വിവാദങ്ങള്‍ അവസാനിക്കുന്നില്ല, പത്മാവതിന് ഹരിയാനയിലും വിലക്ക്

ന്യൂഡല്‍ഹി: വിവാദമായ സഞ്ജയ് ബന്‍സാലി ചിത്രം പത്മാവതിന് ഹരിയാനയിലും വിലക്ക്. ജനുവരി 25 ന് ചിത്രം തിയേറ്ററുകളിലെത്താനിരിക്കെയാണ് ഹരിയാന സര്‍ക്കാര്‍ വിലക്കുമായി രംഗത്തുവന്നിരിക്കുന്നത്. ഗുജറാത്ത്, രാജസ്ഥാന്‍ സര്‍ക്കാരുകള്‍ ചിത്രത്തിന് വിലക്കേര്‍പ്പെടുത്തട്ടുണ്ട്. ഇതിന് പിന്നാലെയാണ് ഹരിയാന സര്‍ക്കാരിന്റെയും നീക്കം.

ദീപികാ പദുകോണ്‍ നായികാ വേഷത്തിലെത്തുന്ന ചിത്രത്തിന് എതിര്‍പ്പുകളെ തുടര്‍ന്ന് സെന്‍സര്‍ ബോര്‍ഡ് റിലീസിനുള്ള അനുമതി നിഷേധിച്ചിരുന്നു. പിന്നീട് പത്മാവതി എന്ന സിനിമയുടെ പേര് പത്മാവത് എന്നാക്കി, വിവാദ ഭാഗങ്ങള്‍ നീക്കം ചെയ്തുമാണ് ചിത്രം തിയേറ്ററുകല്‍ലെത്തുന്നത്.

രജപുത്രവികാരത്തെ വ്രണപ്പെടുത്തുമെന്ന് ആരോപിച്ചാണ് ചിത്രത്തിനെതിരെ പ്രതിഷേധം വ്യാപകമായത്.അതേസമയം, ചിത്രത്തിനെതിരെ രംഗത്തുവന്ന രജ്പുത് കര്‍ണിസേന ചിത്രത്തിന് വിലക്കേര്‍പ്പെടുത്തണമെന്ന നിലപാടില്‍ ഉറച്ചുനില്‍ക്കുകയാണ്.

Similar Articles

Comments

Advertismentspot_img

Most Popular