കൊല്ലം: ശബരിമല സ്വർണക്കൊള്ളക്കേസിലെ മുഖ്യപ്രതി ഉണ്ണികൃഷ്ണൻ പോറ്റിക്ക് ജാമ്യം. കട്ടിളപ്പാളി കേസിൽ മൂന്നുമാസത്തെ റിമാൻഡ് പിന്നിട്ടതോടെ കൊല്ലം വിജിലൻസ് കോടതിയിൽ നിന്ന് പോറ്റിക്ക് സ്വാഭാവിക ജാമ്യം ലഭിച്ചു. 90 ദിവസത്തിന് ശേഷം കുറ്റപത്രം സമർപ്പിക്കാത്തതിനെ തുടർന്നാണ് ഉണ്ണികൃഷ്ണൻ പോറ്റിക്ക് സ്വാഭാവിക ജാമ്യം ലഭിച്ചത്. കൊല്ലം വിജിലൻസ് കോടതിയാണ് ജാമ്യം അനുവദിച്ചത്. ഇതോടെ പോറ്റിക്ക് ഉടൻ പുറത്തിറങ്ങാം. ദ്വാരപാലക കേസിൽ നേരത്തെ സ്വാഭാവിക ജാമ്യം ലഭിച്ചിരുന്നു.
പോറ്റിയുടെ ജാമ്യഹർജിയിൽ ഇന്നലെ വാദം പൂർത്തിയായിരുന്നു.സ്വർണ്ണക്കൊള്ളക്കേസിൽ മൂന്ന് പ്രതികൾ ഇതിനോടകം ജാമ്യംനേടി പുറത്തിറങ്ങിയിട്ടുണ്ട്. അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ മുൻ മുരാരി ബാബുവിനും മുൻ എക്സിക്യൂട്ടീവ് ഓഫീസർ സുധീഷ് കുമാറിനും ജാമ്യം ലഭിച്ചത് ഇതിനുമുമ്പ്. ഇവർക്കും സ്വാഭാവിക ജാമ്യമാണ് ലഭിച്ചത്. അതേസമയം അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ മുൻ എസ്.ശ്രീകുമാറിന് റിമാൻഡിലായി നാലാം ദിനം തെളിവുകളുടെ അഭാവം ചൂണ്ടിക്കാട്ടി കോടതി ജാമ്യം നൽകിയിരുന്നു.
അതേസമയം, പോറ്റി പുറത്തിറങ്ങിയാലുടൻ പിടികൂടാനുള്ള നീക്കത്തിലാണ് എൻഫോഴ്‌സ്‌മെൻ്റ് ഡയറക്ടറേറ്റ്. പോറ്റിയെ കസ്റ്റഡിയിലെടുക്കാനോ ചോദ്യം ചെയ്യാനോ ആണ് ഇടിയുടെ നീക്കം. പോറ്റിയെ ചോദ്യം ചെയ്യുന്നതിനായി ഐഡി സമൻസും തയ്യാറാക്കിക്കഴിഞ്ഞു. ജാമ്യം ലഭിച്ച തൊട്ടടുത്ത ദിവസം തന്നെ ചോദ്യം ചെയ്യലിന് ഹാജരാകാൻ നിർദ്ദേശിച്ചുകൊണ്ടുള്ള സമൻസ് നൽകാനാണ് തീരുമാനിച്ചിരിക്കുന്നത്. അനധികൃത സ്വത്ത് സമ്പാദനം നടത്തിയ നിഗമനത്തിൻ്റെ അടിസ്ഥാനത്തിൽ ഉണ്ണികൃഷ്ണൻ പോറ്റിയുടെ 1.3 കോടി രൂപ വിലമതിക്കുന്ന സ്വത്തുവകകൾ നേരത്തെ മരവിപ്പിച്ചിരുന്നു.
കോൺഗ്രസ് മുൻ കമ്പനി എം മുരളി അന്തരിച്ചു; 20 വർഷം മാവേലിക്കരയെ പ്രതിനിധീകരിച്ച നിയമസഭാംഗം














































