BREAKING NEWS

‘അല്ലെങ്കിൽ ഞാൻ‌ എന്റെ താടി എടുക്കും’… “ആരാണ് ഈ അശ്വിൻ? അർജുൻ‌ സച്ചിൻ ടെണ്ടുൽക്കറുടെ മകനാണ്…. ഇനി അർജുനെക്കൊണ്ട് മികച്ച പ്രകടനം പുറത്തെടുക്കാൻ സാധിക്കില്ലെങ്കിൽ അവനെ എന്റെ അടുത്തോട്ട് വിടൂ, അവൻ ലോകത്തിലെ എല്ലാ ബാറ്റ്സ്മാൻമാരേയും മറികടക്കും!! ആർ അശ്വിനെ വെല്ലുവിളിച്ച് യോഗ്‌രാജ് സിംഗ്

· · 1 min read
Share: Copied!

ന്യൂഡൽഹി: ഈ മാസം 28 മുതലാണ് ഐപിഎൽ 2026 നു കൊടിക്കേറുന്നത്. ഇതിനായി എല്ലാ ടീമുകളും കടുത്ത തയ്യാറെടുപ്പിലാണ്. മാത്രമല്ല ഇത്തവണ യുവ താരങ്ങളുടെ പ്രകടനങ്ങൾ വളരെ നിർണായകമാണ്. പല താരങ്ങളുടെയും ശക്തമായ തിരിച്ച് വരവ് തന്നെയാണ് ആരാധകർ പ്രതീക്ഷിക്കുന്നതും.

ഈ കൂട്ടത്തിൽ ക്രിക്കറ്റ് ഇതിഹാസം സച്ചിൻ ടെണ്ടുൽക്കറുടെ മകൻ അർജുൻ ടെണ്ടുൽക്കറിനും മത്സരം വളരെ നിർണായകം തന്നെയാണ്. ഇതിനിടെ ആർ അശ്വിൻ സ്വന്തം യൂട്യൂബ് ചാനലിൽ സംസാരിക്കവെ അർജുന് ലഖ്നൗവിന്റെ പ്ലേയിങ് 11ൽ സ്ഥാനം ഉണ്ടാകില്ലെന്ന് പ്രവചിച്ചിരുന്നു. ഇതിനെതിരെ രം​ഗത്തെത്തിയിരിക്കുകയാണ് യുവരാജ് സിംഗിന്റെ പിതാവ് യോഗ്‌രാജ് സിംഗ്.

‘അശ്വിൻ എന്താണീ പറയുന്നത്. ആരാണ് ഈ അശ്വിൻ? ഒരാളെക്കുറിച്ച് അറിഞ്ഞിട്ട് വേണം ഇങ്ങനെയൊക്കെ സംസാരിക്കാൻ. വെറുതെ ടിവിയുടെ മുന്നിലിരുന്ന് അവനെക്കൊണ്ട് അത് ചെയ്യാൻ സാധിക്കില്ല എന്നെല്ലാം പറയാൻ നിങ്ങൾ ആരാണ്? അർജുൻ‌ സച്ചിൻ ടെണ്ടുൽക്കറുടെ മകനാണ്.’

‘ഇനി അർജുനെക്കൊണ്ട് മികച്ച പ്രകടനം പുറത്തെടുക്കാൻ സാധിക്കില്ലെങ്കിൽ അവനെ എന്റെ അടുത്തോട്ട് വിടൂ. അവൻ ലോകത്തിലെ എല്ലാ ബാറ്റ്സ്മാൻമാരേയും മറികടക്കും. അവനെക്കൊണ്ട് അതിന് സാധിക്കുന്നില്ലെങ്കിൽ ഞാൻ‌ എന്റെ താടി വടിക്കാം’- യോഗ് രാജ് വെല്ലുവിളിച്ചു.

BREAKING NEWS
കുരങ്ങുകളുടെ ആക്രമണത്തിൽ നിന്ന് രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ അമ്മയും കുഞ്ഞും ടെറസിൽനിന്ന് താഴേക്ക് വീണു; ഒന്നരവയസുകാരന് ദാരുണാന്ത്യം, അമ്മ ​ഗുരുതരാവസ്ഥയിൽ
27 Oct 2026
BREAKING NEWS
കൈയിൽ സിറിഞ്ച് കുത്തിയിറക്കിയ നിലയിൽ 32കാരന്റെ മൃതദേഹം; അമിതമായി ലഹരി ഉള്ളിൽച്ചെന്നിട്ടുള്ള മരണമെന്ന് സംശയം!! 'രമേശിന്റെ അമ്മ അനുഭവിക്കുന്ന വേദനയെക്കുറിച്ച് ചിന്തിച്ചുനോക്കൂ, ഭാര്യയുടെ തകർന്നുപോയ സ്വപ്നങ്ങളെക്കുറിച്ചും ഓർക്കൂ, ഒരു സാധാരണ പഞ്ചാബി കുടുംബം എന്നെന്നേക്കുമായി തകർന്നിരിക്കുന്നു'... പഞ്...
27 Oct 2026
BREAKING NEWS
“ഞാൻ മുമ്പ് മനോഹരമായ ഒരു നിതംബം കണ്ടിട്ടുണ്ട്, നിക്കി മിനാജിന്റേത്, അത് ശ്രദ്ധിക്കാതിരിക്കാൻ കഴിയില്ല...അവൾ ഇത്രയും സുന്ദരിയായി മുമ്പൊരിക്കലും കാണപ്പെട്ടിട്ടില്ല, അവൾക്ക് കാര്യങ്ങൾ മനസിലാകും അവൾ ബുദ്ധിമതിയാണ്... ” പോപ് ഗായികയ്ക്കു നേരെ ട്രംപിന്റെ അശ്ലീല പരാമർശം, പിന്നാലെ വിവാദ പരാമർശം- 'എൽ- സയീദ്...
27 Oct 2026
BREAKING NEWS
മക്കൾ തമ്മിൽ അടിയുണ്ടാക്കുന്നത് കണ്ടതെ ഭയന്ന് അമ്മ മുറിയിൽ കയറി കതകടച്ചു, മദ്യപാനത്തിനിടെ സഹോദരങ്ങൾ തമ്മിൽ തർക്കം, അനിയനെ കത്തിക്കു കുത്തി വീഴ്ത്തി, ചോരയിൽ കുളിച്ചു ജീവനുവേണ്ടി പി‌ടയുന്ന സഹോദരന്റെ മുന്നിലിരുന്ന് ടിവി കണ്ടു... ആശുപത്രിയിൽ പോയി തിരിച്ചെത്തിയ അനിലിന്റെ ഭാര്യയും കുട്ടികളും കണ്ടത് കുത...
27 Oct 2026