BREAKING NEWS

എന്റെ ഉമ്മ അന്നും ഇന്നും എന്നും എന്റെ കൂടെയുണ്ട്, പേപ്പട്ടികള്‍ കെട്ടിയിട്ടിടത്തു നിന്ന് കുരയ്ക്കും, നീ കൊണ്ട് പോയി തിന്ന് കോട്ടത്തലേ’, നീ വെറും ചാണകപ്പുഴുവാണ്, അഖില്‍ മാരാറിനെതിരെ രൂക്ഷവിമര്‍ശനവുമായി ഷിയാസ് കരീം

· · 1 min read
Share: Copied!

തിരുവനന്തപുരം: അഖില്‍ മാരാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി ഷിയാസ് കരീം. ഷിയാസ് തന്റെ ഉമ്മയെ അടിച്ചിറക്കിയെന്ന് കഴിഞ്ഞ ദിവസം അഖില്‍ മാരാര്‍ ആരോപിച്ചിരുന്നു. ഒരു അഭിമുഖത്തില്‍ സംസാരിക്കവെയായിരുന്നു അഖില്‍ മാരാരുടെ ആരോപണം. സ്വന്തം ഉമ്മയെ വീട്ടില്‍ നിന്നും പുറത്താക്കിയ അവന്റെ വാക്ക് ആര് വിശ്വസിക്കാനാണ് എന്നായിരുന്നു അഖില്‍ മാരാര്‍ പറഞ്ഞത്.

ഷിയാസ് ഉമ്മയെ വീട്ടില്‍ നിന്നും അടിച്ചിറക്കിയെന്ന് പെരുമ്പാവൂരുകാര്‍ തന്നെ വിളിച്ച് പറഞ്ഞിരുന്നുവെന്നും അഖില്‍ മാരാര്‍ പറഞ്ഞിരുന്നു. സോഷ്യല്‍ മീഡിയയില്‍ പലപ്പോഴായി പരസ്പരം ഏറ്റുമുട്ടിയിട്ടുള്ളവരാണ് അഖില്‍ മാരാരും ഷിയാസ് കരീമും. അഖില്‍ മാരാരുടെ രാഷ്ട്രീയ പ്രവേശനത്തെ വിമര്‍ശിക്കുന്ന ഷിയാസിന്റെ വിഡിയോ കഴിഞ്ഞ ദിവസം വൈറലായിരുന്നു. ഇതിന് പിന്നാലെയാണ് പുതിയ സംഭവങ്ങള്‍. ഉമ്മയോടൊപ്പം വിഡിയോയിലെത്തിയാണ് ഷിയാസ് അഖില്‍ മാരാരുടെ ആരോപണത്തിന് മറുപടി നല്‍കുന്നത്.

”ഏതൊരു മകനും ഉമ്മയുമായുള്ള ബന്ധം ആഴിയേക്കാള്‍ ആഴമേറിയതാണ്. അതാണ് എന്റെ പൊന്നുമ്മയോട് ജനിച്ചിന്നോളം എന്റെ ഹൃദയത്തില്‍ അടയാളപ്പെടുത്തിയിട്ടുള്ളതും. എന്റെ ഇടനെഞ്ചില്‍ പച്ചക്കുത്തിയ ആ സ്‌നേഹത്തെ എന്നെ കണ്ടും കേട്ടും അനുഭവിച്ചും വന്ന എന്റെ നാട്ടുകാര്‍ ചാണകം ചവിട്ടി കോട്ടത്തലയോട് പറഞ്ഞെത്രെ ഞാന്‍ തള്ളി പറഞ്ഞെന്ന്. ഞാന്‍ വീട്ടില്‍ നിന്ന് ചവിട്ടി പുറത്താക്കി എന്ന് .കുടുംബ ബന്ധത്തിന്റെ വിലയറിയുന്ന അമ്മമാരോട് സ്‌നേഹമുള്ള ഏതേലും ഒരാള്‍ക്ക് പറയാന്‍ കഴിയുന്ന കാര്യമാണോ കോട്ടതല്ല ഒരു ഓണ്‍ലൈന്‍ ചാനലിന് കൊടുത്ത അഭിമുഖത്തില്‍ പറഞ്ഞത്?” എന്നാണ് ഷിയാസ് പറയുന്നത്.
എന്റെ ഉമ്മ അന്നും ഇന്നും എന്നും എന്റെ കൂടെയുണ്ട് . എനിക്കെന്നും എപ്പോഴും താങ്ങായ്, തണലായ്, ഊര്‍ജ്ജമായ്. പേപ്പട്ടികള്‍ കുരയ്ക്കും കെട്ടിയിട്ടിടത്തു നിന്ന് കുരയ്ക്കും. ആ പേപ്പട്ടിയുടെ കുരയ്ക്കുള്ള മറുപടിയാണിത്. നീ കൊണ്ട് പോയി തിന്ന് കോട്ടത്തലേ” എന്നും ഷിയാസ് വിഡിയോയ്‌ക്കൊപ്പം കുറിക്കുന്നുണ്ട്. അഖില്‍ മാരാരെ ചാണകപ്പുഴു എന്നാണ് ഷിയാസ് കരീം വിഡിയോയില്‍ വിളിക്കുന്നത്.

