ഡി.എസ് തീരുമാനിക്കും

ബെംഗളൂരു : കര്‍ണാടകയില്‍ ജെ.ഡി.എസിന് കോണ്‍ഗ്രസ് പിന്തുണ പ്രഖ്യാപിച്ചതോടെ ബി.ജെ.പിയുടെ ആഹ്ലാദപ്രകടനള്‍ക്ക് മങ്ങലേറ്റു. സോണിയാ ഗാന്ധി നേരിട്ട് എച്ച് ഡി ദേവഗൗഡയെ വിളിക്കുകയും പിന്തുണ അറിയിക്കുകയുമായിരുന്നു.

വാര്‍ത്ത പുറത്തു വന്നതോടെ ഇരു കക്ഷികളും ചേര്‍ന്ന് സര്‍ക്കാര്‍ രൂപീകരിക്കാന്‍ ശ്രമിക്കുകയാണെന്ന വാര്‍ത്ത പരന്നു. ഇതോടെ പലസ്ഥലങ്ങളിലും ആഹ്ലാദപ്രകടനങ്ങള്‍ നിര്‍ത്തിവെച്ചിരിക്കുകയാണ് ബി.ജെ.പി.വൈകിട്ട് ഇരു കൂട്ടരും ഗവര്‍ണറെ കാണുന്നുണ്ട്. അന്തിമ ഫലപ്രഖ്യാപനം വരുന്നവരെ ആരെയും കാണില്ലെന്നാണ് ഗവര്‍ണര്‍ അറിയിച്ചിരിക്കുന്നത് .

SHARE