ജറുസലം: ഗാസയിലേക്ക് ഭക്ഷ്യവസ്തുക്കളുമായി പോയ ട്രക്കുകൾ ഹമാസ് കൊള്ളയടിച്ചു. ട്രക്കുകൾ തട്ടിയെടുക്കുന്ന ഡ്രോൺ ദൃശ്യങ്ങൾ യുഎസ് പുറത്തുവിട്ട. ഇസ്രയേലും ഹമാസും തമ്മിലുള്ള വെടിനിർത്തൽ നിരീക്ഷിക്കുകയായിരുന്ന ഡ്രോണാണ് ദൃശ്യങ്ങൾ പകർത്തിയതെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. യുണൈറ്റഡ് സ്റ്റേറ്റ്സ് സെൻട്രൽ കമാൻഡ് (സെന്റ്കോം) ആണ് വീഡിയോ ദൃശ്യങ്ങൾ പുറത്തുവിട്ടത്. ഗാസയിലേക്ക് മാനുഷിക സഹായം എത്തിക്കുന്ന ഒരു വാഹനവ്യൂഹത്തിൻറെ ഭാഗമായിരുന്നു കൊള്ളയടിക്കപ്പെട്ട ട്രക്കെന്നാണ് റിപ്പോർട്ട്.
അതേസമയം 40 രാജ്യങ്ങളിൽ നിന്നും രാജ്യാന്തര സംഘടനകളിൽ നിന്നുമുള്ള പ്രതിനിധികൾ ഉൾപ്പെടുന്ന ഒരു കേന്ദ്രം യുഎസിന്റെ കീഴിൽ പ്രവർത്തിക്കുന്നുണ്ട്. ഗാസയിലേക്കുള്ള മാനുഷിക, ലോജിസ്റ്റിക്കൽ, സുരക്ഷാ സഹായങ്ങൾ ഏകോപിപ്പിക്കുകയും യുദ്ധാനന്തര സ്ഥിരതയ്ക്ക് മേൽനോട്ടം വഹിക്കുകയുമാണ് ഇവർ ചെയ്യുന്നത്. സഹായ ട്രക്കുകളും വാണിജ്യ സാധനങ്ങളും ദിവസേന ഗാസയിലേക്ക് പ്രവേശിക്കുന്നുണ്ടെന്നും ഈ സംഭവം ഇത്തരം ശ്രമങ്ങളെ തുരങ്കം വയ്ക്കുന്നു എന്നുമാണ് സെന്റ്കോം എക്സിൽ കുറിച്ചത്.
US Drone Observes Aid Truck Looted by Hamas in Gaza
TAMPA, Fla. – On Oct. 31, the U.S.-led Civil-Military Coordination Center (CMCC) observed suspected Hamas operatives looting an aid truck traveling as part of a humanitarian convoy delivering needed assistance from… pic.twitter.com/BFa2BPwk2a
— U.S. Central Command (@CENTCOM) November 1, 2025



















































