BREAKING NEWS

സിപിഎം രക്തസാക്ഷി വിഷ്ണുവിന്റെ സഹോദരനും സുഹൃത്തുക്കളും പാർട്ടി വിട്ട് കോൺ​ഗ്രസിലേയ്ക്ക്; വിഷ്ണുവിന്റെ പേരില്‌ പിരിച്ച രക്തസാക്ഷി ഫണ്ട് സിപിഎം നേതൃത്വം തട്ടിയെടുത്തതായി ആരോപണം

· · 1 min read
Share: Copied!

തിരുവനന്തപുരം: തിരുവനന്തപുരം വഞ്ചിയൂരിലെ സിപിഎം രക്തസാക്ഷി വിഷ്ണുവിന്റെ സഹോദരനും സിപിഎം ബ്രാഞ്ച് അംഗവുമായിരുന്നു വിനോദ് കോൺഗ്രസിലേയ്ക്ക് ചുവടു മാറി. വിനോദും സുഹൃത്തുക്കളും വ്യാഴാഴ്ച ഉച്ചയോടെ അംഗത്വം സ്വീകരിക്കും. രക്തസാക്ഷി കുടുംബത്തോട് സിപിഎം നീതി കാണിച്ചില്ലെന്നും ഇനി പാർട്ടിക്കൊപ്പം ഉണ്ടാവില്ലെന്നും കഴിഞ്ഞ ദിവസങ്ങളിൽ വിനോദ് വ്യക്തമാക്കിയിരുന്നു.വിഷ്ണുവിന്റെ കുടുംബത്തെ സഹായിക്കാനായി പിരിച്ച ഫണ്ടിൽ തിരിമറി നടത്തിയതിൽ നടപടി നേരിട്ട നേതാവിന് വീണ്ടും പദവികൾ നൽകിയതോടെയാണ് വിനോദ് പരസ്യപ്രതികരണവുമായി രം​ഗത്തെത്തിയത്.

പത്തുലക്ഷം രൂപയാണ് രക്ഷസാക്ഷി ഫണ്ടായി സ്വരൂപിച്ചതെന്നും ഇതിൽ അഞ്ച് ലക്ഷം മാത്രം കുടുംബത്തിന് നൽകിയെന്നും വിനോദ് പറയുന്നു. പാർട്ടിയുടെ അക്കൗണ്ടിൽ സൂക്ഷിച്ചിരുന്ന അഞ്ചുലക്ഷം നേതാവ് സ്വന്തം ആവശ്യങ്ങൾക്ക് ഉപയോഗിച്ചുവെന്നും വർഷങ്ങൾ ശേഷമാണ് കുടുംബം ഇത് അറിയുന്നതെന്നും വിനോദ് ആരോപിക്കുന്നു.

വിഷ്ണുവിന്റെ പേരിൽ പിരിച്ച രക്തസാക്ഷി ഫണ്ട് നേതാക്കൾ തട്ടിയെടുത്തു. ഫണ്ട് തട്ടിപ്പിന് തരം താഴ്ത്തിയ നേതാവിന് വീണ്ടും പദവി നൽകി. മുൻ ലോക്കൽ സെക്രട്ടറിയെ സിഐടിയു ജില്ലാ സെക്രട്ടറിയാക്കിയതിൽ മന്ത്രി വി ശിവൻകുട്ടിക്ക് പങ്കുണ്ടെന്നും വിനോദ് ആക്ഷേപം ഉന്നയിക്കുന്നു.

2008 ഏപ്രിൽ ഒന്നിനാണ് സിപിഎം വഞ്ചിയൂർ ബ്രാഞ്ച് അംഗമായിരുന്ന വിഷ്ണു തിരുവനന്തപുരം കൈതമുക്കിൽ കൊല്ലപ്പെടുന്നത്. ആർഎസ്എസ് പ്രവർത്തകർ പ്രതികളായ ഈ കേസിൽ 2022ൽ എല്ലാവരെയും ഹൈക്കോടതി വെറുതെവിട്ടു. വിദ്യാർത്ഥിനിയെ പ്രണയം നടിച്ച് പലതവണ ലൈംഗികമായി പീഡിപ്പിച്ചു, പോക്സോ കേസിൽ 26 കാരൻ 47 വർഷം കഠിന തടവും 1,40,000 രൂപ പിഴയും

BREAKING NEWS
'എന്നെ സമ്മർദ്ദപ്പെടുത്തരുത്, ബ്ലാക്ക് മെയിൽ ചെയ്യരുത്' എന്നാണ് നേരിൽ കണ്ടപ്പോൾ പറഞ്ഞത്, കള്ളങ്ങൾ വിളിച്ചു പറയുന്നത് മുഖ്യമന്ത്രി കസേരയിരിക്കുന്ന ആൾക്ക് ചേരുന്ന രീതിയല്ല, സഭയിൽ പറഞ്ഞത് കള്ളം!! കാര്യം നടക്കില്ലെന്ന നിലപാടാണ് മന്ത്രിക്ക് ഉള്ളതെങ്കിൽ ഒരു ജീവൻ ഇവിടെ നഷ്ടമാകും, ഒരു വളർമതി മരിച്ചാൽ 100...
28 Oct 2026
BREAKING NEWS
പ്രതികൾ ഈ പറയുന്നതുപോലെ ഒരു തെറ്റും ചെയ്തിട്ടില്ല, അബദ്ധം സംഭവിച്ചത്, ആദ്യം തന്നെ ഇവരെ കുരുക്കുന്നതിനായുള്ള ഒരു ക്ലൈമാക്‌സ് തയാറായിരുന്നു- പ്രതിഭാഗം, അപകടം നടന്നയുടൻ സുഹൈൽ ഉമ്മയേയും ബാപ്പയേയും വിളിച്ചു, പ്രതികൾ സമൂഹത്തിലെ ഉന്നതർ, പുറത്തുപോയാൽ തെളിവുകൾ നശിപ്പിക്കാൻ സാധ്യതയുണ്ട്- പോലീസ് കോടതിയിൽ!! ...
28 Oct 2026
BREAKING NEWS
ചേരാനല്ലൂർ വാഹനാപകടക്കേസിൽ നയം വ്യക്തമാക്കി ആഭ്യന്തര വകുപ്പ്!! മുഖംനോക്കാതെ നടപടി... തലപ്പത്തും സീറ്റ് തെറിച്ചു, കൊച്ചി സിറ്റി പോലീസ് കമ്മിഷണറെ മാറ്റി, കാളിരാജ് മഹേഷ് കുമാറിനു പകരമെത്തുക ആർ നിശാന്തിനി?
28 Oct 2026
BREAKING NEWS
41.9% വോട്ടുകൾ എണ്ണിക്കഴിഞ്ഞപ്പോൾ നെതന്യാഹുവിന്റെ ലിക്കുഡ് പാർട്ടിക്ക് 28 സീറ്റുകളിൽ ലീഡ്, ആഘോഷത്തിന് തുടക്കമിട്ട് അനുയായികൾ!! രാഷ്ട്രീയത്തിൽനിന്ന് വിരമിക്കണമെന്ന് ഐസൻകോട്ട്
28 Oct 2026