ന്യൂഡൽഹി: അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ ന്യൂനപക്ഷ സമുദായക്കാരുടെ ചിത്രത്തിനു നേരെ തോക്കുചൂണ്ടി നിൽക്കുന്ന വീഡിയോ പുറത്തുവന്നതിനു പിന്നാലെ വിവാദം കത്തുന്നു. വീഡിയോ ബിജെപിയുടെ ഔദ്യോഗിക സമൂഹ മാധ്യമ അക്കൗണ്ടിലൂടെ പുറത്തുവന്നതിനു പിന്നാലെ വംശീയ ഉന്മൂലനത്തിനുള്ള ആഹ്വാനമാണെന്ന ആരോപണവുമായി കോൺഗ്രസ് രംഗത്തെത്തിയിരുന്നു. പിന്നാലെ വീഡിയോ നീക്കം ചെയ്തെങ്കിലും വിവാദം തുടരുന്നു. ‘പോയിന്റ് ബ്ലാങ്ക് ഷോട്ട്’ എന്ന അടിക്കുറിപ്പോടെ പോസ്റ്റ് ചെയ്ത വീഡിയോയാണ് വിവാദമായത്.
ബിജെപിയുടെ ഔദ്യോഗിക സമൂഹ മാധ്യമ അക്കൗണ്ടിലൂടെയാണു ഈ വീഡിയോ പുറത്തുവന്നതെന്നും വംശീയ ഉന്മൂലനം നടത്താനുള്ള ആഹ്വാനമാണ് ഇതെന്നും കോൺഗ്രസ് സംഘടനാകാര്യ ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാൽ പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്ര മോദി ഇതിനെ അപലപിക്കുമെന്ന് കരുതുന്നില്ല. എന്നാൽ കോടതി ഇടപെടണമെന്നും വേണുഗോപാൽ പറഞ്ഞു.
അതേസമയം വിഷം തുപ്പുന്ന ചിത്രമാണ് ബിജെപി പുറത്തുവിട്ടതെന്ന് ശിവസേന (ഉദ്ധവ്) വക്താവ് പ്രിയങ്ക ചതുർവേദി പറഞ്ഞു. ചിത്രം നീക്കം ചെയ്തെങ്കിലും അതിനു മുൻപ് ഡൗൺലോഡ് ചെയ്യാൻ ധാരാളം സമയം നൽകിയിരുന്നുവെന്നും അവർ ആരോപിച്ചു. അസമിലെ കോൺഗ്രസ് അധ്യക്ഷൻ ഗൗരവ് ഗൊഗോയ് തൊപ്പി ധരിച്ചുനിൽക്കുന്ന ചിത്രത്തിനു നേരെ ഹിമന്ത തോക്കു ചൂണ്ടുന്ന വിഡിയോയാണ് ബിജെപി അസം ഘടകം അവരുടെ സമൂഹമാധ്യമ അക്കൗണ്ടുകളിൽ പോസ്റ്റ് ചെയ്തത്. ഗൊഗോയ്ക്കു സമീപം താടി വച്ച ഒരാളുടെ ചിത്രവുണ്ടായിരുന്നു. ഇവരുടെ ഫോട്ടോ പതിപ്പിച്ച ബോർഡിൽ ‘നോ മേഴ്സി’ എന്നും എഴുതിയിട്ടുണ്ട്. സമൂഹമാധ്യമ പോസ്റ്റിന്റെ ക്യാപ്ഷനായി കൊടുത്തത് ‘പോയിന്റ് ബ്ലാങ്ക് ഷോട്ട്’ എന്നുമായിരുന്നു.
The BJP’s official Assam Pradesh handle posted a video that appears to glorify the targeted, ‘point-blank’ murder of minorities.
It is deeply abhorrent and disturbing and cannot be dismissed as random troll content. This amounts to a call to mass violence and genocide.
It is a… pic.twitter.com/FrC1QwZicV
— Congress (@INCIndia) February 8, 2026
















































