ഇന്ത്യക്കാരനെ കണ്ടുകഴിഞ്ഞാൽ സായിപ്പിനു ചൊറിച്ചിലാണെന്നാണ് വെപ്പ്. അതു ശരിവയ്ക്കുന്ന വീഡിയോയാണ് ഇപ്പോൾ സമൂഹ മാധ്യമത്തിൽ വൈറൽ. ഒരു ഇന്ത്യൻ യുവാവിനെ കണ്ട അമേരിക്കകാരന്റെ വാക്കുകൾ ഇങ്ങനെ-
‘‘നിങ്ങൾ എന്താണ് എന്റെ രാജ്യത്ത്?. നിങ്ങളെ ഇവിടെ എനിക്ക് ഇഷ്ടമല്ല. നിങ്ങൾ ഇവിടെ കൂടുതലാണ്. ഇന്ത്യക്കാരേ! നിങ്ങൾ എല്ലാ രാജ്യങ്ങളും നിറയ്ക്കുകയാണ്. എനിക്ക് ഇത് മടുത്തു. നിങ്ങൾ ഇന്ത്യയിലേക്ക് മടങ്ങിപ്പോകു’’ –. അക്രമാസക്തമായ രീതിയിൽ സംസാരിക്കുന്ന ഇയാളോട് പ്രതികരിക്കാതെ അന്തംവിട്ടു നിൽക്കുന്ന യുവാവിനെയും വിഡിയോയിൽ കാണാം.
അതേസമയം ഇതിനു പ്രതികരണവുമായി നിരവധിപ്പേരെത്തിയിട്ടുണ്ട്‘‘ എല്ലാ കുടിയേറ്റക്കാരും ഇന്ന് അമേരിക്ക വിട്ടുപോയാൽ, രാജ്യം നിലനിൽക്കില്ല’’ എന്നാണ് സമൂഹമാധ്യമത്തിൽ ഒരാൾ പ്രതികരിച്ചത്. ‘‘ഇന്ത്യക്കാരെ ഭയമാണ്! ഞങ്ങളുടെ കഴിവും പ്രാപ്തിയും പുരോഗതിയും അവർക്കറിയാം. ഇത് അവരുടെ അരക്ഷിതത്വം മാത്രമാണ് കാണിക്കുന്നത്. അവർ നമ്മളെ ഒരു ഭീഷണിയായി കാണുന്നു.’’– മറ്റൊരാൾ പ്രതികരിച്ചു.
‘‘അദ്ദേഹത്തോട് യുഎസിൽ നിന്ന് പോകാൻ പറയാൻ നിങ്ങൾ ആരാണ് ചോദിക്കാൻ? ആരാണ് നിങ്ങൾക്ക് അനുമതി നൽകിയത്? അദ്ദേഹം ഒരു അമേരിക്കക്കാരനാണ്. അദ്ദേഹം വിജയിയാണ്, പക്ഷേ നിങ്ങൾ അങ്ങനെയല്ല, അതിനാൽ അത് അദ്ദേഹത്തിന്റെ പ്രശ്നമല്ല. യുഎസ്എ ഒരു വെള്ളക്കാരുടെ രാജ്യമാണെന്ന് നിങ്ങളോട് ആരാണ് പറഞ്ഞത്?’’– എന്നായിരുന്നു വേറൊരാലുടെ പ്രതികരണം.
White Guy confronts a random Indian man for no reason, what a rac!st piece of trash
pic.twitter.com/0dFDWzIA8h
— Ghar Ke Kalesh (@gharkekalesh) July 6, 2025