BREAKING NEWS

‘പറയാനുളളത് പാർട്ടിക്കുള്ളിൽ പറയും…ഒളിഞ്ഞിരുന്ന് ദൃശ്യങ്ങൾ പകർത്തി വാർത്തയാക്കുന്നത് ലജ്ജാകരം, സഹോദരതുല്യനായ സോമനോട് സംസാരിച്ചത് സ്വകാര്യമായ കാര്യം!! തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടിക്കിടെ തന്റെ പേര് പറഞ്ഞില്ല, രാജീവ് ചന്ദ്രശേഖറിന്റെ പേര്മാത്രം കേന്ദ്രമന്ത്രി ഇടയ്ക്കിടെ പറഞ്ഞുള്ളു… പരിപാടി ബഹിഷ്കരിച്ച് ഇറങ്ങിപ്പോയ ആർ ശ്രീലേഖ വിശദീകരണവുമായി രം​ഗത്ത്

· · 1 min read
Share: Copied!

തിരുവനന്തപുരം: വട്ടിയൂർക്കാവ് മണ്ഡലത്തിലെ ബിജെപി തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടിക്കിടെ ബഹിഷ്കരിച്ചുള്ള ഇറങ്ങിപ്പോക്ക് നിഷേധിച്ച് ആർ ശ്രീലേഖ. ഒളിഞ്ഞിരുന്ന് വീഡിയോ എടുത്ത് പ്രചരിപ്പിക്കുന്നു. പറയാനുളളത് പാർട്ടിക്കുള്ളിൽ പറയും. തനിക്കെതിരെ ഒന്നും പറയാൻ കിട്ടാത്തതിനാൽ വാർത്ത സൃഷ്‌ടിക്കുന്നുവെന്ന് ആരോപിച്ചാണ് ശ്രീലേഖ രം​ഗത്തെത്തിയത്.

താൻ പാർട്ടിക്കുള്ളിൽ നേതാക്കളുമായി വ്യക്തിപരമായി സംസാരിച്ച കാര്യങ്ങളാണ് വീഡിയോയായി പ്രചരിക്കുന്നത് എന്നും ഒളിഞ്ഞിരുന്ന് ദൃശ്യങ്ങൾ പകർത്തി വാർത്തയാക്കുന്നത് ലജ്ജാകരമാണെന്നും അവർ കുറ്റപ്പെടുത്തി. സഹോദരതുല്യനായ സോമനോട് സംസാരിച്ചത് സ്വകാര്യമായ കാര്യമാണെന്നും പാർട്ടിക്കുള്ളിൽ പറയാനുള്ള കാര്യങ്ങൾ അവിടെത്തന്നെ പറയുമെന്നും അവർ വ്യക്തമാക്കി.

അതേസമയം വട്ടിയൂർക്കാവ് മണ്ഡലത്തിലെ തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടിക്കിടെയാണ് ബിജെപി സ്ഥാനാർഥിയായ ആർ. ശ്രീലേഖ വേദിയിൽ നിന്ന് ഇറങ്ങിപ്പോയത്. കേന്ദ്രമന്ത്രി എസ്. ജയശങ്കർ പങ്കെടുത്ത പരിപാടിയിലായിരുന്നു നാടകീയ സംഭവങ്ങൾ. തനിക്ക് വേണ്ടി സംഘടിപ്പിച്ച പരിപാടിയിൽ കേന്ദ്രമന്ത്രി തന്റെ പേര് പരാമർശിക്കാത്തതാണ് ശ്രീലേഖയെ പ്രകോപിപ്പിച്ചത്.

