ശ്രീജീവിന്റെ കൊലപാതകികളായ പൊലിസുകാര്‍ക്കെതിരേ കണ്ടെത്തിയില്ലെങ്കില്‍ സത്യാഗ്രഹം ഇരിക്കും, ശ്രീജിത്തിന് പിന്തുണയുമായി പി.സി ജോര്‍ജ് രംഗത്ത്

കോട്ടയം: പൊലിസ് കസ്റ്റഡിയിലിരിക്കെ മരണപ്പെട്ട ശ്രീജീവിന്റെ അന്ത്യത്തില്‍ ഉത്തരവാദികളായ പൊലിസുകാര്‍ക്കെതിരേ എത്രയും പെട്ടെന്ന് നടപടിയെടുത്തില്ലെങ്കില്‍ കൊല്ലം പൊലിസ് കമ്മീഷണര്‍ ഓഫിസിനു മുമ്പില്‍ താന്‍ സത്യാഗ്രഹമിരിക്കുമെന്ന് പി.സി ജോര്‍ജ് എം.എല്‍.എ.

സഹോദരന്‍ ശ്രീജിത്തിന്റെ പരാതിയിന്മേല്‍ ഉത്തരവാദിയെന്ന് പൊലിസ് കംപ്ലയിന്റ് അതോറിറ്റി കണ്ടെത്തിയ അന്നത്തെ പാറശ്ശാല സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ ഇന്ന് ചവറ സര്‍ക്കിള്‍ ഇന്‍സ്പെക്ടറുമായ ഗോപകുമാറിനെ ക്രമസമാധാന ചുമതലയില്‍ നിന്നും പിന്‍വലിക്കണമെന്നും പി.സി ജോര്‍ജ് ആവശ്യപ്പെട്ടു.കൊലപാതകക്കേസിലെ പ്രധാനപ്രതിയെന്ന് ആരോപിക്കുന്നയാള്‍ ക്രമസമാധാന ചുമതലകളില്‍ തുടരുന്നത് അംഗീകരിക്കാനാവില്ലെന്നും പി.സി ജോര്‍ജ് പറഞ്ഞു.

Similar Articles

Comments

Advertismentspot_img

Most Popular