വിവാദങ്ങള്‍ അവസാനിക്കുന്നില്ല, പത്മാവതിന് ഹരിയാനയിലും വിലക്ക്
ന്യൂഡല്‍ഹി: വിവാദമായ സഞ്ജയ് ബന്‍സാലി ചിത്രം പത്മാവതിന് ഹരിയാനയിലും വിലക്ക്. ജനുവരി 25 ന് ചിത്രം തിയേറ്ററുകളിലെത്താനിരിക്കെയാണ് ഹരിയാന സര്‍ക്കാര്‍ വിലക്കുമായി രംഗത്തുവന്നിരിക്കുന്നത്. ഗുജറാത്ത്, രാജസ്ഥാന്‍ സര്‍ക്കാരുകള്‍ ചിത്രത്തിന് വിലക്കേര്‍പ്പെടുത്തട്ടുണ്ട്. ഇതിന് പിന്നാലെയാണ് ഹരിയാന സര്‍ക്കാരിന്റെയും നീക്കം.
ദീപികാ പദുകോണ്‍ നായികാ വേഷത്തിലെത്തുന്ന ചിത്രത്തിന് എതിര്‍പ്പുകളെ...
ഹജ്ജ് സബ്സിഡി കേന്ദ്ര സര്‍ക്കാര്‍ നിര്‍ത്തലാക്കി, പകരം സബ്സിഡി തുക മുസ്ലീം പെണ്‍കുട്ടികളുടെ ക്ഷേമത്തിനായി ഉപയോഗിക്കും
ന്യൂഡല്‍ഹി: 700 കോടിയുടെ ഹജ്ജ് സബ്സിഡി നിര്‍ത്തലാക്കി കേന്ദ്രസര്‍ക്കാര്‍. ഈ വര്‍ഷം മുതല്‍ സബ്സിഡി ഉണ്ടാകില്ലെന്ന് കേന്ദ്രമന്ത്രി മുഖ്താര്‍ അബ്ബാസ് നഖ്വി പറഞ്ഞു. പകരം ഈ തുക മുസ്ലീം പെണ്‍കുട്ടികളുടെ ക്ഷേമത്തിനായി ഉപയോഗിക്കുമെന്നും മന്ത്രി പറഞ്ഞു.സബ്സിഡി ടിക്കറ്റ് നിരക്കുകള്‍ ഉയര്‍ത്തി ട്രാവല്‍ ഏജന്‍സികള്‍ പണം...
പ്രകാശ് രാജ് പങ്കെടുത്ത സ്റ്റേജ് ഗോമൂത്രം തളിച്ച് ശുദ്ധികര്‍മം നടത്തി യുവമോര്‍ച്ച, ചില ബുദ്ധിജീവികള്‍ ഹിന്ദുക്കളുടെ ആരാധനാ സ്ഥലങ്ങള്‍ മലിനപ്പെടുത്തുന്നുവെന്ന് വിശദീകരണം
ബംഗളുരു: കര്‍ണാടകയില്‍ നടന്‍ പ്രകാശ് രാജ് പങ്കെടുത്ത പരിപാടിയുടെ സ്റ്റേജ് ഗോമൂത്രം തളിച്ച് ശുദ്ധികര്‍മം നടത്തി ബി.ജെ.പി യുവമോര്‍ച്ച പ്രവര്‍ത്തകര്‍. ഇടതുപക്ഷം സിര്‍സിയിലെ രാഘവേന്ദ്ര മഠത്തില്‍ സംഘടിപ്പിച്ച പരിപാടി അവസാനിച്ച ശേഷമായിരുന്നു സംഭവം.കേന്ദ്രമന്ത്രിയും ബി.ജെ.പി നേതാവുമായ അനന്ത്കുമാര്‍ ഹെഗ്ഡേയ്ക്കെതിരെ നടത്തിയ പരാമര്‍ശമാണ് യുവമോര്‍ച്ചയെ ചൊടിപ്പിച്ചത്....
ശ്രീജീവിന്റെ കൊലപാതകികളായ പൊലിസുകാര്‍ക്കെതിരേ കണ്ടെത്തിയില്ലെങ്കില്‍ സത്യാഗ്രഹം ഇരിക്കും, ശ്രീജിത്തിന് പിന്തുണയുമായി പി.സി ജോര്‍ജ് രംഗത്ത്
കോട്ടയം: പൊലിസ് കസ്റ്റഡിയിലിരിക്കെ മരണപ്പെട്ട ശ്രീജീവിന്റെ അന്ത്യത്തില്‍ ഉത്തരവാദികളായ പൊലിസുകാര്‍ക്കെതിരേ എത്രയും പെട്ടെന്ന് നടപടിയെടുത്തില്ലെങ്കില്‍ കൊല്ലം പൊലിസ് കമ്മീഷണര്‍ ഓഫിസിനു മുമ്പില്‍ താന്‍ സത്യാഗ്രഹമിരിക്കുമെന്ന് പി.സി ജോര്‍ജ് എം.എല്‍.എ.
സഹോദരന്‍ ശ്രീജിത്തിന്റെ പരാതിയിന്മേല്‍ ഉത്തരവാദിയെന്ന് പൊലിസ് കംപ്ലയിന്റ് അതോറിറ്റി കണ്ടെത്തിയ അന്നത്തെ പാറശ്ശാല സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍...
