BREAKING NEWS

‘ ആ വാർത്ത സത്യം!‘ ഇസ്രയേൽ വ്യോമാക്രമണം: അലി ലാരിജാനിയും മകനും സഹായിയും നിരവധി അം​ഗരക്ഷകരും ബാസിജ് ഫോഴ്‌സ് കമാൻഡറും കൊല്ലപ്പെട്ടെന്ന് സ്ഥിരീകരിച്ച് ഇറാൻ

· · 1 min read
Share: Copied!

ടെഹ്‌റാൻ: ഇറാന്റെ ദേശീയ സുരക്ഷാമേധാവി അലി ലാരിജാനി (67) ഇസ്രയേൽ നടത്തിയ വ്യോമാക്രമണത്തിൽ കൊല്ലപ്പെതായി ഇറാൻ ഔദ്യോഗികമായി സ്ഥിരീകരിച്ചു. ഇറാൻ ദേശീയ സുരക്ഷാ കൗൺസിലാണ് മരണം സ്ഥിരീകരിച്ചത്. ഇസ്രയേൽ ആക്രമണത്തിൽ ലാരിജാനിക്ക് പുറമെ മകനും സഹായി അലി റസ ബയാത്തും കൊല്ലപ്പെട്ടു. നിരവധി അംഗരക്ഷകരും കൊല്ലപ്പെട്ടതായി ഇറാൻ ദേശീയ സുരക്ഷാ കൗൺസിൽ അറിയിച്ചു.

ആയത്തുള്ള അലി ഖമേനിയുടെ മരണത്തിന് ശേഷം ഇറാന്റെ ഭരണം നിയന്ത്രിച്ചിരുന്നത് ലാരിജാനിയാണെന്നായിരുന്നു റിപ്പോർട്ടുകൾ. ലാരിജാനിയെ കൂടാതെ, ഇറാനിലെ ബാസിജ് ഫോഴ്‌സ് കമാൻഡറായ ജനറൽ ഗുലാംറെസ സുലൈമാനിയും ഈ ആക്രമണത്തിൽ കൊല്ലപ്പെട്ടതായി ഇറാൻ സ്ഥിരീകരിച്ചിട്ടുണ്ട്. ഇറാൻ റെവല്യൂഷനറി ഗാർഡാണ് മരണം സ്ഥിരീകരിച്ചത്.

ഉന്നത സൈനിക-ഭരണ നേതൃത്വങ്ങളെ ലക്ഷ്യമിട്ട് ഇസ്രായേൽ ഡിഫൻസ് ഫോഴ്‌സ് (ഐഡിഎഫ്) നടത്തിയ വ്യോമാക്രമണത്തിൽ അലി ലാരിജാനി കൊല്ലപ്പെട്ടെന്ന് ഇസ്രയേൽ പ്രതിരോധ മന്ത്രി അവകാശപ്പെട്ടിരുന്നു. ബാസിജ് ഫോഴ്‌സ് കമാൻഡറായ ജനറൽ ഗുലാംറെസ സുലൈമാനിയേയും വധിച്ചതായി ഇസ്രയേൽ അവകാശപ്പെട്ടിരുന്നു. ബാസിജിന്റെ ആസ്ഥാനങ്ങൾ തകർത്തതിനെത്തുടർന്ന് പുതുതായി നിർമ്മിച്ച താൽക്കാലിക ക്യാമ്പിൽ വെച്ചാണ് സുലൈമാനിയെ ഇസ്രയേൽ വകവരുത്തിയതെന്നാണ് വിവരം.

അതിനിടെ ഇറാനിലെ ബുഷെഹർ ആണവ നിലയത്തിനു സമീപം മിസൈൽ പതിച്ചതായി റിപ്പോർട്ടുണ്ട്. എന്നാൽ ആളപായമോ ആണവ നിലയത്തിന് കേടുപാടുകളോ സംഭവിച്ചിട്ടില്ലെന്ന് ഇറാൻ വാർത്താ ഏജൻസിയെ ഉദ്ധരിച്ച് റോയിറ്റേഴ്‌സ് റിപ്പോർട്ട് ചെയ്തു.

‘ഇറാനെതിരായ അമേരിക്കൻ യുദ്ധത്തെ പിന്തുണയ്ക്കാൻ മനസാക്ഷി അനുവദിക്കുന്നില്ല; ഈ വയസാം കാലത്ത് ട്രംപിനെ ഇസ്രയേലും മാധ്യമങ്ങളും തെറ്റിദ്ധരിപ്പിച്ചതിന്റെ ഫലമാണ് ഈ യുദ്ധം‘ ;രാജിവച്ച് യുഎസ് ദേശീയ ഭീകരവിരുദ്ധ കേന്ദ്രം തലവൻ

BREAKING NEWS
രാത്രി നഗ്നനായി വീടുകളിലും കടകളിലുമെത്തും, തിരച്ചില്‍ നടത്തിയിട്ടും കണ്ടെത്താനായില്ല, ഭീതിയില്‍ നാട്ടുകാര്‍
30 Oct 2026
BREAKING NEWS
നിപ മരുന്ന് വിവാദം: കാലാവധി കഴിഞ്ഞതാണോ എന്ന സംശയം ആവർത്തിച്ച് ആരോഗ്യമന്ത്രി; വിദഗ്ധ സമിതി റിപ്പോർട്ടിനുശേഷം നടപടി
30 Oct 2026
BREAKING NEWS
പശു സമൂഹത്തിന്റെയും മതത്തിന്റെയും തുണയാണ്, പ്രതികളെ ശിക്ഷിച്ചില്ലെങ്കിൽ ഗോമാതാവ് തന്നെ ഇല്ലാതായിപ്പോകും, പശുഹത്യ കേസിൽ മൂന്ന് പേര്‍ക്ക് ജീവപര്യന്ത്യം
30 Oct 2026
BREAKING NEWS
മാഹി പള്ളി പെരുന്നാളിന്റെ റീൽസ് ചിത്രീകരിക്കാനായി പോയ വ്ളോഗർമാർ കാറിടിച്ച് മരിച്ച സംഭവം; ദുരൂഹത ചൂണ്ടിക്കാട്ടി ബന്ധുക്കൾ, അന്വേഷണ ചുമതല റേഞ്ച് ഡിഐജി ഏറ്റെടുത്തു
30 Oct 2026