മലപ്പുറം: കൂരിയാട് ദേശീയ പാത തകർച്ചയിൽ മന്ത്രി മുഹമ്മദ് റിയാസിനെ രൂക്ഷമായി വിമർശിച്ച് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. മന്ത്രി റിയാസ് എട്ടുകാലി മമ്മൂഞ്ഞ് ചമഞ്ഞ് നടന്നുവെന്ന് വി ഡി സതീശൻ പറഞ്ഞു.
അതേസമയം റോഡിന്റെ ക്രെഡിറ്റ് എടുക്കാൻ ശ്രമം നടന്നുവെന്നും വി ഡി സതീശൻ കുറ്റപ്പെടുത്തി. എല്ലാ പദ്ധതികളുടെയും ക്രെഡിറ്റെടുക്കാൻ സർക്കാർ ശ്രമിക്കുന്നുവെന്നും വി ഡി സതീശൻ കൂട്ടിച്ചേർത്തു. ദേശീയപാതയിൽ വിള്ളലുള്ള 50ൽ അധികം സ്ഥലങ്ങളുണ്ട്. എല്ലായിടത്തും പോയി പാതുമരാമത്ത് മന്ത്രി റീൽസ് എടുക്കട്ടെയെന്നും വി ഡി സതീശൻ പരിഹസിച്ചു.