പ്രവീണ്‍ തൊഗാഡിയയെ അറസ്റ്റ ചെയ്യ്‌തെന്ന് സൂചന, ബി.ജെ.പി സര്‍ക്കാരിനെതിരെ പ്രതിഷേധവുമായി വിഎച്ച്പി

ഭോപ്പാല്‍: വിശ്വഹിന്ദു പരിഷത്ത് നേതാവ് പ്രവീണ്‍ തൊഗാഡിയ അറസ്റ്റിലെന്ന് സൂചന. രാജസ്ഥാന്‍ സര്‍ക്കാരാണ് മുതിര്‍ന്ന ഹിന്ദുനേതാവായ തൊഗാഡിയയെ അറസ്റ്റ് ചെയ്തതെന്നാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്.ഗുജറാത്തിലെ അഹമ്മദാബാദില്‍ നിന്നാണ് അറസ്റ്റെന്നാണ് വിവരം.

അതേസമയം വിഎച്ച്പി നേതൃത്വം പ്രവീണ്‍ തൊഗാഡിയയെ രാവിലെ മുതല്‍ കാണാനില്ലെന്നാണാണ് ഇത് സംബന്ധിച്ച് നല്‍കുന്ന വിശദീകരണം. എന്നാല്‍ രാജസ്ഥാന്‍ പൊലിസ് തൊഗാഡിയയെ അറസ്റ്റ് ചെയ്തെന്ന വാര്‍ത്ത നിഷേധിച്ചു. പ്രവീണ്‍ തൊഗാഡിയെ അറസ്റ്റ് ചെയ്യുന്നതിന് ശ്രമിച്ചുവെങ്കിലും കണ്ടെത്താന്‍ കഴിഞ്ഞില്ലെന്നാണ് പൊലീസിന്റെ വിശദീകരണം. എന്നാല്‍ ഇക്കാര്യത്തില്‍ പൊലീസിന്റെ വിശദീകരണം വിഎച്ച്പി തള്ളി.

നേരത്തെ രജിസ്റ്റര്‍ ചെയ്ത കേസിന്റെ അടിസ്ഥാനത്തിലാണ് അറസ്റ്റ് ചെയ്തത്. പൊതുസേവകന്‍ പുറപ്പെടുവിച്ച ഉത്തരവ് അനുസരിച്ചില്ല എന്നു പറയുന്ന വകുപ്പ് 188പ്രകാരമാണ് അറസ്റ്റ്.

Similar Articles

Comments

Advertisment

Most Popular

ഗെയിംസ് റെക്കോഡോടെ സ്വര്‍ണമണിഞ്ഞ് സാബ്ലെ…ഷോട്ട് പുട്ടില്‍ തജീന്ദര്‍പാല്‍ സിങ്ങിന് സ്വര്‍ണം;

ഹാങ്ചൗ: ഏഷ്യന്‍ ഗെയിംസ് അത്ലറ്റിക്സില്‍ സ്വര്‍ണ നേട്ടവുമായി ഇന്ത്യ. പുരുഷന്‍മാരുടെ 3000 മീറ്റര്‍ സ്റ്റീപ്പിള്‍ചേസില്‍ അവിനാഷ് സാബ്ലെ ഗെയിംസ് റെക്കോഡോടെ സ്വര്‍ണം നേടി. എട്ട് മിനിറ്റ് 19.50 സെക്കന്‍ഡില്‍ ഫിനിഷ് ചെയ്താണ് താരം...

മമ്മൂട്ടിയുടെ കണ്ണൂർ സ്‌ക്വാഡ് ഗംഭീര സിനിമയെന്ന് ഒറിജിനൽ കണ്ണൂർ സ്‌ക്വാഡ് ടീമംഗങ്ങൾ

പ്രേക്ഷകർ വൻ വിജയമാക്കിയ മെഗാ സ്റ്റാർ മമ്മൂട്ടിയുടെ കണ്ണൂർ സ്‌ക്വാഡ് കാണാൻ എസ്.ശ്രീജിത്ത് IPS തീയേറ്ററിലെത്തി ഒറിജിനൽ സ്‌ക്വാഡ് അംഗങ്ങൾ. കൊച്ചി വനിതാ തിയേറ്ററിലെത്തിയ ഒറിജിനൽ ടീമംഗങ്ങൾ സിനിമ ഗംഭീരമാണെന്ന് അഭിപ്രായപ്പെട്ടു. സിനിമ...

മക്കളെ കട്ടിപ്പിടിച്ച് അമ്മ തീകൊളുത്തി; രക്ഷിക്കാന്‍ ശ്രമിച്ച പിതാവുള്‍പ്പെടെ 4 മരണം

വില്ലുപുരം: തമിഴ്‌നാട്ടില്‍ തീകൊളുത്തി അമ്മയും രണ്ടു പെണ്‍കുട്ടികളും മുത്തട്ഠനും മരിച്ചു. രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെ യുവതിയുടെ പിതാവ് ശ്വാസംമുട്ടി മരിക്കുകയായിരുന്നു. എം. ദ്രവിയം (38) അഞ്ചും മൂന്നും വയസ്സുള്ള പെണ്‍കുട്ടികള്‍, പിതാവ് പൊന്നുരംഗം (78)...