പ്രസംഗത്തിലുടനീളം തിരുവനന്തപുരം ലോക്‌സഭാ മണ്ഡലം സ്ഥാനാർഥി രാജീവ് ചന്ദ്രശേഖറിന്റെ പേര് മാത്രം കേന്ദ്രമന്ത്രി പറയുകയും ശ്രീലേഖയുടെ പേര് ഒഴിവാക്കുകയും ചെയ്തു. ഇതിൽ അതൃപ്തി പൂണ്ട ശ്രീലേഖ ബിജെപി സംസ്ഥാന ഉപാധ്യക്ഷൻ ജി. സോമനോട് വേദിയിൽ വെച്ച് തന്നെ കയർത്തു സംസാരിക്കുകയും പിന്നാലെ പരിപാടി ബഹിഷ്കരിച്ച് പുറത്തേക്ക് പോവുകയുമായിരുന്നു. പിന്നാലെ വി.വി. രാജേഷ്, രാജീവ് ചന്ദ്രശേഖർ എന്നിവരെയും അവർ നേരിട്ട് പ്രതിഷേധം അറിയിച്ചു. പിന്നീട് മുതിർന്ന നേതാക്കൾ ഇടപെട്ട് അനുനയിപ്പിച്ചതിനെത്തുടർന്നാണ് ആർ ശ്രീലേഖ പരിപാടിയിലേക്ക് തിരികെ എത്തിയത്.

വെറും രണ്ട് പേരെ രക്ഷിക്കാൻ നൂറിലധികം സൈനികർ, വൻതോതിൽ സൈനിക ഹെലികോപ്റ്ററുകളും വിമാനങ്ങളും സന്നാഹങ്ങളും…ട്രംപിന്റെ ആ നീക്കത്തിനു പിന്നിലെ ലക്ഷ്യം പൈലറ്റിന്റെ ജീവനോ, അതോ മലയിടുക്കിൽ സുരക്ഷിതമായി സൂക്ഷിച്ചിരിക്കുന്ന യുറേനിയമോ?

BREAKING NEWS
സർക്കാർ കുടുംബത്തിനൊപ്പം, നീതി ഉറപ്പാക്കും- മുഖ്യമന്ത്രിയുടെ ഉറപ്പ്, എഡിജിപി പി. വിജയൻ നാളെ കൊച്ചിയിലെത്തി കുടുംബവുമായി ചർച്ച നടത്തുമെന്ന് ചെന്നിത്തല!! നാളെ വൈകിട്ട് 4 മണി വരെ കാക്കുമെന്ന് മക്കൾ- ചേരാനല്ലൂർ അപകടത്തിൽ സമരം താൽക്കാലികമായി അവസാനിപ്പിച്ച് ജയബാലകൃഷ്ണന്റെ കുടുംബം
26 Oct 2026
BREAKING NEWS
"പിടിക്കപ്പെടാത്ത സ്റ്റാലിൻ സാർ... അധികാരത്തിലിരുന്നപ്പോൾ ഉറങ്ങുകയായിരുന്നോ? നിങ്ങളുടെ മന്ത്രിമാർക്കെതിരെ ഇത്രയധികം അഴിമതിക്കേസുകൾ ഉയർന്നിട്ടും എന്തിനാണ് സാർ ബംഗാൾ പല്ലിയെപ്പോലെ വെറുതെ വായിട്ടലയുന്നത്?'...എംകെ സ്റ്റാലിനെ കടന്നാക്രമിച്ച് ടിവികെ!! ഡിഎംകെ നേതാവ് സ്വകാര്യ സ്കൂൾ മാനേജ്‌മെന്റുകളിൽനിന്ന...
26 Oct 2026
BREAKING NEWS
ബസ് റിവേഴ്‌സെടുക്കുന്നതിനിടെ സിഗ്നൽ ഇട്ടില്ല, പിന്നിൽ വന്ന ബൈക്ക് യാത്രികർ അപകടത്തിൽ നിന്ന് രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്!! ചോദ്യം ചെയ്ത ബൈക്ക് യാത്രികരായ യുവാക്കൾക്ക് ക്രൂരമർദനം, ഏതാനും ദിവസം മുൻപ് ശസ്ത്രക്രിയ കഴിഞ്ഞ യുവാവിന്റെ വയറിനുൾപ്പെടെ മർദനമേറ്റു, ബസ് ജീവനക്കാർ കസ്റ്റഡിയിൽ
26 Oct 2026
BREAKING NEWS
പെൻഷൻ പ്രായം ഉയർത്തില്ല; തീരുമാനം സർക്കാരിന്റെ പരിഗണനയിലില്ലെന്ന് മുഖ്യമന്ത്രി
26 Oct 2026