പത്തനംതിട്ട: വിശ്വകർമ നവോധ്വാൻ ഫൗണ്ടേഷൻ ലാപ് ടോപ്പ് വിതരണവും കുടുംബ സഹായ വിതരണവും സംഘടിപ്പിച്ചു. കലഞ്ഞൂർ ശാഖാ കുടുംബ സംഗമത്തിന്റെ ഭാഗമായിട്ടായിരുന്നു ചടങ്ങ്.
ദേശീയ ഭാരവാഹി വി രാജേന്ദ്രൻ ചാരുമൂട്, സംസ്ഥാന ഭാരവാഹി ഗോപാലകൃഷ്ണൻ പുനലൂർ,
ജില്ലാ ഭാരവാഹികളായ സുരേഷ് റാന്നി, വിക്രമൻ കലഞ്ഞൂർ, പ്രശസ്ത സംഗീത സംവിധായകനും ഗായത്രി മന്ത്രോച്ചാരണ പീഠം സ്ഥാപകനുമായ ആചാര്യ ആനന്ദ് കൃഷ്ണൻ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.

















