BREAKING NEWS
സ്‌കൂൾ കായികമേളയിൽ പ്രായത്തട്ടിപ്പ്! 400 മീറ്ററിൽ പുതിയ വിജയിയെ പ്രഖ്യാപിച്ചു; കായികമേളാ ചരിത്രത്തിൽ ആദ്യമായാണ് എല്ലുപരിശോധനയിലൂടെ പ്രായത്തട്ടിപ്പ് കണ്ടെത്തുന്നത്; കൂടുതൽ പരാതികൾ ഉയരുന്നു
29 Oct 2026
BREAKING NEWS
എംഎൽഎമാർക്ക് 98,000 രൂപയാകും; മന്ത്രിമാർക്ക് 1.33 ലക്ഷം, ശമ്പള വർദ്ധനയ്ക്ക് മന്ത്രിസഭാ അംഗീകാരം; 6.70 കോടിയ്ക്ക് 480 ഐപാഡുകൾ വാങ്ങാൻ തീരുമാനം
29 Oct 2026
BREAKING NEWS
ചേരാനല്ലൂർ വാഹനാപകടക്കേസിൽ ജഡ്ജിക്കെതിരെ അത്ര തിടുക്കപ്പെട്ട് നടപടിയെടുക്കേണ്ട, പോലീസ് റിപ്പോർട്ട് വരട്ടേ... ഹൈക്കോടതി!! പ്രതിയായ പതിനേഴുകാരന്റെ ജാമ്യം റദ്ദാക്കണം കസ്റ്റഡിയിൽ വേണം, ഡ്രൈവിങ് എങ്ങനെ പഠിച്ചെന്നത് ഉൾപ്പെടെ അറിയണം- പോലീസ് കോടതിയിൽ, ഹർജി വെള്ളിയാഴ്ച പരി​ഗണിക്കും
28 Oct 2026
BREAKING NEWS
വെറും 16 വയസുള്ള പെൺകുട്ടിയെ ഒ​രു ദി​വ​സം മാത്രം സ്പാ​യി​ൽ വ​ച്ച് പീ​ഡി​പ്പി​ച്ചത് പ​തി​ന​ഞ്ചോ​ളം പേ​ർ... ആ സ്പാ നടത്തിക്കൊണ്ടു പോയതിൽ പങ്കാളിയായവരിൽ വ​നി​താ ഹെ​ൽ​ത്ത് ഇ​ൻ​സ്പെ​ക്ട​റും... കോ​വ​ളം സ്പാ ​പീ​ഡ​ന കേ​സി​ൽ ന​ഗ​രൂ​ർ ഹെ​ൽ​ത്ത് ഇ​ൻ​സ്പെ​ക്ടർ മായ അറസ്റ്റിൽ, പ​ണ​മി​ട​പാ​ടു​ക​ളി​ലും പെൺകുട്ട...
28 Oct 2026