‘പള്‍സര്‍ സുനിയെ പേടിയാണ്, അയാളുടെ മുന്നില്‍വെച്ച് ഒന്നും പറയാന്‍ കഴിയില്ല’: നടി ആക്രമിക്കപ്പെട്ട കേസില്‍ നിര്‍ണ്ണായക വെളിപ്പെടുത്തല്‍ നടത്തി രണ്ടാം പ്രതി മാര്‍ട്ടിന്‍

നടിയെ ആക്രമിച്ച കേസില്‍ പുതിയ വഴത്തിരിവായേക്കാവുന്ന മൊഴിയുമായി കേസിലെ രണ്ടാം പ്രതി മാര്‍ട്ടിന്‍. ആലുവ മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയപ്പോഴാണ് നാടകീയ സംഭവങ്ങള്‍ നടന്നത്. രഹസ്യമൊഴി രേഖപ്പെടുത്താനായി കൊണ്ടു വന്നപ്പോഴാണ് ജഡ്ജിയോട് മാര്‍ട്ടിന്‍ പള്‍സര്‍ സുനിയെ പേടിയാണെന്നും അയാളുടെ മുന്നില്‍വെച്ച് ഒന്നും പറയാന്‍ സാധിക്കില്ലെന്നും മാര്‍ട്ടിന്‍ പറഞ്ഞത്.

മാര്‍ട്ടിന്‍ പറഞ്ഞത് അനുസരിച്ച് പള്‍സര്‍ സുനിയെ കോടതി മുറിയില്‍നിന്ന് പുറത്താക്കി കതക് അടച്ചു. അതിന് ശേഷമാണ് മാര്‍ട്ടിന്റെ മൊഴി രേഖപ്പെടുത്തിയത്. മാര്‍ട്ടിന്‍ രഹസ്യമായി പറഞ്ഞ മൊഴി കേസില്‍ നിര്‍ണായകമായേക്കാന്‍ സാധ്യതയുണ്ടെന്നാണ് നിയമവൃത്തങ്ങള്‍ നല്‍കുന്ന സൂചന.ഇന്ന് രാവിലെയായിരുന്നു സുപ്രധാന രേഖകള്‍ ആവശ്യപ്പെട്ട് ദിലീപ് അങ്കമാലി കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചത്. നടിയെ ആക്രമിച്ച് പകര്‍ത്തിയ ദൃശ്യത്തിന്റെ പകര്‍പ്പ്, പ്രതികളും കേസിലെ ദൃക്സാക്ഷികളുമായുള്ള ഫോണ്‍ സംഭാഷണങ്ങള്‍ തുടങ്ങിയവ ആവശ്യപ്പെട്ടാണ് ദിലീപ് ഹര്‍ജി നല്‍കിയിരിക്കുന്നത്.

Similar Articles

Comments

Advertisment

Most Popular

ബൃന്ദാ മാസ്റ്റർ സംവിധാനം ചെയ്യുന്ന പാൻ ഇന്ത്യൻ ആക്ഷൻ ചിത്രം തഗ്സിന്റെ ട്രെയിലർ റിലീസായി

പ്രേക്ഷകരിൽ ആകാംക്ഷയും ഉദ്വേഗവും ഉണർത്തി പ്രശസ്ത കൊറിയോഗ്രാഫർ ബ്രിന്ദാ മാസ്റ്റർ സംവിധാനം ചെയ്ത തഗ്‌സിന്റെ ട്രൈലെർ റിലീസായി. ആക്ഷൻ രംഗങ്ങൾ കൊണ്ട് സമ്പൂർണമായ ട്രെയ്ലർ ദുൽഖർ സൽമാൻ, വിജയ് സേതുപതി, കീർത്തി സുരേഷ്...

ധോണി എന്റർടെയ്ൻമെന്റിന്റെ ആദ്യ ചിത്രമായ ‘എൽ.ജി.എം’ ചിത്രീകരണം ആരംഭിച്ചു !

സാക്ഷിയും മഹേന്ദ്ര സിംഗ് ധോണിയുടെ പ്രൊഡക്ഷൻ ഹൗസായ ധോണി എന്റർടെയ്ൻമെന്റും ചേർന്ന് നിർമ്മിക്കുന്ന 'എൽ.ജി.എം' ന്റെ ചിത്രീകരണം ഇന്ന് മുതൽ ആരംഭിച്ചു, ഇന്ന് ചെന്നൈയിൽ വെച്ച് പൂജാ ചടങ്ങുകളോടെ ആയിരുന്നു ചിത്രീകരണത്തിന്...

ഇരട്ട: പ്രൊമോ സോങ് റിലീസായി

പ്രേക്ഷകരെ ആകാംഷയുടെ മുൾമുനയിൽ നിർത്തിയാണ് മാർട്ടിൻ പ്രക്കാട്ടും ജോജു ജോർജും ഒന്നിക്കുന്ന ഇരട്ടയുടെ ട്രൈലെർ റിലീസായത്. ഇപ്പോൾ ചിത്രത്തിന്റെ റിലീസ് ഫെബ്രുവരി മൂന്നിന് പ്രഖ്യാപിച്ചുകൊണ്ടുള്ള പ്രൊമോ സോങ് ആണ് റിലീസായിരിക്കുന്നത്‌. മലയാളിക്ക് പ്രിയപ്പെട്ട...