BREAKING NEWS

പ്ലസ് വൺ വിദ്യാർഥിനിയായ 17 കാരി പ്രസവിച്ചതറിഞ്ഞ് കാമുകനായ സഹപാഠി മുങ്ങി, അമ്മയേയും കുഞ്ഞിനേയും അന്വേഷിച്ചെത്തിയതോടെ പിടിവീണു- പോക്സോ കേസിൽ അറസ്റ്റിൽ

· · 1 min read
Share: Copied!

ആലപ്പുഴ: പതിനേഴുകാരിയായ പ്ലസ് വൺ വിദ്യാർഥിനി പ്രസവിച്ച സംഭവത്തിൽ കാമുകനായ സഹപാഠി അറസ്റ്റിൽ. ആലപ്പുഴയിലെ ഒരു ഹയർസെക്കൻഡറി സ്‌കൂളിലെ പ്ലസ് വൺ വിദ്യാർഥിനിയാണ് സഹപാഠിയിൽ നിന്ന് ഗർഭം ധരിച്ചത്. ആലപ്പുഴയിലെ സ്വകാര്യ ആശുപത്രിയിൽവച്ച്‌ കഴിഞ്ഞ മാസമാണ് പെൺകുട്ടി പ്രസവിച്ചത്.

കാമുകി പ്രസവിച്ചെന്നറിഞ്ഞതോടെ കാമുകനായ സഹപാഠി ഒളിവിൽ പോവുകയായിരുന്നു. ദിവസങ്ങൾക്ക് ശേഷം അമ്മയേയും കുഞ്ഞിനെയും അന്വേഷിച്ചിറങ്ങിയതോടെയാണ് പിടിവീണത്. കാമുകനെതിരെ പോക്‌സോ നിയമപ്രകാരമാണ് പോലീസ് കേസെടുത്തത്.

അതേസമയം കേരളത്തിൽ സമാനമായ റിപ്പോർട്ടുകൾ കൂടിവരികയാണ്. അടുത്തിടെ കൊല്ലത്ത് പതിനാറുകാരി പ്രസവിച്ചതായി റിപ്പോർട്ടുകൾ വന്നിരുന്നു. പതിനാലുകാരനായ സഹോദരനാണ് ഉത്തരവാദിയെന്നായിരുന്നു പെൺകുട്ടി ആദ്യം പറഞ്ഞിരുന്നത്. തമാശയ്ക്ക് തുടങ്ങിയ ബന്ധമാണെന്നും അതുവഴി ഗർഭിണിയായെന്നുമൊക്കെയായിരുന്നു പെൺകുട്ടി പറഞ്ഞിരുന്നത്. അതേസമയം പത്തനംതിട്ടയിൽ പനി ബാധിച്ച് മരിച്ച പ്ലസ് ടു വിദ്യാർഥിനിയും കാമുകനിൽ നിന്ന് ​ഗർഭിണിയായിരുന്നെന്നു പോസ്റ്റ് മോർട്ടത്തിൽ തെളിഞ്ഞിരുന്നു.

15 രൂപയ്ക്ക് എമ്പുരാൻ വ്യാജപതിപ്പ്: കണ്ണൂരിൽ ഇന്റർനെറ്റ് കഫെ ജീവനക്കാരി അറസ്റ്റിൽ, ഹാർഡ് ഡിസ്കുകളും ലാപ്ടോപ്പുകളും പൊലീസ് പിടിച്ചെടുത്തു

BREAKING NEWS
അമേരിക്കയ്ക്ക് മുന്നിൽ ഏഴ് നിബന്ധനകൾ; ഹോർമുസ് തുറക്കില്ല, പുടിനെ കണ്ട് ഇറാൻ പ്രതിനിധി; ഗ്യാസ് പൈപ്പ് ലൈൻ, പ്രാദേശിക സുരക്ഷ, ഉപരോധങ്ങൾ തുടങ്ങിയവ ചർച്ചാവിഷയങ്ങൾ
06 Nov 2026
BREAKING NEWS
‘‘സാറേ... എന്റെ ഫോൺ പരിശോധിച്ചാൽ എന്നെ ഊരിയെടുക്കാനുള്ള സാധനം വക്കീലിന് കിട്ടിക്കോളും...’’; അഭിരാം കൊല്ലപ്പെടുമ്പോൾ താൻ വീട്ടിലായിരുന്നെന്ന് വരുത്തി തീർക്കാൻ ഉമറിന്റെ തിരക്കഥ, കാമുകി ഫോൺ ഹോൾഡ് ചെയ്തത് ഒന്നര മണിക്കൂർ!! ഐശ്വര്യയെ ചോദ്യം ചെയ്തതോടെ എല്ലാം പുറത്ത്
06 Nov 2026
BREAKING NEWS
അഭിരാം കൊലപാതകം, പുതിയ വെളിപ്പെടുത്തൽ; ആനന്ദയുടെ സ്വകാര്യ ദൃശ്യങ്ങൾ ചോർന്നതിലെ പകയാണ് കൊലപാതകത്തിന് കാരണമെന്ന് സുഹൃത്തുക്കളുടെ മൊഴി; പ്രതികളെ വിശമായി ചോദ്യം ചെയ്യും
06 Nov 2026
BREAKING NEWS
കു‍ഞ്ഞിന്റെ മുഖത്ത് രക്തം കല്ലിച്ച പാടുകൾ... വീടിന്റെ മുകളിൽ നിന്ന് വീണ് പരിക്കേറ്റതെന്ന് രണ്ടാനച്ഛൻ, കുട്ടിയെ നിരന്തരം തല്ലാറുണ്ടെന്ന് നാട്ടുകാർ!! പെരുമ്പാവൂരിൽ മൂന്നു വയസുകാരന്റെ മരണം കൊലപാതകം?, രണ്ടാനച്ഛൻ കസ്റ്റഡിയിൽ
06 Nov 2026