പെരുമ്പാവൂർ: ഭർത്താവിന്റെ ഫോൺ പരിശോധിക്കുന്നതിനിടെ പൂർവകാമുകിയുമൊത്തുള്ള ചിത്രം ഫോണിൽ കണ്ടതിൽ കുപിതയായ യുവതി,ഭർത്താവിൻറെ സ്വകാര്യഭാഗത്ത് തിളച്ച എണ്ണ ഒഴിച്ചതായി പരാതി. പെരുമ്പാവൂർ വെങ്ങോലയിലാണ് സംഭവം. ഭാര്യയുടെ ആക്രമണത്തിൽ സാരമായി പരുക്കേറ്റ 32കാരൻ ഗുരുതരാവസ്ഥയിൽ ചികിൽസയിലാണ്. മാർച്ച് 19നാണ് സംഭവമുണ്ടായതെന്ന് പോലീസ് പറയുന്നു.
മാർച്ച് 19ന് രാവിലെ ഏഴരയോടെ ബെഡ്റൂമിൽ കിടക്കുകയായിരുന്ന യുവാവിൻറെ ശരീരത്തിലേക്ക് ഭാര്യ തിളച്ച വെള്ളവും വെളിച്ചെണ്ണയും ചേർന്ന മിശ്രിതം ഒഴിച്ചെന്നാണ് പോലീസിൽ നൽകിയ പരാതിയിൽ പറയുന്നത്. ചൂട് ദ്രാവകം വീണതോടെ യുവാവിൻറെ രണ്ട് കയ്യിലും നെഞ്ചിലും പുറത്തും തുടകളിലും സ്വകാര്യഭാഗത്തും സാരമായി പൊള്ളലേറ്റു.
എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ ചികിൽസയിൽ കഴിയുന്ന യുവാവിൻറെ പരാതിയിൽ പെരുമ്പാവൂർ പോലീസ് ഇന്നാണ് കേസ് റജിസ്റ്റർ ചെയ്തത്.