ചെന്നൈ : തമിഴക വെട്രി കഴകം (ടിവികെ) നേതാവും നടനുമായ വിജയ്ക്കെതിരെ ഭാര്യ സംഗീത നൽകിയ വിവാഹമോചനക്കേസ് സിനിമ, രാഷ്ട്രീയ, സാംസ്ക്കാരിക രംഗങ്ങളിലടക്കം വലിയ ചർച്ചയായിരിക്കുകയാണ്. അതിനിടെയിതാ കോടതിക്കു പുറത്ത് കേസ് ഒത്തുതീർപ്പാക്കാൻ വിജയ് ശ്രമിക്കുന്നുവെന്ന റിപ്പോർട്ടുകൾ പുറത്തുവരികയാണ്. ഭാര്യ സംഗീതയ്ക്കും മക്കൾക്കുമായി 240 കോടി രൂപ ജീവനാംശം നൽകാൻ വിജയ് ഒരുക്കമാണെന്നാണ് സൂചന.
വിവാഹമോചന വാർത്ത കത്തിനില്ക്കുന്നതിനിടെ വിജയ് നടി തൃഷയ്ക്കൊപ്പം ചെന്നൈയിൽ സ്വകാര്യ ചടങ്ങിൽ പങ്കെടുക്കുകയുണ്ടായി. ഇതേതുടർന്ന് നിരവധി വിമർശനങ്ങളും വിജയ്ക്കെതിരെ ഉയരുകയാണ്. തൃഷമായുള്ള വിവാഹേതരബന്ധം ആരോപിച്ചാണു സംഗീത വിവാഹമോചന ഹർജി നൽകിയത്.
വിവാഹമോചനം ആവശ്യപ്പെട്ട് ചെങ്കൽപ്പേട്ട് കോടതിയെയാണ് വിജയ്‌യുടെ ഭാര്യ സമീപിച്ചത്. സംഭവത്തിൽ ഏപ്രിൽ 20ന് ഹാജരാകാൻ കോടതി വിജയ്ക്ക് നിർദേശം നൽകിയിട്ടുണ്ടായിരുന്നു. ഗുരുതരമായ ആരോപണങ്ങളാണ് വിജയ്‌ക്കെതിരെ സംഗീത ഹർജിയിൽ ഉന്നയിച്ചിരിക്കുന്നത്. നടന് ഒരു നടിയുമായി വിവാഹേതരബന്ധം ഉണ്ടായിരുന്നുവെന്ന് സംഗീത ഹർജിയിൽ ആരോപിക്കുന്നുവെന്നും പറയപ്പെടുന്നു. ഈ ബന്ധം തിരിച്ചറിഞ്ഞ സംഗീതയോട് ബന്ധം അവസാനിപ്പിക്കാമെന്നു വിജയ് ഉറപ്പു നൽകിയെന്നും എന്നാൽ വീണ്ടും അത് തുടരുകയായിരുന്നുവെന്നും ആരോപിക്കുന്നു.













































