കണ്ണൂർ: എമ്പുരാൻ സിനിമയുടെ വ്യാജപതിപ്പ് പിടികൂടി. പാപ്പിനിശ്ശേരിയിലെ തംബുരു കമ്യൂണിക്കേഷൻസ് എന്ന സ്ഥാപനത്തിൽനിന്നാണ് പിടികൂടിയത്. സ്ഥാപനത്തിലെ ജീവനക്കാരി കീരിയാട് സ്വദേശി രേഖയെ പൊലീസ് കസ്റ്റഡിയിലെടുത്തു.പെൻഡ്രൈവുമായി എത്തുന്നവർക്ക് 15 രൂപ ഈടാക്കി സിനിമ പകർത്തി നൽകുന്നെന്ന വിവരം സിറ്റി പൊലീസ് കമ്മിഷണർ പി.നിധിൻരാജിനു ലഭിച്ചതിനെത്തുടർന്നായിരുന്നു പരിശോധന.
സ്ഥാപനത്തിലെ കംപ്യൂട്ടറിൽ സിനിമയുടെ പകർപ്പു കണ്ടെടുത്ത പൊലീസ് ഹാർഡ് ഡിസ്കുകളും ലാപ്ടോപ്പുകളും കസ്റ്റഡിയിലെടുത്തു. ഇന്റർനെറ്റ്, ഫോട്ടോസ്റ്റാറ്റ്, ലാമിനേഷൻ, പ്രിന്റിങ് സേവനങ്ങൾ നൽകുന്ന സ്ഥാപനം പാപ്പിനിശേരി സ്വദേശി പ്രേമന്റെ ഉടമസ്ഥതയിലുള്ളതാണ്.