തിരുവനന്തപുരം: ഇപ്പോൾ കാണുന്ന യുഡിഎഫ് ആയിരിക്കില്ല നിയമസഭ തെരഞ്ഞെടുപ്പിൽ കാണാൻ സാധിക്കുകയെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. പതിറ്റാണ്ടുകളായി ഇടത് സഹായത്രികരായിരുന്നവർ യുഡിഎഫിൽ എത്തുമെന്നും പുതിയ കേരളത്തെ അവതരിപ്പിക്കുമെന്നും വി ഡി സതീശൻ.
2026 ഫെബ്രുവരിയിൽ കാസർഗോഡ് മുതൽ തിരുവനന്തപുരം വരെ ജാഥ നടത്തും. ഈ ജാഥ പ്രതിപക്ഷ നേതാവ് ജാഥ നയിക്കുമെന്നും വി ഡി സതീശൻ പറഞ്ഞു. നിയമസഭ സീറ്റ് ചർച്ച ഉടൻ ആരംഭിക്കുമെന്നും യുഡിഫ് അടിത്തറ വിപുലീകരിക്കും. എന്നാൽ അടിത്തറ വിപുലീകരണം രാഷ്ട്രീയ പാർട്ടികളെ ചേർക്കൽ അല്ലെന്നും വി ഡി സതീശൻ വ്യക്തമാക്കി.
സഹകരണ സംഘങ്ങളിൽ നിന്ന് 10000 കോടി സർക്കാർ കടമെടുക്കാൻ തീരുമാനിച്ചു. ബലമായി വാങ്ങാൻ ആണ് തീരുമാനം. അത് സഹകരണ സംവിധാനത്തെ ബാധിക്കും. ആരുമായും ചർച്ചയ്ക്ക് യുഡിഎഫ് പോകുന്നില്ല. ഇങ്ങോട്ട് വന്നവരുമായിട്ടാണ് ചർച്ച. സിപിഎം, ആയിട്ടോ ബിജെപി ആയിട്ടോ സഹകരിക്കേണ്ടതില്ല. എന്തിന് സഹകരിക്കണം? സർക്കാരിനെതിരായ വെറുപ്പ് പ്രതിഫലിക്കുക ഇനി അല്ലേ. തിളക്കമാർന്ന വിജയം യുഡിഎഫ് നേടുമെന്നും വി ഡി സതീശൻ പറഞ്ഞു.



















