‘പള്‍സര്‍ സുനിയെ പേടിയാണ്, അയാളുടെ മുന്നില്‍വെച്ച് ഒന്നും പറയാന്‍ കഴിയില്ല’: നടി ആക്രമിക്കപ്പെട്ട കേസില്‍ നിര്‍ണ്ണായക വെളിപ്പെടുത്തല്‍ നടത്തി രണ്ടാം പ്രതി മാര്‍ട്ടിന്‍
നടിയെ ആക്രമിച്ച കേസില്‍ പുതിയ വഴത്തിരിവായേക്കാവുന്ന മൊഴിയുമായി കേസിലെ രണ്ടാം പ്രതി മാര്‍ട്ടിന്‍. ആലുവ മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയപ്പോഴാണ് നാടകീയ സംഭവങ്ങള്‍ നടന്നത്. രഹസ്യമൊഴി രേഖപ്പെടുത്താനായി കൊണ്ടു വന്നപ്പോഴാണ് ജഡ്ജിയോട് മാര്‍ട്ടിന്‍ പള്‍സര്‍ സുനിയെ പേടിയാണെന്നും അയാളുടെ മുന്നില്‍വെച്ച് ഒന്നും പറയാന്‍ സാധിക്കില്ലെന്നും മാര്‍ട്ടിന്‍...
ശ്രീജിത്തിന്റെ സമരത്തിനോടൊപ്പമാണ് എന്റെ മനസ്സെന്നും, അത് നിറവേറ്റാന്‍ സാധ്യമായതെല്ലാം ചെയ്യും:സര്‍ക്കാരിന്റെ പിന്തുണ പ്രഖ്യാപിച്ച് പിണറായി വിജയന്‍
അനുജന്റെ മരണത്തിന് നീതി ലഭിക്കണമെന്നാവശ്യവുമായി രണ്ട് വര്‍ഷത്തിലധികമായി സെക്രട്ടറിയേറ്റ് പടിക്കല്‍ സമരം നടത്തി വരുന്ന ശ്രീജിത്തിന് എല്ലാവിധ പിന്തുണയും നല്‍കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സഹോദരന്റെ മരണത്തെക്കുറിച്ച് സിബിഐ അന്വേഷണം വേണമെന്നാവശ്യപ്പെട്ട് ശ്രീജിത്ത് നടത്തുന്ന സമരത്തിനോടൊപ്പമാണ് എന്റെ മനസ്സ്. മുഖ്യമന്ത്രി ഫെയ്സ്ബുക്കില്‍ വ്യക്തമാക്കി.
പിണറായി വിജയന്റ...
സര്‍ക്കാരിനു ചെയ്യാന്‍ കഴിയുന്നതെല്ലാം ചെയ്യുമെന്ന് മുഖ്യമന്ത്രി ഉറപ്പ്, സി.ബി.ഐ അന്വേഷണത്തിനുള്ള ഉത്തരവ് ലഭിക്കുംവരെ സമരം ചെയ്യുമെന്ന് ശ്രീജിത്ത്
തിരുവനന്തപുരം: സഹോദരന്റെ മരണത്തിനുത്തരവാദികളായവരെ നിയമത്തിനു മുന്നില്‍ എത്തിക്കാന്‍ സി.ബി.ഐ അന്വേഷണമാവശ്യപ്പെട്ട് സെക്രട്ടറിയേറ്റിനു മുന്നില്‍ നടത്തുന്ന സമരം തുടരുമെന്ന ശ്രീജിത്ത്. മുഖ്യമന്ത്രിയുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് ശ്രീജിത്തിന്റെ പ്രതികരണം.മുഖ്യമന്ത്രി ചര്‍ച്ചയ്ക്ക് വിളിച്ചതില്‍ സന്തോഷമുണ്ടെന്ന് പറഞ്ഞ ശ്രീജിത്ത് സര്‍ക്കാരിനു ചെയ്യാന്‍ കഴിയുന്നതെല്ലാം ചെയ്യുമെന്ന് മുഖ്യമന്ത്രി ഉറപ്പു നല്‍കിയെന്നും എന്നാല്‍...
പ്രവീണ്‍ തൊഗാഡിയയെ അറസ്റ്റ ചെയ്യ്‌തെന്ന് സൂചന, ബി.ജെ.പി സര്‍ക്കാരിനെതിരെ പ്രതിഷേധവുമായി വിഎച്ച്പി
ഭോപ്പാല്‍: വിശ്വഹിന്ദു പരിഷത്ത് നേതാവ് പ്രവീണ്‍ തൊഗാഡിയ അറസ്റ്റിലെന്ന് സൂചന. രാജസ്ഥാന്‍ സര്‍ക്കാരാണ് മുതിര്‍ന്ന ഹിന്ദുനേതാവായ തൊഗാഡിയയെ അറസ്റ്റ് ചെയ്തതെന്നാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്.ഗുജറാത്തിലെ അഹമ്മദാബാദില്‍ നിന്നാണ് അറസ്റ്റെന്നാണ് വിവരം.
അതേസമയം വിഎച്ച്പി നേതൃത്വം പ്രവീണ്‍ തൊഗാഡിയയെ രാവിലെ മുതല്‍ കാണാനില്ലെന്നാണാണ് ഇത്...